വലിയ എലിവാലൻ നരിച്ചീർ
വലിയ എലിവാലൻ നരിച്ചീർ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Chiroptera |
Family: | Rhinopomatidae |
Genus: | Rhinopoma |
Species: | R. microphyllum
|
Binomial name | |
Rhinopoma microphyllum (Brünnich, 1792)
| |
Greater mouse-tailed bat range |
റിനോപോമാറ്റിഡേ കുടുംബത്തിലെ ഒരു ഇനം വവ്വാൽ ആണ് വലിയ എലിവാലൻ നരിച്ചീർ അഥവാ ഗ്രേറ്റർ മൗസ്-ടെയിൽഡ് ബാറ്റ് (ശാസ്ത്രീയനാമം: റിനോപോമ മൈക്രോഫില്ലം).[2]
ചാരത്തവിട്ട് നിറമുള്ള ഈ വാവലിന്റെ തലയിലും ശരീരത്തിന്റെ മുകൾഭാഗത്തും നീളം കുറഞ്ഞ രോമങ്ങളുണ്ട്. മുഖവും ചെവികളും കൈകാലുകളേ ബന്ധിപ്പിക്കുന്ന ചർമങ്ങളും താഴ്ഭാഗവും രോമാവൃതമല്ല. നീളമുള്ള വാലുണ്ട്. പക്ഷേ ഇതിനു മുൻകൈയുടെയത്ര നീളമില്ല.
പെരുമാറ്റം
[തിരുത്തുക]വലിയ എലിവാലൻ നരിച്ചീറിന്റെ ആണും പെണ്ണും വ്യത്യസ്ത കോളനികളിൽ ആണ് താമസിക്കുന്നത്. തെളിച്ചമുള്ള പ്രകാശം പരിചയമുള്ളതാണെങ്കിലും ശല്യപെടുത്തിയാൽ പറന്നുപോകുന്നതിനു മുൻപ് ഞണ്ട് ഇഴയുന്നത് പോലെ മേൽക്കൂരയിൽ കൂടി നീങ്ങും. ദുർബലമായ ചിറകടിയോടു കൂടിയാണ് പറക്കൽ. വൈകുന്നേരങ്ങളിൽ സജീവമാകുന്ന ഈ വാവൽ 1500 എണ്ണം വരെയുള്ള വലിയ കൂട്ടമായാണ് കഴിയുന്നത്.
ഈ വവ്വാലിന്റെ ഭക്ഷണം പ്രധാനമായും പ്രാണികളാണ്.[3][4]
വലിപ്പം
[തിരുത്തുക]കൈകളുടേതടക്കം നീളം 5.9-7.4cm. ശരീരത്തിന്റെ മൊത്തം നീളം 6-8.4cm.
ആവാസം കാണപ്പെടുന്നത്
[തിരുത്തുക]ഇന്ത്യയിലെ ഉണങ്ങി വരണ്ട പ്രദേശങ്ങൾ, പ്രത്യേകിച്ചും ഗുജറാത്ത്, മധ്യപ്രദേശിന്റെ ഭാഗങ്ങൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഇവയുടെ ആവാസസ്ഥലങ്ങളാണ്. മരുഭൂമിയും ഇതിൽ ഉൾപെടും. ഗുഹകളിലും ടണലുകളിലും ഉപയോഗമില്ലാത്ത കെട്ടിടങ്ങളിലും വീടുകളിലും ഇവയെ കാണാം.
അൾജീരിയ, ബംഗ്ലാദേശ്, ബർക്കിനാ ഫാസോ, മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്, ചാഡ്, ജിബൂട്ടി, ഈജിപ്ത്, എറിത്രിയ, എത്യോപ്യ, ഇന്ത്യ, ഇന്തോനേഷ്യ, ഇറാൻ, ഇസ്രായേൽ, ഇറാഖ്, ജോർദാൻ, ലിബിയ, മാലി, മൗറിത്താനിയ, മൊറോക്കോ, മ്യാൻമർ, നൈജർ, നൈജീരിയ, ഒമാൻ, പാകിസ്ഥാൻ, സൗദി അറേബ്യ, സെനഗൽ, സുഡാൻ, തായ്ലൻഡ്, ടുണീഷ്യ, പടിഞ്ഞാറൻ സഹാറ, യെമൻ എന്നിവിടങ്ങളിലും ഇവയെ കാണപ്പെടുന്നു.
റോയൽ സൊസൈറ്റി ഓഫ് ലണ്ടൻ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു ഗവേഷണമനുസരിച്ച്, ഇസ്രായേലിലെ ഗ്രേറ്റ് റിഫ്റ്റ് വാലി ഗുഹകളിലെ 68 ഡിഗ്രി ഫാരൻഹീറ്റ് താപനിലയിൽ ഈ വവ്വാൽ ശിശിരനിദ്ര ചെയ്യുന്നുവെന്ന് കണ്ടെത്തി. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള പ്രതേയേക കാലാവസ്ഥയിൽ, ഈ വവ്വാലുകൾ അർദ്ധബോധാനസ്ഥയിൽ കണ്ടെത്തി. വളരെക്കുറഞ്ഞ ഊർജ്ജവിനിമയത്തോടെ, 15-30 മിനിറ്റിലൊരിക്കൽ മാത്രം ശ്വസനം നടത്തി ഇവ കഴിയുന്നതായി നിരീക്ഷിച്ചു.[5]
അവലംബം
[തിരുത്തുക]- ↑ Monadjem, A.; Palmeirim, J.; Aulagnier, S. (2017). "Rhinopoma microphyllum". The IUCN Red List of Threatened Species. 2017: e.T19600A21998943. doi:10.2305/IUCN.UK.2017-2.RLTS.T19600A21998943.en.
- ↑ Schlitter, Duane A.; Qumsiyeh, Mazin B. (1996). "Rhinopoma microphyllum" (PDF). Mammalian Species (542): 1–5. doi:10.2307/3504243. JSTOR 3504243.
- ↑ Krause, Jennifer. "Great Mouse-Tailed Rat".[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Hemmati, Zeinab; Sharifi, Mozafar. ""Variation in the Diet of the Greater Mouse-Tailed Bat, Rhinopoma Microphyllum (Chiroptera: Rhinopomatidae) in South-Western Iran." Taylor & Francis". doi:10.1080/09397140.2002.10637923. S2CID 84603080.
{{cite journal}}
: Cite journal requires|journal=
(help) - ↑ Eran Levin; Brit Plotnik; Eran Amichai; Luzie J. Braulke; Shmulik Landau; Yoram Yom-Tov; Noga Kronfeld-Schor (April 2015). "Subtropical mouse-tailed bats use geothermally heated caves for winter hibernation". Proceedings of the Royal Society B: Biological Sciences. 282 (1804): 20142781. doi:10.1098/rspb.2014.2781. PMC 4375864. PMID 25740890. Archived from the original on 2021-01-21. Retrieved 2021-01-16.