വല്ലാർപാടം പള്ളി
വല്ലാർപാടം ബസിലിക്ക പള്ളി | |
വല്ലാർപാടം ബസിലിക്ക പള്ളി | |
രാജ്യം | ഇന്ത്യ |
---|---|
വെബ്സൈറ്റ് | Vallarpadathamma.org |
വാസ്തുവിദ്യ | |
പദവി | ഇന്ത്യയുടേ ദേശീയ തീർത്ഥാടനകേന്ദ്രം |
പ്രവർത്തന നില | Active |
പ്രത്യേകവിവരണം | |
നിർമ്മാണ സാമഗ്രഹികൾ | Brick |
കേരളത്തിലെ എറണാകുളം ജില്ലയിലെ വല്ലാർപാടം ദ്വീപിൽ ഉള്ള ഒരു ക്രിസ്ത്യൻ ദേവാലയവും തീർത്ഥാടനകേന്ദ്രവുമാണ് വല്ലാർപാടം പള്ളി അഥവാ വല്ലാർപാടം ബസിലിക്ക. ഏകദേശം ഒരു കോടിയോളം വിശ്വാസികൾ എല്ലാ വർഷവും ഈ ബസിലിക്കയിൽ സന്ദർശനം നടത്തുന്നു.[അവലംബം ആവശ്യമാണ്] ഏറ്റവും വലിയ 9 മരിയൻ തീർത്ഥാടനകേന്ദ്രങ്ങളിൽ ഒന്ന് കൂടിയാണിത്. 1524-ൽ പോർച്ചുഗീസുകാരാണ് ഈ ദേവാലയം നിർമ്മിച്ചത്. 2004 സെപ്റ്റംബർ 12 മുതൽ ഈ ദേവാലയത്തെ കേന്ദ്രസർക്കാർ ഇന്ത്യയുടെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു [1].
ചരിത്രം
[തിരുത്തുക]1524 - ലാണ് പോർച്ചുഗീസുകാർ വല്ലാർപാടത്ത് പരിശുദ്ധാത്മാവിന്റെ നാമത്തിൽ ഈ ദേവാലയം സ്ഥാപിച്ചത്. പരിശുദ്ധാത്മാവിന്റെ നാമധേയത്തിൽ സ്ഥാപിതമാകുന്ന ഏഷ്യയിലെ ആദ്യ ദേവാലയമാണിത്. എന്നാൽ 1676 ൽ - വെള്ളപ്പൊക്കമുണ്ടായി പള്ളി തകരുകയും അൾത്താരയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന വിമോചനനാഥയുടെ (Our Lady Of Ransom) ചിത്രം ഒഴുകിപ്പോകുകയും ചെയ്തു. അന്ന് കൊച്ചി ദിവാനായിരുന്ന രാമൻ പാലിയത്തച്ചൻ ഈ ചിത്രം കായലിൽ നിന്ന് വീണ്ടെടുത്ത് പള്ളിയധികാരികളെ ഏൽപ്പിച്ചു. പുതിയ പള്ളി പണിയുന്നതിനായി സ്ഥലവും ദിവാൻ ദാനമായി നൽകി. തുടർന്ന് വിമോചനനാഥയുടെ നാമത്തിൽ പുതിയ ദേവാലയം സ്ഥാപിക്കുകയും വീണ്ടെടുത്ത മാതാവിന്റെ ചിത്രം അതിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. രണ്ടു നൂറ്റാണ്ടുകൾക്കു ശേഷം 1888 സെപ്റ്റംബർ 23-ാം ൹ ലീയോ 13-ാമൻ മാർപ്പാപ്പ Altare Previlegiatum in Perpetuum Consessum എന്ന പദവി നൽകി ആദരിച്ചു. തന്മൂലം ഇവിടെ ദിവ്യബലിയിൽ സംബന്ധിച്ചു പ്രാർഥിക്കുന്നവർക്ക് പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
1951-ൽ ഭാരതസർക്കാർ വല്ലാർപാടം പള്ളിയെ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. പിന്നീട് വർഷങ്ങൾക്കു ശേഷം കേരളാ സർക്കാർ 2002 ൽ പള്ളിയെ ഒരു വിനോദ സഞ്ചാരകേന്ദ്രമായി ഉയർത്തി. അതേ തുടർന്ന് 2004 സെപ്റ്റംബർ 12-ാം ൹ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. തുടർന്ന് ആ വർഷം തന്നെ ഡിസംബർ 1 ന് - ജോൺപോൾ രണ്ടാമൻ മാർപ്പാപ്പ പള്ളിയെ ബസിലിക്ക എന്ന പദവി നൽകുകയും ചെയ്തു. 2004 നവംബർ 21-ാം ൹ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി പെദ്രോ ലോപ്പസ് ക്വിന്താന മെത്രാപ്പോലീത്ത ഇവിടം സന്ദർശിച്ചിരുന്നു. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 2004 ഡിസംബർ ഒന്നിന് പള്ളിയെ മൈനർ ബസിലിക്കയായി ഉയർത്തി. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം 2005 ഫെബ്രുവരി 12-ാം ൹ വരാപ്പുഴ അതിരൂപതാമെത്രാൻ ഡോ. ഡാനിയൽ അച്ചാരുപറമ്പിൽ പള്ളിയിൽ നിവഹിച്ചു.
പാലിയം ബന്ധം
[തിരുത്തുക]1676 ലെ വെള്ളപ്പൊക്കത്തിൽ ഈ ദേവാലയം നാമാവശേഷമായി. എന്നാൽ മാതാവിന്റെ ചിത്രം അന്നത്തെ കൊച്ചിരാജാവിന്റെ മന്ത്രിയായിരുന്ന രാമൻ വലിയച്ചനു ലഭിച്ചു. വല്ലാർപാടത്തുകാരുടെ അഭ്യർത്ഥനപ്രകാരം പള്ളി സ്ഥാപിക്കാനുള്ള സ്ഥലവും , സാമ്പത്തികസഹായവും രാമൻ വലിയച്ചൻ വിശ്വാസികൾക്കു നല്കി. രാമൻ വലിയച്ചൻ വിശ്വാസികൾക്ക് മാതാവിന്റെ ചിത്രം തിരിച്ചു നൽകിയ സ്ഥലത്ത് ഒരു കൊടിമരം സ്ഥാപിക്കുകയുണ്ടായി. നാട്ടുകാർ പുതിയ ദേവാലയം സ്ഥാപിച്ച് , മാതാവിന്റെ ചിത്രം അവിടെ സ്ഥാപിച്ചു. ദേവാലയത്തിന്റെ ആശീർവാദത്തിൽ രാമൻ വലിയച്ചൻ പങ്കെടുക്കുകയുണ്ടായി. അദ്ദേഹം അന്ന് ദേവാലയത്തിലേക്ക് ഒരു കെടാവിളക്ക് നൽകുകയും അതിൽ ഒഴിക്കാനുള്ള എണ്ണ കൊട്ടാരത്തിൽനിന്നും നൽകുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. കാലാന്തരത്തിൽ ഈ പതിവ് മുടങ്ങിപ്പോവുകയുണ്ടായി. എന്നാൽ 1994 മുതൽ പാലിയം കൊട്ടാരത്തിൽനിന്ന് എണ്ണ കൊണ്ടുവരുന്ന ചടങ്ങ് നിലനിൽക്കുന്നുണ്ട്.
എത്തിച്ചേരാൻ
[തിരുത്തുക]എറണാകുളം നഗരത്തിൽ നിന്നും 4 കി.മി. പടിഞ്ഞാറായാണ് ദേവാലയം സ്ഥിതിചെയ്യുന്നത്. നഗരത്തിൽ നിന്നും ഗോശ്രീ പാലങ്ങൾ വഴി ഇവിടെ എത്താം. ദ്വീപിലേക്കുള്ള 47 സീ എന്ന പുതിയ ദേശീയപാത, ദ്വീപിനെ വൻകരയിലെ ദേശീയപതകളായ 17 , 47 എന്നിവയുമായി നേരിട്ട് ചേരാനല്ലൂർ, കളമശ്ശേരി എന്നീ സ്ഥലങ്ങളിൽ ബന്ധിപ്പിക്കുന്നു.
ചിത്രശാല
[തിരുത്തുക]-
വല്ലാർപാടം പള്ളി
-
പള്ളിക്ക് മുൻപിലുള്ള റോസറി പാർക്ക്
-
പഴയ പള്ളി
-
വല്ലാർപാടം പള്ളിയിൽ നേർച്ചയ്ക്കായി ഉപയോഗിക്കുന്ന ചൂലുകൾ
-
വല്ലാർപാടം പള്ളിയുടെ മുൻപുവശം
-
വല്ലാർപാടം പള്ളിയുടെ അൾത്താര
-
വല്ലാർപാടം പള്ളി
-
വല്ലാർപാടം പള്ളി
-
വല്ലാർപാടം ബസലിക്ക
-
വല്ലാർപാടം ബസലിക്ക ദീപാലംകൃതം
-
ബസലിക്ക രാത്രികാഴ്ച
-
വല്ലാർപാടം ബസലിക്ക ദീപാലംകൃതം
-
മംഗളകവാടം
-
ശവക്കോട്ട
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- പള്ളിയുടെ ഔദ്യോഗിക വെബ്സൈറ്റ് Archived 2011-02-14 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-01-19. Retrieved 2011-01-06.