വിക്കിപീഡിയ സംവാദം:ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ
"ചിത്രങ്ങൾ പകരം കാണാവുന്ന മെച്ചപ്പെട്ട പകരവാക്യം ഉപയോഗിക്കുക." ഇതെന്താണെന്ന് മനസ്സിലായില്ല? --Chalski Talkies ♫♫ 09:22, 16 ഏപ്രിൽ 2009 (UTC)
- ആൾട്ടർനേറ്റ് ടാഗ് ആയിരിക്കും. ALT="..." noble 09:27, 16 ഏപ്രിൽ 2009 (UTC)
വിക്കിപീഡിയ:പകരവാക്യം എന്നൊരു താൾ നിർമ്മിച്ചിട്ടുണ്ട് --സാദിക്ക് ഖാലിദ് 10:45, 17 ഏപ്രിൽ 2009 (UTC)
ചിത്രങ്ങളുടെ പകർപ്പവകാശം
[തിരുത്തുക]ചിത്രങ്ങളുടെ പകർപ്പവകാശ അനുബന്ധങ്ങളിൽ കൊടുത്തതു കൂടാതെ --
സ്വന്തം രചന വിക്കിപീഡിയയിൽ മാത്രം ഉപയോഗിക്കുന്നതിനായി വിട്ടുതരുന്നു. വിക്കിപീഡിയയിൽ ഉപയോഗിക്കുന്നതിനായി, മാറ്റം വരുത്തുകയോ പകർത്തുകയോ ചെയ്യാം.
എന്നുകൂടി ഉണ്ടെങ്കിൽ നന്നായിരിക്കില്ലേ ?
ഒരു ഉപയോക്താവിന് സ്വന്തമായി ഒരു അനുമതി നൽകാൻ കഴിയുമോ ? എഴുത്തുകാരി സംവദിക്കൂ 10:33, 7 ഒക്ടോബർ 2009 (UTC)
- വിക്കിപീഡിയയിൽ മാത്രം ഉപയോഗിക്കാൻ വിടാൻ വകുപ്പൊന്നുമില്ലല്ലോ -- റസിമാൻ ടി വി 12:18, 7 ഒക്ടോബർ 2009 (UTC)
മാറ്റം
[തിരുത്തുക]- ചിത്രത്തിന്റെ വിവരണങ്ങൾകായുള്ള താളിൽ വിശദാംശങ്ങളും, പകപ്പവകാശ വിവരങ്ങളും, ഉറവിടവും വ്യക്തമായി രേഖപ്പെടുത്തുക. പകർപ്പവകാശം സംബന്ധിച്ചുള്ളതോ മറ്റേതെങ്കിലും തരത്തിലുള്ള കടപ്പാടുകളോ ചിത്രത്തിൽ തന്നെ രേഖപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക. അടിക്കുറിപ്പ്, ചിത്രം എടുത്ത സ്ഥലം, തുടങ്ങിയവ രേഖപ്പെടുത്തുന്നത് കൂടുതൽ ഉപകാരപ്രദമാണ്.
ഇങ്ങനെ
[തിരുത്തുക]- ചിത്രത്തിന്റെ വിവരണങ്ങൾക്കായുള്ള താളിൽ വിശദാംശങ്ങളും, അടിക്കുറിപ്പ്, പകപ്പവകാശ വിവരങ്ങൾ, ചിത്രം എടുത്ത സ്ഥലം, ഉറവിടം എന്നിവ വ്യക്തമായി രേഖപ്പെടുത്തുക. പകർപ്പവകാശം സംബന്ധിച്ചുള്ളതോ മറ്റേതെങ്കിലും തരത്തിലുള്ള കടപ്പാടുകളോ ചിത്രത്തിൽ തന്നെ രേഖപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക.
--മഹാരാജാവ് 15:03, 28 സെപ്റ്റംബർ 2010 (UTC)
ഒരു നയം
[തിരുത്തുക]- പൊതുസ്ഥലങ്ങളിലോ മറ്റോ പ്രദർശിപ്പിച്ചിരിക്കുന്ന പോസ്റ്ററുകളുടെ ചിത്രം അപ്‌ലോഡ് ചെയ്യുമ്പോൾ പ്രസ്തുത പോസ്റ്ററിൽ ഉള്ള ചിത്രങ്ങളുടെ ചിത്രമെടുത്ത ആളുടെ സമ്മതം നേടിയിരിക്കേണ്ടതാണ്. ഈ ഒരു നയം എഴുതിച്ചേർത്താലോ? നിലവിൽ ഇത് മറ്റു വല്ല രീതിയിൽ പ്രതിപാദിക്കുന്നുണ്ടോ എന്നറിയില്ല.--റോജി പാലാ 08:31, 13 ഏപ്രിൽ 2011 (UTC)
- ഇതിന് പൊതുസ്ഥലം തന്നെ വേണമെന്നൊന്നും ഇല്ല. സ്വകാര്യസ്ഥലത്ത് ഉള്ള ചിത്രമായാലും, അതിന്റെ ചിത്രമെടുത്ത് സ്വന്തം ചിത്രം എന്ന് പറഞ്ഞ് പ്രസിദ്ധീകരിക്കാൻ ആവില്ല. അങ്ങിനെയെങ്കിൽ പൊതുസ്ഥലത്ത് പ്രദർശിപ്പിച്ചിരിക്കുന്ന സിനിമാ പോസ്റ്ററുകളുടെ ചിത്രമെടുത്ത് എല്ലാ സിനിമാ നടന്മാരുടേയും ചിത്രം വിക്കിയിൽ എത്തിക്കാമല്ലോ. ഒരു ചിത്രത്തിന്റെ ഫോട്ടോ എടുത്താൽ അത് ഡെറിവേറ്റീവ് വർക്ക് ആയി മാത്രമേ കണക്കാക്കാൻ പറ്റൂ, സ്വന്തം ചിത്രം എന്ന രീതിയിൽ എടുക്കാൻ കഴിയില്ലെന്ന് സാരം. --ശ്രീജിത്ത് കെ (സംവാദം) 10:39, 13 ഏപ്രിൽ 2011 (UTC)
- ഇങ്ങനെ ഒരു നയം ആവശ്യമുണ്ടന്ന് കരുതുന്നില്ല, ഇത് പകർപ്പവകാശത്തിന്റെ പരിധിയിൽ സ്വതെ ഉൾപ്പെടുന്നതല്ലെ? --കിരൺ ഗോപി 15:50, 13 ഏപ്രിൽ 2011 (UTC)
സിനിമ പോസ്റ്റർ പകർപ്പവകാശം
[തിരുത്തുക]ഒരു സിനിമയെ കുറിച്ചുള്ള ആർട്ടിക്കിൾ ഉണ്ടാകുബോൾ അതിൽ സിനിമ പോസ്റ്റർ അങ്ങനെ ആണ് അപ്‌ലോഡ് ചെയ്യുക.? പകർപ്പവകാശം ഉള്ള ചിത്രം മാത്രമാണോ അപ്‌ലോഡ് ചെയ്യേണ്ടത്. -Jinoytommanjaly (സംവാദം) 12:12, 17 ഫെബ്രുവരി 2018 (UTC)
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യൽ
[തിരുത്തുക]ദിനപ്പത്രങ്ങളിലും മറ്റു periodicals -ലും ഉള്ള copyrights -നെ പ്പറ്റി ഒന്നും mention ചെയ്യാത്ത, ഫോട്ടോഗ്രാഫരുടെ പേരും ഫോട്ടോ എടുത്ത സ്ഥലവും ഇല്ലാത്ത ഫോട്ടോകൾ അപ്‌ലോഡ് ചെയ്യേണ്ടതിനെപ്പറ്റി ഒന്നും പറഞ്ഞു കണ്ടില്ല ! അങ്ങനെയുള്ള ഫോട്ടോകൾ upload ചെയ്യാൻ പറ്റില്ലേ? അഥവാ ചെയ്യാൻ പറ്റുമെങ്കിൽ അവ എങ്ങനെയാണ് അപ്‌ലോഡ് ചെയ്യേണ്ടത്? (Anjuravi (സംവാദം) 14:19, 21 ഒക്ടോബർ 2019 (UTC))