വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/മേയ് 2021
<< | മേയ് 2021 | >> |
---|
![അക്മെല്ല യുലിഗിനോസ](http://upload.wikimedia.org/wikipedia/commons/thumb/c/c7/Acmella_uliginosa_i_5062.jpg/240px-Acmella_uliginosa_i_5062.jpg)
തെക്കേ അമേരിക്കയിലെ ബ്രസീൽ, ബൊളീവിയ , വെനിസ്വേല മുതലായ രാജ്യങ്ങളിൽ തദ്ദേശവാസിയായ സൂര്യകാന്തി കുടുംബത്തിലെ ഒരു സപുഷ്പി കുറ്റിച്ചെടിയാണ് അക്മെല്ല യുലിഗിനോസ. ഏഷ്യയിൽ ചൈന, ഫിലിപ്പൈൻസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും ആഫ്രിക്കയിലും ഇത് സ്വാഭാവികമായി കാണപ്പെടുന്നു.
ഛായാഗ്രഹണം: Vengolis
ഉഷ്ണമേഖലാ മഴക്കാടുകളിൽ കാണപ്പെടുന്ന ഒരിനം വൃക്ഷമാണു് നാഗലിംഗം. തെക്ക്-മധ്യ അമേരിക്കകളിലെ തദ്ദേശവാസിയാണ്. ആറ് ഇതളുകൾ ഉള്ള വലിയ പൂക്കൾ മിക്കവാറും കടുപ്പമുള്ള നിറങ്ങളോടു കൂടിയവയാണ്, പീരങ്കിയുണ്ടകൾ പോലുള്ള കായ്കളും ഇതിനുണ്ടാകും. കായ മൂപ്പെത്താൻ ഒരു വർഷം മുതൽ ഒന്നര വർഷം വരെ വേണം. പൂക്കളിൽ തേനില്ലെങ്കിലും പൂമ്പൊടിക്കായി തേനിച്ചകൾ എത്താറുണ്ട്. പലതരം തേനീച്ചകളും കടന്നലുകളുമാണ് പരാഗണം നടത്തുന്നത്.
ഛായാഗ്രഹണം: ഷാജി മുള്ളൂക്കാരൻ
![സുവർണ്ണ ശലഭം](http://upload.wikimedia.org/wikipedia/commons/thumb/5/5a/Vindula_erota_Fabricius%2C_1793_%E2%80%93_Cruiser_male_-_at_Kottiyoor_Wildlife_Sanctuary_%2835%29.jpg/240px-Vindula_erota_Fabricius%2C_1793_%E2%80%93_Cruiser_male_-_at_Kottiyoor_Wildlife_Sanctuary_%2835%29.jpg)
മഴക്കാടുകളിൽ കൂടുതലായി കാണപ്പെടുന്ന ഒരു പൂമ്പാറ്റയാണ് സുവർണ്ണ ശലഭം. പശ്ചിമഘട്ടത്തിലും മറ്റു വനമേഖലകളിലും ഇവയെ കാണാറുണ്ട്.
ഛായാഗ്രഹണം: വിനയരാജ്