റോബർട്ടോ ഫിർമിനോ
Personal information | |||
---|---|---|---|
Full name | റോബർട്ടോ ഫിർമിനോ ബാർബോസ ഡി ഒലിവേര[1] | ||
Date of birth | [2] | 2 ഒക്ടോബർ 1991||
Place of birth | മാസിയോ, ബ്രസീൽ[3] | ||
Height | 1.81 മീ (5 അടി 11 ഇഞ്ച്)[4] | ||
Position(s) | ഫോർവേഡ് , അറ്റാക്കിങ് മിഡ്‌ഫീൽഡർ | ||
Club information | |||
Current team | ലിവർപൂൾ എഫ്.സി. | ||
Number | 9 | ||
Youth career | |||
2004–2008 | സിആർബി | ||
2008–2009 | ഫിഗ്യൂറൻസ് | ||
Senior career* | |||
Years | Team | Apps | (Gls) |
2009–2011 | ഫിഗ്യൂറൻസ് | 38 | (8) |
2011–2015 | ഹോഫൻഹൈം | 140 | (38) |
2015– | ലിവർപൂൾ എഫ്.സി. | 162 | (56) |
National team‡ | |||
2014– | ബ്രസീൽ ദേശീയ ഫുട്ബോൾ ടീം | 44 | (13) |
*Club domestic league appearances and goals, correct as of 16:51, 1 February 2020 (UTC) ‡ National team caps and goals, correct as of 20:48, 19 November 2019 (UTC) |
റോബർട്ടോ ഫിർമിനോ ബാർബോസ ഡി ഒലിവേര (ജനനം: ഒക്ടോബർ 2, 1991) പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിനും ബ്രസീൽ ദേശീയ ടീമിനുമായി ഫോർവേഡായി കളിക്കുന്ന ഒരു ബ്രസീലിയൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്.
2009 ൽ ബ്രസീലിയൻ ക്ലബ്ബായ ഫിഗ്യൂറൻസിൽ ചേർന്ന് തന്റെ കരിയർ ആരംഭിച്ച ശേഷം അദ്ദേഹം, തുടർന്ന് നാലര സീസണുകൾ ജർമ്മൻ ക്ലബ് ഹോഫൻഹൈമിനൊപ്പം ചെലവഴിച്ചു. 2013–14 ബുണ്ടസ്ലിഗ സീസണിലെ 33 കളികളിൽ നിന്ന് 16 ഗോളുകൾ നേടി അദ്ദേഹം ലീഗിലെ ബ്രേക്ക്‌ത്രൂ പ്ലെയറിനുള്ള അവാർഡ് നേടി. 2015 ജൂലൈയിൽ അദ്ദേഹം പ്രീമിയർ ലീഗ് ക്ലബ് ലിവർപൂളുമായി കരാറിൽ ഒപ്പിട്ടു. തന്റെ സർഗ്ഗാത്മകത, ഗോൾസ്‌കോറിംഗ് മികവ് എന്നിവയിലൂടെ ഫിർമിനോ ലിവർപൂളിൽ പ്രശംസ പിടിച്ചുപറ്റി. ലിവർപൂൾ മാനേജർ യർഗ്ഗൻ ക്ലോപ്പ് ഫിർമിനോയെ ക്ലബ്ബിന്റെ പ്രത്യാക്രമണ സംവിധാനത്തെ മുന്നോട്ട് നയിക്കുന്ന "എഞ്ചിൻ" എന്ന് വിശേഷിപ്പിച്ചു. 2018–2019 സീസണിൽ അദ്ദേഹം ലിവർപൂളിനോപ്പം യുവേഫ ചാമ്പ്യൻസ് ലീഗ് നേടി, അടുത്ത സീസണിൽ 2019 ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിൽ വിജയഗോൾ നേടി.
ഫിർമിനോ 2014 നവംബറിൽ ബ്രസീലിനായി അന്താരാഷ്ട്ര അരങ്ങേറ്റം നടത്തി. 2015 കോപ അമേരിക്ക, 2018 ഫിഫ ലോകകപ്പ് എന്നീ ടൂർണമെന്റുകളിൽ ബ്രസീലിനെ പ്രതിനിധീകരിച്ചു. 2019 ൽ കോപ അമേരിക്ക കിരീടം നേടിയ ബ്രസീൽ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.
ക്ലബ് കരിയർ
[തിരുത്തുക]ബ്രസീലിലെ അലാഗോസിലെ മാസിയോ എന്ന സ്ഥലത്ത് ജനിച്ച ഫിർമിനോ, 2008 ൽ 17 വയസ്സുള്ളപ്പോൾ ഫിഗ്യൂറൻസിന്റെ യൂത്ത് ടീമിൽ ചേർന്നു. മാർസെല്ലസ് പോർട്ടെല്ല എന്ന ദന്തരോഗവിദഗ്ദ്ധനാണ് അദ്ദേഹത്തെ കണ്ടെത്തിയത്. 2009 ഒക്‌ടോബർ 24 ന് ഫിർമിനോ തന്റെ പ്രൊഫഷണൽ അരങ്ങേറ്റം നടത്തി. സീരി ബി ചാമ്പ്യൻഷിപ്പിൽ ടോണിൻഹോക്കുവേണ്ടി പോണ്ടി പ്രെറ്റയ്‌ക്കെതിരായ മത്സരത്തിൽ പകരക്കാരനായാണ് ഫിർമിനോ ആദ്യ പ്രൊഫഷണൽ മത്സരം കളിച്ചത്.
2010 മെയ് 8 ന് ഫിർമിനോ തന്റെ ആദ്യത്തെ പ്രൊഫഷണൽ ഗോൾ നേടി. സാവോ കീറ്റാനോയ്‌ക്കെതിരായ മത്സരത്തിൽ അദ്ദേഹം വിജയഗോൾ കണ്ടെത്തി. ഈ സീസണിൽ 36 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളുമായി അദ്ദേഹം സംഭാവന നൽകി.
2010 ഡിസംബറിൽ, ഫിർമിനോ ഹോഫെൻഹൈമുമായി 2015 ജൂൺ വരെ കരാർ ഒപ്പുവച്ചു. 2011 ജനുവരി 1 ന് അദ്ദേഹം ഹോഫൻഹൈമിൽ എത്തി. ഒരു മാസത്തിനുശേഷം മെയിൻസിനെതിരായ ബുണ്ടസ്ലിഗ മത്സരത്തിൽ, 75-ാം മിനിറ്റിൽ സെബാസ്റ്റ്യൻ റൂഡിക്ക് പകരക്കാരനായി, ഫിർമിനോ അരങ്ങേറ്റം കുറിച്ചു.
2013 ജൂലൈയിൽ റഷ്യൻ ക്ലബ്ബായ ലോകോമോടിവ് മോസ്കോ ഫിർമിനോയ്ക്കായി 12 ദശലക്ഷം യൂറോ വിലപറഞ്ഞു. 2014 മാർച്ച് 27 ന്, ഫിർമിനോ ഹോഫൻഹൈം ക്ലബുമായുള്ള കരാർ മൂന്ന് വർഷത്തെക്ക് നീട്ടി. 2013-14 ലെ ബുണ്ടസ്ലിഗ സീസണിൽ 16 ഗോളുകളുമായി ഫിർമിനോ ഏറ്റവും ഉയർന്ന സ്കോറർമാരിൽ നാലാമതെത്തുകയും, ലീഗിലെ ബ്രേക്ക്‌ത്രൂ കളിക്കാരനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
2015 ജൂൺ 23 ന് അദ്ദേഹം കോപ്പ അമേരിക്കയിൽ ബ്രസീലിനായി മത്സരിക്കുമ്പോൾ, ഹോഫൻഹൈമും ഫിർമിനോയും വർക്ക് പെർമിറ്റിന് വിധേയമായി ടൂർണമെന്റ് അവസാനിക്കുമ്പോൾ, പ്രീമിയർ ലീഗ് ക്ലബ് ലിവർപൂളിലേക്ക് 29 ദശലക്ഷം യൂറോ പ്രതിഫലത്തിന് കൈമാറാനുള്ള നിബന്ധനകൾ അംഗീകരിച്ചു. അടുത്ത ദിവസം ലിവർപൂൾ കരാർ ഒപ്പിട്ടത് സ്ഥിരീകരിച്ചു.
2015 ഓഗസ്റ്റ് 2 ന് സ്വിൻഡൺ ടൗണിനു എതിരെനടന്ന സൗഹൃദമത്സരത്തിൽ ഫിർമിനോ ലിവർപൂളിനായി അരങ്ങേറ്റം കുറിച്ചു. ഒരാഴ്ചയ്ക്ക് ശേഷം സ്റ്റോക്ക് സിറ്റിക്കെതിരെ നടന്ന മത്സരത്തിൽ പ്രീമിയർ ലീഗ് അരങ്ങേറ്റം പൂർത്തിയാക്കി. നവംബർ 21 ന് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ 4-1 ന് ജയിച്ച മത്സരത്തിൽ ലിവർപൂളിനായി ഫിർമിനോ തന്റെ ആദ്യ ഗോൾ നേടി.പത്ത് ഗോളുകളുമായി ലിവർപൂളിന്റെ ലീഗ് ടോപ് സ്കോററായി ഫിർമിനോ ഈ സീസൺ അവസാനിപ്പിച്ചു.
2017–18 സീസൺ ആരംഭിക്കുന്നതിന് മുമ്പ്, ഫിർമിനോ നമ്പർ 9 ജേഴ്സിയിലേക്ക് മാറി, ക്ലബ്ബിൽ പുതിയ ചേർന്ന മുഹമ്മദ് സലാ ഫിർമിനോയുടെ 11-ാം നമ്പർ ജേഴ്സി ധരിക്കാൻ തുടങ്ങി. ഈ സീസണിൽ, ഫിർമിനോ, മുഹമ്മദ് സലാ, ഫിലിപ്പ് കുട്ടീഞ്ഞോ, സാഡിയോ മാനെ എന്നിവർ ചേർന്നു ശക്തമായ ഒരു ആക്രമണനിരയുണ്ടാക്കി. ലിവർപൂൾ നഗരത്തിൽ നിന്ന് തന്നെയുള്ള പ്രശസ്ത റോക്ക് ബാൻഡായ ബീറ്റിൽസിനെ അനുസ്മരിപ്പിച്ച് ഇവരെ "ഫാബ് ഫോർ" എന്ന് വിളിച്ചു. സീസണിന്റെ മധ്യത്തിൽ കുട്ടീഞ്ഞോ ക്ലബ് മാറിയശേഷം, ശേഷിക്കുന്ന മൂന്ന് കളിക്കാരെ "ഫാബ് ത്രീ" എന്ന് വിളിച്ചിരുന്നു. ഈ സീസണിന്റെ അവസാനത്തിൽ മൂവരും ചേർന്നു 91 ഗോളുകൾ നേടി. യുവേഫ ചാമ്പ്യൻസ് ലീഗിൽ 11 ഗോളുകൾ നേടി സലയ്‌ക്കൊപ്പം സംയുക്ത ടോപ് ഗോൾ സ്‌കോററായിരുന്നു ഫിർമിനോ. സീസണിലെ 2017–18 യുവേഫ ചാമ്പ്യൻസ് ലീഗ് സ്ക്വാഡിലും ഫിർമിനോയെ ഉൾപ്പെടുത്തി. 2017–18 സീസൺ ഫിർമിനോയുടെ ലിവർപൂൾ കരിയറിലെ ഏറ്റവും മികച്ചതായിരുന്നു. എല്ലാ മത്സരങ്ങളിലും നിന്നുമായി അദ്ദേഹം 27 ഗോളുകൾ നേടി.
അന്താരാഷ്ട്ര കരിയർ
[തിരുത്തുക]2014 ഒക്ടോബർ 23 ന് തുർക്കിക്കും ഓസ്ട്രിയയ്ക്കുമെതിരായ സൗഹൃദ മത്സരങ്ങൾക്കായി ഫിർമിനോയ്ക്ക് ബ്രസീൽ ദേശീയ ഫുട്ബോൾ ടീമിലേക്ക് ആദ്യമായി ക്ഷണം ലഭിച്ചു.
2015 മെയ് മാസത്തിൽ ചിലിയിൽ നടത്താനിരിക്കുന്ന 2015 കോപ്പ അമേരിക്കയ്ക്കുള്ള ബ്രസീലിലെ 23 അംഗ ടീമിൽ ഫിർമിനോയെ ഉൾപ്പെടുത്തി. ജൂൺ 21 ന് വെനസ്വേലയെ 2-1 ന് തോൽപ്പിച്ച് ഗ്രൂപ്പ് സി വിജയികളായി ബ്രസീൽ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയ മത്സരത്തിൽ അദ്ദേഹം ഗോൾ നേടി.
2018 മെയ് മാസത്തിൽ റഷ്യയിൽ നടന്ന 2018 ലോകകപ്പിനുള്ള അവസാന 23 അംഗ ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തി. ജൂലൈ 2 ന്, രണ്ടാം റൗണ്ടിൽ മെക്സിക്കോയ്‌ക്കെതിരെ 2-0 ന് ജയിച്ച മത്സരത്തിൽ, പകരക്കാരനായി ഇറങ്ങി ഫിർമിനോ ബ്രസീലിന്റെ രണ്ടാമത്തെ ഗോൾ നേടി.
2019 മെയ് മാസത്തിൽ, 2019 കോപ അമേരിക്കയ്ക്കുള്ള ബ്രസീലിലെ 23 അംഗ ടീമിൽ ഫിർമിനോയെ ഉൾപ്പെടുത്തി.
സ്വകാര്യ ജീവിതം
[തിരുത്തുക]2017 ജൂണിൽ ഫിർമിനോ ലാരിസ പെരേരയെ സ്വന്തം നാട്ടിൽ വച്ച് വിവാഹം കഴിച്ചു. അവർക്ക് രണ്ട് പെൺമക്കളുണ്ട്. ലിവർപൂൾ ആരാധകരും കളിക്കാരും ഫിർമിനോയ്ക്ക് "ബോബി" എന്ന വിളിപ്പേര് നൽകിയിട്ടുണ്ട് - അദ്ദേഹത്തിന്റെ ആദ്യ പേര് "റോബർട്ടോ" എന്നതിന്റെ ചുരുക്കമാണിത്.
കരിയർ സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ക്ലബ്
[തിരുത്തുക]- പുതുക്കിയത്: match played 1 February 2020[3]
Club | Season | League | National Cup[a] | League Cup[b] | Continental | Other | Total | |||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Division | Apps | Goals | Apps | Goals | Apps | Goals | Apps | Goals | Apps | Goals | Apps | Goals | ||
Figueirense | 2009 | Série B | 2 | 0 | — | — | — | — | 2 | 0 | ||||
2010 | Série B | 36 | 8 | — | — | — | 15 | 4 | 51 | 12 | ||||
Total | 38 | 8 | — | — | — | 15 | 4 | 53 | 12 | |||||
1899 Hoffenheim | 2010–11 | Bundesliga | 11 | 3 | — | — | — | — | 11 | 3 | ||||
2011–12 | Bundesliga | 30 | 7 | 3 | 0 | — | — | — | 33 | 7 | ||||
2012–13 | Bundesliga | 33 | 5 | 1 | 0 | — | — | 2[c] | 2 | 36 | 7 | |||
2013–14 | Bundesliga | 33 | 16 | 4 | 6 | — | — | — | 37 | 22 | ||||
2014–15 | Bundesliga | 33 | 7 | 3 | 3 | — | — | — | 36 | 10 | ||||
Total | 140 | 38 | 11 | 9 | — | 0 | 0 | 2 | 2 | 153 | 49 | |||
Liverpool | 2015–16[5] | Premier League | 31 | 10 | 0 | 0 | 5 | 0 | 13[d] | 1 | — | 49 | 11 | |
2016–17[6] | Premier League | 35 | 11 | 2 | 0 | 4 | 1 | — | — | 41 | 12 | |||
2017–18[7] | Premier League | 37 | 15 | 2 | 1 | 0 | 0 | 15[e] | 11 | — | 54 | 27 | ||
2018–19[8] | Premier League | 34 | 12 | 1 | 0 | 1 | 0 | 12[e] | 4 | — | 48 | 16 | ||
2019–20[9] | Premier League | 25 | 8 | 1 | 0 | 0 | 0 | 6[e] | 0 | 4[f] | 2 | 36 | 10 | |
Total | 162 | 56 | 6 | 1 | 10 | 1 | 46 | 16 | 4 | 2 | 228 | 76 | ||
Career total | 340 | 102 | 17 | 10 | 10 | 1 | 46 | 16 | 21 | 8 | 434 | 137 |
- ↑ Includes DFB-Pokal, FA Cup
- ↑ Includes EFL Cup
- ↑ Appearances in Bundesliga relegation play-offs
- ↑ Appearances in UEFA Europa League
- ↑ 5.0 5.1 5.2 Appearances in UEFA Champions League
- ↑ One appearance in FA Community Shield, one appearance in UEFA Super Cup, two appearances and two goals in FIFA Club World Cup
അന്താരാഷ്ട്ര കരിയർ
[തിരുത്തുക]- പുതുക്കിയത്: 19 November 2019[10]
Brazil national team | ||
---|---|---|
Year | Apps | Goals |
2014 | 2 | 1 |
2015 | 9 | 3 |
2016 | 2 | 1 |
2017 | 5 | 0 |
2018 | 11 | 3 |
2019 | 15 | 5 |
Total | 44 | 13 |
അന്താരാഷ്ട്ര ഗോളുകൾ
[തിരുത്തുക]- Scores and results list Brazil's goal tally first[3]
No. | Date | Venue | Opponent | Score | Result | Competition |
---|---|---|---|---|---|---|
1. | 18 November 2014 | Ernst-Happel-Stadion, Vienna, Austria | ഓസ്ട്രിയ | 2–1 | 2–1 | Friendly |
2. | 29 March 2015 | Emirates Stadium, London, England | ചിലി | 1–0 | 1–0 | |
3. | 10 June 2015 | Estádio Beira-Rio, Porto Alegre, Brazil | ഹോണ്ടുറാസ് | 1–0 | 1–0 | |
4. | 21 June 2015 | Estadio Monumental David Arellano, Santiago, Chile | വെനിസ്വേല | 2–0 | 2–1 | 2015 Copa América |
5. | 6 October 2016 | Arena das Dunas, Natal, Brazil | Bolivia | 5–0 | 5–0 | 2018 FIFA World Cup qualification |
6. | 3 June 2018 | Anfield, Liverpool, England | ക്രൊയേഷ്യ | 2–0 | 2–0 | Friendly |
7. | 2 July 2018 | Cosmos Arena, Samara, Russia | മെക്സിക്കോ | 2–0 | 2–0 | 2018 FIFA World Cup |
8. | 7 September 2018 | MetLife Stadium, East Rutherford, United States | യുണൈറ്റഡ് സ്റ്റേറ്റ്സ് | 1–0 | 2–0 | Friendly |
9. | 26 March 2019 | Sinobo Stadium, Prague, Czech Republic | ചെക്ക് റിപ്പബ്ലിക്ക് | 1–1 | 3–1 | |
10. | 9 June 2019 | Estádio Beira-Rio, Porto Alegre, Brazil | ഹോണ്ടുറാസ് | 6–0 | 7–0 | |
11. | 22 June 2019 | Arena Corinthians, São Paulo, Brazil | പെറു | 2–0 | 5–0 | 2019 Copa América |
12. | 2 July 2019 | Estádio Mineirão, Belo Horizonte, Brazil | അർജന്റീന | 2–0 | 2–0 | |
13. | 10 October 2019 | National Stadium, Kallang, Singapore | സെനെഗൽ | 1–0 | 1–1 | Friendly |
ബഹുമതികൾ
[തിരുത്തുക]ലിവർപൂൾ
- യുവേഫ ചാമ്പ്യൻസ് ലീഗ് : 2018–19 ; റണ്ണർഅപ്പ്: 2017–18
- യുവേഫ സൂപ്പർ കപ്പ് : 2019
- ഫിഫ ക്ലബ് ലോകകപ്പ് : 2019
- ഫുട്ബോൾ ലീഗ് കപ്പ് റണ്ണർഅപ്പ്: 2015–16
- യുവേഫ യൂറോപ്പ ലീഗ് റണ്ണർഅപ്പ്: 2015–16
ബ്രസീൽ
വ്യക്തിഗത നേട്ടങ്ങൾ
- സീസണിലെ ബുണ്ടസ്ലിഗയുടെ വഴിത്തിരിവ്: 2013–14 [11]
- പിഎഫ്‌എ പ്ലെയർ ഓഫ് ദ മന്ത് : ജനുവരി 2016
- പിഎഫ്‌എ ആരാധകരുടെ മാസത്തിലെ കളിക്കാരൻ : ജനുവരി 2016
- യുവേഫ ചാമ്പ്യൻസ് ലീഗ് സ്ക്വാഡ് ഓഫ് സീസൺ: 2017–18 [12]
- സാംബ സ്വർണം : 2018; [13] 2019 (റണ്ണർഅപ്പ്) [14]
അവലംബം
[തിരുത്തുക]- ↑ "Updated squads for 2017/18 Premier League confirmed". Premier League. 2 February 2018. Retrieved 11 February 2018.
- ↑ "FIFA Club World Cup Qatar 2019: List of Players: Liverpool" (PDF). FIFA. 21 December 2019. p. 7. Archived from the original (PDF) on 2020-01-21. Retrieved 17 January 2020.
- ↑ 3.0 3.1 3.2 റോബർട്ടോ ഫിർമിനോ profile at Soccerway. Retrieved 22 October 2017.
- ↑ "2018 FIFA World Cup: List of players" (PDF). FIFA. 21 June 2018. p. 4. Archived from the original (PDF) on 2018-06-19. Retrieved 2020-02-08.
- ↑ "Games played by റോബർട്ടോ ഫിർമിനോ in 2015/2016". Soccerbase. Centurycomm. Retrieved 22 October 2017.
- ↑ "Games played by റോബർട്ടോ ഫിർമിനോ in 2016/2017". Soccerbase. Centurycomm. Retrieved 22 October 2017.
- ↑ "Games played by റോബർട്ടോ ഫിർമിനോ in 2017/2018". Soccerbase. Centurycomm. Retrieved 22 October 2017.
- ↑ "Games played by റോബർട്ടോ ഫിർമിനോ in 2018/2019". Soccerbase. Centurycomm. Retrieved 12 August 2018.
- ↑ "Games played by റോബർട്ടോ ഫിർമിനോ in 2019/2020". Soccerbase. Centurycomm. Retrieved 17 August 2019.
- ↑ റോബർട്ടോ ഫിർമിനോ at National-Football-Teams.com
- ↑ "Breakthrough of the Season". bundesliga.com. 23 May 2014. Archived from the original on 2018-06-21. Retrieved 23 May 2014.
- ↑ "UEFA Champions League Squad of the Season". UEFA. 27 May 2018. Retrieved 27 May 2018.
- ↑ "Roberto Firmino wins the 2018 Samba Gold". sambafoot.com. 3 January 2019. Retrieved 3 January 2019.
- ↑ "Alisson wins the 2019 Samba d'Or Award". sambafoot.com. 2 January 2020. Retrieved 2 January 2020.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- ലിവർപൂൾ എഫ്സി പ്രൊഫൈൽ
- Roberto Firmino
- റോബർട്ടോ ഫിർമിനോ at National-Football-Teams.com