Jump to content

മോനപ്പിള്ളി ക്ഷേത്ര സമുച്ചയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എറണാകുളം ജില്ലയിലെ പുത്തൻകുരിശിനോട് ചേർന്ന് മോനപ്പിള്ളി എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സമുച്ചയം സ്ഥിതി ചെയ്യുന്നത്. മോനപ്പിള്ളി ഭഗവതി ക്ഷേത്രം എന്ന് അറിയപ്പെടുന്ന ഇവിടുത്തെ പ്രധാന പ്രതിഷ്ഠകൾ ഇവയാണ്....

ശിവ-പാർവതി പുത്രനായ കാർത്തികേയൻ ബാലസുബ്രഹ്മണ്യ ഭാവത്തിലും,ശ്രീകൃഷ്ണ ഭഗവാൻ ശംഖ ചക്ര ഗദാ പത്മത്തോട് കൂടി വിഷ്ണു സ്വരൂപത്തിലും,മഹാദേവൻ കിരാത രൂപത്തിലും,ദുർഗ്ഗാ പ്രതിഷ്ഠയിൽ കുടികൊള്ളുന്ന കാളിയായി ഭഗവതിയും വാണരുളുന്ന ദേവസ്ഥാനം...

▫️കലിയുഗ വരദനായ ശാസ്താവ്,വിഘ്‌ന വിനാശകനായ ഗണപതി,ദേവാദി ദേവനായ മഹാ ദേവൻ എന്നിവർ ക്ഷേത്രത്തിലെ ഉപ പ്രതിഷ്ഠകളാണ്.

▫️നാഗയക്ഷി,രക്ഷസ്സ്, നാഗങ്ങൾ എന്നീ ചൈതന്യങ്ങളെ പ്രത്യേകം ചുറ്റുമതിൽ കെട്ടി പ്രതിഷ്ഠിച്ചിരിക്കുന്നു.

ക്ഷേത്രത്തിലെ മറ്റ് പ്രത്യേകതകൾ ____________________________________

ഭഗവതി ക്ഷേത്രം എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും ക്ഷേത്രത്തിലെ പ്രഥമ പ്രതിഷ്ഠ 'ബാലക' ഭാവത്തിലുള്ള സുബ്രഹ്മണ്യനാണ് .ഭഗവാൻ ഭക്തർക്ക് സർവാഭീഷ്ട പ്രദായകനായി നിലകൊള്ളുന്നു.ശിവപുത്രൻ താരകാസുരനെ നിഗ്രഹിച്ച മകര മാസത്തിലെ പൂയം നാളിനാണ് ക്ഷേത്രത്തിൽ പ്രാധാന്യം.

ശംഖ-ചക്ര-ഗദാ-പത്മത്തോട് കൂടിയുള്ള ശ്രീകൃഷ്ണ ഭഗവാൻ്റെ വിഷ്ണു സ്വരൂപത്തിലുള്ള അത്യപൂർവ പ്രതിഷ്ഠയാണ് ഇവിടുത്തേത്.ഭഗവാൻ്റെ ചതുർബാഹു ദർശനം സന്താന ലബ്ധിയും സർവ്വൈശ്വര്യവും പ്രദാനം ചെയ്യുന്നു.ഗുരുവായൂർ ക്ഷേത്രത്തിലേതിന് സമാനമായി ചാതുർബാഹു രൂപത്തിലുള്ള മഹാവിഷ്ണു പ്രതിഷ്ഠയാണെങ്കിലും ശ്രീകൃഷ്ണ സങ്കല്പത്തിലാണ് ആരാധിച്ചു പോരുന്നത്.

പാശുപതാസ്ത്രം നൽകുന്നതിന് മുൻപായി അർജ്ജുനൻ്റെ അഹങ്കാരം നശിപ്പിക്കുവാനായി പരബ്രഹ്മസ്വരൂപനായ ശ്രീപരമേശ്വരൻ സ്വീകരിച്ച കാട്ടാള രൂപത്തിൻ്റെ പ്രതിഷ്ഠയാണ് ഇവിടെ. ആറടിയോളം ഉയരമുള്ള വരിക്കപ്ലാവിൽ തീർത്ത കേരളത്തിലെ തന്നെ ഏറ്റവും വലിയ ദാരു പ്രതിഷ്ഠകളിൽ ഒന്നാണ്.

കാളി ചൈതന്യം കുടികൊള്ളുന്ന ദുർഗ്ഗാ ദേവിയുടെ മൂല പ്രതിഷ്ഠയാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.അത്യുഗ്ര രൗദ്രഭാവത്തിലായതിനാൽ അപൂർവങ്ങളിൽ അപൂർവമായ മൺമൃയ ബിംബത്തിലാണ് ഈ പ്രതിഷ്ഠ .

ഉത്സവം


മകരമാസത്തിലെ പൂയം,ആയില്യം,മകം എന്നീ നാളുകളിലായാണ് വർത്തമാന കാലത്ത് ഉത്സവാദി ചടങ്ങുകൾ നടക്കുന്നത്.

പുരാതന കാലത്ത് പൂയം പ്രധാനമായി ആഘോഷിക്കപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ അത് കാണുന്നില്ല.ആയില്യം നക്ഷത്രത്തിൽ കൃഷ്ണ ഭഗവാന് പ്രാധാന്യം നൽകിയാണ് ഉത്സവ ചടങ്ങുകൾ.മകം നക്ഷത്രം ദുർഗ്ഗാ ചൈതന്യത്തിനാണ് എന്നുള്ളതിനാൽ പുരാതന കാലത്ത് ദുർഗ്ഗാ പ്രതിഷ്ഠാ സമയത്ത് ആരംഭിച്ച പ്രകാരത്തിലാണ് വർത്തമാന കാലത്തിലും ഉത്സവം നടക്കുന്നത്. അന്നേ ദിവസം മഹാദേവനും ഭഗവതിക്കും ആണ് പ്രാധാന്യം.

മറ്റ് വിശേഷ ദിവസങ്ങൾ


ഷഷ്ഠി ,ആയില്യം  പൂജ എന്നിവ എല്ലാ മാസങ്ങളിലും ഭക്തിപൂർവ്വം ആചരിക്കുന്നു.

മകരവിളക്ക് ശ്രീകൃഷ്ണജയന്തി നവരാത്രി പൂജവയ്പ് രാമായണ മാസാചരണം മണ്ഡലകാല പൂജ ...