മോൾ ക്രീക്ക് കാർസ്റ്റ് ദേശീയോദ്യാനം
മോൾ ക്രീക്ക് കാർസ്റ്റ് ദേശീയോദ്യാനം Tasmania | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Deloraine |
നിർദ്ദേശാങ്കം | 41°36′02″S 146°17′22″E / 41.60056°S 146.28944°E |
സ്ഥാപിതം | 1996 |
വിസ്തീർണ്ണം | 13.45 km2 (5.2 sq mi) |
Managing authorities | Tasmania Parks and Wildlife Service |
Website | മോൾ ക്രീക്ക് കാർസ്റ്റ് ദേശീയോദ്യാനം |
See also | Protected areas of Tasmania |
മോൾ ക്രീക്ക് കാർസ്റ്റ് ദേശീയോദ്യാനം ആസ്ത്രേലിയയിലെ ടാസ്മാനിയയ്ക്കു വടക്കായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഹോബർട്ടിൽ നിന്നു വടക്കു-പടിഞ്ഞാറായി 168 കിലോമീറ്റർ അകലെയാണ് ഇത്. മോൾ ക്രീക്ക് പട്ടണത്തിനു കിഴക്കു വശത്തായി ഗ്രേറ്റ് വെസ്റ്റേൺ ടൈയേഴ്സിന്റെ ചരുവിലായാണ് ഈ ദേശീയോദ്യാനത്തിന്റെ സ്ഥാനം. [1] കാർസ്റ്റ് ഭൂരൂപങ്ങളെ സംരക്ഷിക്കാൻ മാത്രമായി ആരംഭിച്ച ടാസ്മാനിയയിലെ ഏക ദേശീയോദ്യാനമാണിത്. ലോകപൈതൃകസ്ഥലമായ ടാസ്മാനിയൻ വൈൽഡർനെസിന്റെ ഭാഗമാണ് ഈ ദേശീയോദ്യാനം.
ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന പ്രദേശത്തെ 12 വിഭാഗങ്ങളായി വേർതിരിച്ചിട്ടുണ്ട്. ഇതിൽ കുറച്ചുഭാഗം സ്വകാര്യഭൂമികൊണ്ട് പൂർണ്ണമായും ചുറ്റപ്പെട്ടിരിക്കുന്നു. കുറച്ചുഭാഗം കാർസ്റ്റ് (ചുണ്ണാമ്പുകല്ല്, ഡോളോമൈറ്റ്, ജിപ്സം എന്നിവ കൊണ്ട് രൂപപ്പെട്ട ജലത്തിൽ ലയിക്കുന്നതരം പാറകൾ) സവിശേഷതയുള്ള ഒരു ഗുഹാവാതിൽ ഈ ഉദ്യാനത്തിന്റെ അതിരിൽ കാണപ്പെടുന്നു.[1]