Jump to content

വാനപ്രസ്ഥം (കഥകൾ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എം ടി വാസുദേവൻ നായർ രചിച്ച കറന്റ്‌ ബുക്സ് 1992 ൽ പുറത്തിറക്കിയ കഥാസമാഹാരമാണ് വാനപ്രസ്ഥം.[1] നാല് കഥകളാണ് വാനപ്രസ്ഥം എന്ന സമാഹാരത്തിലുള്ളത് വാനപ്രസ്ഥം, ചെറിയ ചെറിയ ഭൂകബങ്ങൾ, സുകൃതം, പെരുമഴയുടെ പിറ്റേന്ന്. വാനപ്രസ്ഥം എന്ന കഥയെ ആസ്‌പദമാക്കി തീർത്ഥാടനം എന്ന തിരക്കഥ എം. ടി രചിച്ചിട്ടുണ്ട്. അധ്യാപകനും ശിഷ്യയും തമ്മിലുള്ള വികാര നിർഭരമായ കൂടികാഴ്ചയാണ് വാനപ്രസ്ഥം എന്ന കഥ. പ്രധാന കഥാപാത്രങ്ങൾ അദ്ധ്യാപകൻ, വിനോദിനി,കുമാരൻകുട്ടി അമ്മാളു.

കഥാസാരം[തിരുത്തുക]

അധ്യാപകനും വിനോദിനിയും മൂകാംബികയിലെ ക്ഷേത്രത്തിൽ വെച്ച് കണ്ടുമുട്ടുന്നു. അവിടെ വെച്ച് അവർ രണ്ട് പേരും കൂടി കുടജാദ്രിയിലേക്ക് പോവുന്നു. രണ്ട് പേർക്കും പരസ്‌പരം ഉള്ളിലെവിടെയോ ഒരു അടുപ്പം ഉണ്ട് എന്നാൽ ഗുരു ശിഷ്യ ബന്ധം തകരുമെന്ന ഭയം രണ്ടുപേരിലും അകലം സൃഷ്ടിക്കുന്നു. കുടജാദ്രിയിൽ വെച്ച് ഒരുമിച്ച് പോയത് വാനപ്രസ്ഥത്തിന് തുടക്കമാവാമെന്ന് അദ്ധ്യാപകൻ മനസ്സിൽ കരുതുന്നു. കഥയുടെ അവസാനം രണ്ടുപേരും അവരവരുടെ വഴിയിലേക്ക് യാത്ര തുടരുന്നു. പരസ്‌പരം കണ്ടുമുട്ടിയത് അമ്മ നേരത്തെ നിശ്ചയിച്ചതാണെന്ന വിശ്വാസത്തോടെ.

വാനപ്രസ്ഥത്തിന് ഓടക്കുഴൽ അവാർഡ് ലഭിച്ചു.

അവലംബങ്ങൾ[തിരുത്തുക]

  1. "എം.ടിയുടെ കഥാസമാഹാരം കന്നടയിൽ പുറത്തിറങ്ങുന്നു - Madhyamam".
"https://ml.wikipedia.org/w/index.php?title=വാനപ്രസ്ഥം_(കഥകൾ)&oldid=3936994" എന്ന താളിൽനിന്ന് ശേഖരിച്ചത്