വാദി ഹനീഫ
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ സ്ഥിതി ചെയ്യുന്ന ഒരു താഴ്വരയാണ് വാദി ഹനീഫ. ബനു ഹനീഫ എന്ന പേരിലറിയപ്പെടുന്ന ജനവംശമായിരുന്നു പുരാതനകാലത്ത് ഈ പ്രദേശത്ത് വസിച്ചിരുന്നത്. അറബി ഭാഷയിൽ വാദി എന്ന വാക്കിനർത്ഥം താഴ്വര എന്നുമാണ്. ഇവയിൽ നിന്നാണ് വാദി ഹനീഫ എന്ന പേർ ഈ പ്രദേശത്തിനു വന്നത്.
സൗദി തലസ്ഥാനമായ റിയാദ്, നജ്ദ് എന്ന പേരിലറിയപ്പെട്ടിരുന്ന കേന്ദ്രപ്രവിശ്യയിലാണ് സ്ഥിതിചെയ്യുന്നത്. റിയാദിനടുത്ത് വടക്ക് നിന്ന് തെക്കോട്ടേക്ക് പരന്നു കിടക്കുന്ന വാദി ഹനീഫ താഴ്വരകൾക്ക് ഏകദേശം 120 കിലോമീറ്ററോളം നീളമുണ്ട്. ചരിത്രാതീതകാലത്ത് ഇപ്രദേശങ്ങളിൽ ധാരാളം മഴ കിട്ടിയിരുന്നു.[അവലംബം ആവശ്യമാണ്] ഇപ്പോൾ വർഷത്തിൽ ചുരുക്കം ചില ദിവസങ്ങളിൽ കുറച്ച് സമയത്തേക്ക് മാത്രമായി തീവ്രമായ മഴയുണ്ടാകാറുണ്ട്. ഇത് മൂലം അപ്രതീക്ഷിതമായ വെള്ളപ്പൊക്കവും ശക്തമായ വെള്ളമൊഴുക്കും ഉണ്ടാകാറുണ്ട്. ഈ ദിവസങ്ങളൊഴിച്ചാൽ റിയാദിന്റെ മറ്റ് പ്രദേശങ്ങളിൽ കാണുന്ന കാലാവസ്ഥ തന്നെ ആണ് ഈ പ്രദേശത്തുമുള്ളത്.
റിയാദ് നഗരത്തിന്റെ അഴുക്ക്ചാൽ വെള്ള/ഓടവെള്ളശുദ്ധീകരണ പ്ലാന്റിൽ നിന്ന് വരുന്ന വെള്ളവും ഈ പ്രദേശത്ത് കൂടെ ഒഴുകുന്നുണ്ട്. ഇതുമൂലം പുതുതായി ചില സ്ഥലങ്ങളിൽ പച്ചപ്പ് കൂടിയിട്ടുണ്ട്. സൌദി ഗവണ്മെന്റും അർറിയാദ് ഡെവലപ്മെന്റ് അതോറിറ്റിയും ‘ബുറോ ഹപ്പോൾഡ്’ എന്ന സ്ഥാപനത്തിനേയും മോറിയാമ & ടെഷിമ ആർക്കിടെക്റ്റിക്റ്റ്സിനേയും ഈ പ്രദേശത്തെ നനവ് സംരക്ഷിക്കുന്നതിന് ഏർപ്പാടാക്കി. ഈ പ്രദേശത്ത് അനവധി ദേശാടന പക്ഷികളും ജീവികളും എത്താറുണ്ട്. റിയാദിലെ, ഇർക്ക എന്ന പ്രദേശത്ത് നിന്ന് തുടങ്ങി അൽഹെയർ എന്ന പ്രദേശം വരെ വ്യാപിച്ച് കിടക്കുന്ന വാദി ഹനീഫ പ്രൊജക്റ്റ് 2010ലെ ആഗാ ഖാർ അവാർഡ് ഫോർ ആർക്കിറ്റെക്ചർ നേടിയിട്ടുണ്ട്. [1]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-18. Retrieved 2012-09-22.