Jump to content

ലാക്രിമൽ ലേക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lacrimal lake
Front of left eye with eyelids separated to show medial canthus.
Details
Identifiers
Latinlacus lacrimalis
TAA15.2.07.063
FMA59402
Anatomical terminology

താഴത്തെ കൺജങ്റ്റൈവയുടെ മടക്കിലെ (കൾ-ഡി-സാക്ക്) കണ്ണീരിന്റെ ശേഖരമാണ് ലാക്രിമൽ ലേക്ക്. കണ്ണുനീർ ഇവിടുന്ന് ഡ്രെയിനേജ് സിസ്റ്റം (പങ്റ്റ ലാക്രിമാലിയ ) വഴി മൂക്കിലേക്ക് ഒഴുകുന്നു.[1] ലാക്രിമൽ ലേക്കിലെ സാധാരണയുള്ള കണ്ണുനീർ അളവ് 7–10 മൈക്രോ ലിറ്റർ ആണെന്ന് കണക്കാക്കപ്പെടുന്നു. [2]

ലാക്രിമൽ ലേക്കിൽ ഉള്ള കണ്ണുനീരിന്റെ സാധാരണ അളവ് 7–10 μL ആണെങ്കിലും, കണ്ണ് നിറഞ്ഞ് കണ്ണീർ പുറത്തേക്ക് ഒഴുകും മുമ്പ് അതിന് ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ദ്രാവക പരിധി 25–30 മൈക്രോ ലിറ്റർ ആണ്. വാർദ്ധക്യത്തിൽ കൺപോളകൾ കൂടുതൽ അയഞ്ഞതായിത്തീരുന്നു, അപ്പോൾ ലാക്രിമൽ ലേക്കിൽ കൂടുതൽ ദ്രാവകം ഉൾക്കൊള്ളാൻ കഴിയും.

പങ്റ്റം കാണപ്പെടുന്ന മധ്യ കാന്തസിൽ സ്ഥിതിചെയ്യുന്ന ഒരു ഉയർന്ന ഭാഗമാണ് ലാക്രിമൽ പാപ്പില്ല.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Cassin, B.; Solomon, S. (1990). Dictionary of Eye Terminology (2nd ed.). Gainesville, Florida: Triad Publishing. ISBN 0-937404-33-0.
  2. www.collectionscanada.ca[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ലാക്രിമൽ_ലേക്ക്&oldid=4135089" എന്ന താളിൽനിന്ന് ശേഖരിച്ചത്