വണ്ടർ ലാ, കൊച്ചി
ദൃശ്യരൂപം
വണ്ടർലാ | |
---|---|
വണ്ടർ ലാ ലോഗോ | |
Location | അമ്യൂസ്‌മെന്റ് പാർക്ക്, പള്ളിക്കര, കൊച്ചി, കാക്കനാട് |
Website | ഔദ്യോഗിക വെബ്സൈറ്റ് |
Season | എല്ലാ സീസണിലും |
കൊച്ചിക്കടുത്ത് പള്ളിക്കരയിലെ കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന അമ്യുസ്മെന്റ്റ് പാർക്കാണ് വണ്ടർ ലാ. വണ്ടർ ലായുടെ പഴയ പേരാണ് വീഗാലാൻഡ്. ജോസഫ് ജോൺ ആണ് ഇതു രൂപകല്പന ചെയ്തത്.[1][2] കൊച്ചിയിൽ നിന്നും 15 കിലോമീറ്റർ ദൂരത്തിലാണ് വീഗാലാൻഡ് സ്ഥിതിചെയ്യുന്നത് [3]. വ്യവസായ പ്രമുഖൻ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയാണ് വീഗാലാൻഡിന്റെ സ്ഥാപകൻ.
ഉല്ലാസ സവാരികൾ
[തിരുത്തുക]- വേവ് പൂൾ
- വണ്ടർ സ്പ്ലാഷ്
- ഫൺ ഗ്ലൈഡ്സ്
- റാപിഡ് റിവർ
- ബുള്ളറ്റ് റൈഡ്സ്
- മാജിക് കാർപ്പറ്റ്
- ഡ്രാഗൺ ട്വിസ്റ്റർ
- ക്യാറ്റർപില്ലർ റൈഡ്
- മ്യൂസിക്കൽ റൈഡ്
എത്തിച്ചേരാൻ
[തിരുത്തുക]- വടക്ക് നിന്ന് - ആലുവയിൽ നിന്ന് പൂക്കാട്ടുപടി, കിഴക്കമ്പലം വഴി വീഗാലാന്റിൽ എത്തിച്ചേരാം. ആലുവയിൽ നിന്ന് 17 കിലോമീറ്റർ ആണ് ദൂരം. അല്ലെങ്കിൽ നാഷണൽ ഹൈവേ 47-ൽ കളമശ്ശേരിയിൽ നിന്ന് തിരിഞ്ഞും ഇവിടെ എത്തിച്ചേരാം.
- തെക്ക് നിന്ന് - തൃപ്പൂണിത്തുറയിൽ നിന്ന് പള്ളിക്കര വഴി 15km യാത്ര ചെയ്താൽ വീഗാലാന്റിൽ എത്തിച്ചേരാം.
- കിഴക്ക് നിന്ന് - മുവാറ്റുപുഴ വഴി വീഗാലാന്റിലേയ്ക്കുള്ള ദൂരം 27 കിലോമീറ്ററാണ്. പട്ടിമറ്റം വഴി സ്റ്റേറ്റ് ഹൈവേ 41 വഴി പാലാരിവട്ടത്തേയ്ക്കുള്ള വഴിയാണ് വരേണ്ടത്. കോതമംഗലം, തൊടുപുഴ, എന്നീ ഭാഗത്ത് നിന്ന് ഇങ്ങനെ എത്തിച്ചേരാം.
- പടിഞ്ഞാറ് നിന്ന് - എറണാകുളം പട്ടണത്തിൽ നിന്ന് കാക്കനാട്-പള്ളിക്കര വഴിയിലൂടെ വീഗാലാന്റിൽ എത്താം. ഗുരുവായൂർ നോർത്ത് പറവൂർ എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് അനുയോജ്യമായ വഴി.
ചിത്രശാല
[തിരുത്തുക]-
ഒറ്റനോട്ടത്തിൽ
-
പ്രവേശനകവാടം
-
നീന്തൽക്കുളം
-
തണ്ടർഫാൾ എന്ന കളി
-
സൂപ്പർ ജമ്പർ റൈഡ്
-
സ്പേസ് ഗൺ റൈഡ്
-
സ്കൈവീൽ
-
നീന്തൽക്കുളം
-
വണ്ടർലായിലെ ക്ലോക്ക് ടവർ രാത്രിയിൽ
-
സംഗീത ജലധാര
അവലംബം
[തിരുത്തുക]- ↑ "Stark simple". The Hindu. 2008-05-10. Archived from the original on 2008-06-24. Retrieved 2009-01-07.
- ↑ Radhakrishnan, M.G. (2008-11-28). "Against the current". India Today. Retrieved 2009-01-07.
- ↑ "പാർക്ക് ഇൻഫർമേഷൻ". Archived from the original on 2011-07-17. Retrieved 2010-12-30.
Wonderla, Bangalore എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Wonderla Amusement Park Kochi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.