യൂജെനിയ കാൻഡൊലീന
യൂജെനിയ കാൻഡൊലീന | |
---|---|
Frond and ripe fruit. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | Myrtaceae
|
Genus: | Eugenia
|
Species: | candolleana
|
ബ്രസീലിലെ അറ്റ്ലാന്റിക് മഴക്കാടുകളിൽ നിന്നുള്ള കാംബുയി റോക്സോ ("purple cambuí") അല്ലെങ്കിൽ മുർട്ടിൻഹ ("little myrtle") എന്ന പ്രാദേശിക പോർട്ടുഗീസ് നാമമുള്ള ഒരു വൃക്ഷമാണ് റെയിൻഫോറസ്റ്റ് പ്ലം എന്നും അറിയപ്പെടുന്ന യൂജെനിയ കാൻഡൊലീന.[1] വന്യമായ അവസ്ഥയിൽ തികച്ചും അപൂർവ്വമായ ഈ വൃക്ഷം ഇതിൻറെ തെളിഞ്ഞ പച്ചനിറമുള്ള ഇലകളും പർപ്പിൾ-ബ്ലാക്ക് പഴങ്ങളും നിറഞ്ഞ സവിശേഷതയാൽ ലാന്റ്സ്കേപ്പിംഗിന് പരിമിതമായ രീതിയിൽ ഉപയോഗിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ സ്വിസ്‌സർലാന്റുകാരനായ സസ്യശാസ്ത്രജ്ഞൻ അഗസ്റ്റിൻ പിരമിസ് ഡി കാൺഡോളിൻറെ പേരിലാണ് യൂജെനിയ കാൻഡൊലീന അറിയപ്പെടുന്നത്.[2] സാധാരണ നാമമായ കാംബുയി എന്നാൽ ടൂപി-ഗ്വാറാനി ഭാഷയിൽ "നേർത്ത ശാഖകളുള്ള വൃക്ഷം" എന്നാണ് അർത്ഥമാക്കുന്നത്.
വിവരണം
[തിരുത്തുക]ഒരു പൂർണ്ണവളർച്ചയെത്തിയ യൂജെനിയ കാൻഡൊലീന വൃക്ഷം ഏകദേശം 3 മുതൽ 6 വരെ മീറ്റർ വരെ ഉയരത്തിൽ വളരുകയും 2 മീറ്റർ വരെ വിസ്താരത്തിൽ വൃത്താകാരമോ കോണാകൃതിയോടുകൂടിയതോ ആയ മേലാപ്പോടുകൂടി സ്ഥിതിചെയ്യുന്നു. തുരുമ്പുനിറമാർന്ന-തവിട്ടുനിറമുള്ള തളിരിലകൾ മഞ്ഞനിറത്തിലേയ്ക്കും പിന്നീട് ആഴമുള്ള കടുംപച്ച വർണ്ണത്തിലേയ്ക്കും മാറുന്നു. ചുവന്ന തവിട്ടുനിറമുള്ള മരത്തൊലി സ്വാഭാവികമായി തടിയിൽനിന്ന് ഉരിഞ്ഞുപോകുകയും ഉള്ളിലെ മിനുസമാർന്ന ഇളംചുവപ്പുനിറമുളള തടിയെ വെളിവാക്കുകയും ചെയ്യുന്നു.
കൃഷി
[തിരുത്തുക]യൂജെനിയ കാൻഡൊലീനയുടെ വംശവർദ്ധനവ് നടക്കുന്നത് വിത്തുകളിലൂടെയാണ്. പൂർണ്ണ സൂര്യപ്രകാശത്തിൽ പുഷ്ടിയോടെ വളരുന്ന ഇവയിൽ നിന്ന് രണ്ടു വർഷത്തിനുള്ളിൽത്തന്നെ ഫലം ലഭിക്കുകയും ചെയ്യുന്നു. പൂക്കളുടെയും ഫലങ്ങളുടെയും സീസണിൽ വൃക്ഷങ്ങൾക്കു നല്ല ജലസേചനം ആവശ്യമാണ്.[3]
ചിത്രങ്ങൾ
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]- Myrciaria floribunda (cambuí vermelho)
അവലംബം
[തിരുത്തുക]- ↑ [EUGENIA CANDOLLEANA E MYRCIARIA FLORIBUNDA at the Frutas Raras site (in Portuguese). Accessed on 2012-02-27. EUGENIA CANDOLLEANA E MYRCIARIA FLORIBUNDA at the Frutas Raras site (in Portuguese). Accessed on 2012-02-27.]
{{cite web}}
: Check|url=
value (help); Cite has empty unknown parameter:|dead-url=
(help); Missing or empty|title=
(help) - ↑ "Plant Names C - F". The Eponym Dictionary of Southern African Plants. Retrieved 4 September 2012.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;frara
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.