ലൂ ഹെൻറി ഹൂവർ
ദൃശ്യരൂപം
Lou Henry Hoover | |
---|---|
First Lady of the United States | |
In role March 4, 1929 – March 4, 1933 | |
രാഷ്ട്രപതി | Herbert Hoover |
മുൻഗാമി | Grace Coolidge |
പിൻഗാമി | Eleanor Roosevelt |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Lou Henry മാർച്ച് 29, 1874 Waterloo, Iowa, U.S. |
മരണം | ജനുവരി 7, 1944 New York City, New York, U.S. | (പ്രായം 69)
രാഷ്ട്രീയ കക്ഷി | Republican |
പങ്കാളി | Herbert Hoover (1899–1944) |
കുട്ടികൾ | Herbert Allan |
അൽമ മേറ്റർ | San Jose State University Stanford University |
ഒപ്പ് | |
ലൂ ഹെൻഡ്രി ഹൂവർ (ജീവിതകാലം: മാർച്ച് 29, 1874 – ജനുവരി 7, 1944) അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറായിരുന്ന ഹെർബർട്ട് ഹൂവറുടെ പത്നിയും 1929 മുതൽ 1933 വരെയുള്ള കാലഘട്ടത്തിൽ ഐക്യനാടുകളുടെ പ്രഥമവനിതയായിരുന്നു.
ഭൂതത്വശാസ്ത്രജ്ഞനും മൈനിംഗ് എൻജീനീയറമായിരുന്ന ഹെർബട്ട് ഹൂവറെ വിവാഹം കഴിച്ചിതിനു ശേഷമുള്ള കാലഘട്ടത്തിൽ അവർ അദ്ദേഹത്തോടൊപ്പം ദേശവ്യാപകമായി ചൈനയിലെ ഷാങ്ഘായി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേയ്ക്കു യാത്രകൾ നടത്തുകയും പല ഭാഷകളെക്കുറിച്ച് ശാസ്ത്രീയഗവേഷണങ്ങൾ നടത്തി ഒരു ഭാഷാപരിജ്ഞാനിയായി മാറുകയും ചെയ്തു. ചൈനീസ് ഭാഷയിൽ അതിയായ നൈപുണ്യമുണ്ടായിരുന്ന അവർ ആ ഭാഷ വളരെ നന്നായി സംസാരിച്ചിരുന്നു. ഏഷ്യൻഭാഷ സംസാരിക്കാനറിയാവുന്നതായ ഒരേയൊരു പ്രഥമവനിതയായിരുന്നു അവർ. ദേശവ്യാപകമായി റേഡിയോ ബ്രോഡ്കാസ്റ്റ് നടത്തിയിരുന്ന ആദ്യ പ്രഥമവനിതയായിരുന്നു ലൂ ഹെൻഡ്രി ഹൂവർ.