Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/മേയ് 2023

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
<< മേയ് 2023 >>

മേയ് 1-5

പാതിരാക്കൊക്ക്
പാതിരാക്കൊക്ക്

വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും വയലുകളിലും ചതുപ്പുകളിലും കണ്ടുവരാറുള്ള രാത്രിസഞ്ചാരിയായ ഒരു പക്ഷിയാണ് പാതിരാക്കൊക്ക് അഥവാ പകലുണ്ണാൻ. ഭക്ഷണം ശേഖരിക്കുന്നത് രാത്രി സമയത്തായതിനാൽ ഈ പക്ഷികൾ പകൽസമയം മുഴുവൻ വിശ്രമത്തിലായിരിക്കും. ഇവയുടെ പ്രജനന കാലം ഫെബ്രുവരി തൊട്ട് ജൂൺ വരെയാണ്.

ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്‌


മേയ് 10-15

പുള്ളിമീൻകൊത്തി
പുള്ളിമീൻകൊത്തി

വെള്ളയും കറുപ്പും നിറങ്ങൾ മാത്രമുള്ള ഏക ഇനം മീൻകൊത്തിയാണ്‌ പുള്ളിമീൻകൊത്തി. സഹാറക്കു മുന്നുള്ള ആഫ്രിക്ക, ദക്ഷിണേഷ്യ, തുർക്കി മുതൽ ഇന്ത്യ, ചൈന വരെ ഇവയുടെ ആവാസവ്യവസ്ഥകൾ ഉണ്ട്. അല്പസ്വല്പം സഞ്ചാരമുണ്ടെന്നല്ലാതെ മിക്ക പക്ഷികളും ദേശാടനക്കാരല്ല. കേരളത്തിലെ മിക്ക ജലാശയങ്ങൾക്കരികിലും ഇവയെ കാണാം.

ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്‌


മേയ് 25-30

പുള്ളിഗോപിക വർമ്മ
പുള്ളിഗോപിക വർമ്മ

മോഹിനിയാട്ടം നർത്തകിയും നൃത്താധ്യാപികയുമാണ് ഗോപിക വർമ്മ. കേരളത്തിൽ ജനിച്ച് തമിഴ്‌നാട്ടിലെ ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ഇവർക്ക് സംഗീത നാടക അക്കാദമി അവാർഡ്, കലൈമാമണി തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അഡയാറിൽ ദാസ്യം എന്ന പേരിൽ ഒരു മോഹിനിയാട്ടം ഡാൻസ് സ്കൂൾ നടത്തിവരുന്നു.

ഛായാഗ്രഹണം: ഷാജി മുള്ളൂക്കാരൻ


മേയ് 31

മേതിൽ ദേവിക
മേതിൽ ദേവിക

മോഹിനിയാട്ടം കലാകാരിയാണു മേതിൽ ദേവിക. കേരള സംഗീത നാടക അക്കാദമി പുരസ്‌ക്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കേരള കലാമണ്ഡലത്തിൽ നൃത്താധ്യാപികയും പാലക്കാട് ശ്രീപാദ നാട്യകളരിയുടെ ഡയറക്ടറുമാണ് ദേവിക. മലയാള ചാനലുകളുടെ നൃത്ത റിയാലിറ്റി ഷോകളിൽ വിധികർത്താവായും പ്രത്യക്ഷപ്പെടാറുണ്ട്, കേരള സംഗീത നാടക അക്കാദമി ഡയരക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ഛായാഗ്രഹണം: ഷാജി മുള്ളൂക്കാരൻ