വിക്കിപീഡിയ സംവാദം:തിരഞ്ഞെടുത്ത ലേഖനങ്ങൾ
സേവ് ചെയ്തപ്പോൾ ഒരു സംശയം Template:featured ഫലകത്തിന്റെ കൂടെ ഒരു സൂചിക ചേർത്താൽ പോരെ തിരഞ്ഞെടുത്ത ലേഖനങ്ങൾ എന്നോ മറ്റോ--പ്രവീൺ:സംവാദം 08:00, 8 ഫെബ്രുവരി 2007 (UTC)
ഇതിന്റെ ക്രമം നേരെ തിരിക്കണോ?--Vssun 21:05, 28 സെപ്റ്റംബർ 2007 (UTC)
തിരഞ്ഞെടുത്ത ലേഖനങ്ങൾക്ക് ഫീഡ്
[തിരുത്തുക]തിരഞ്ഞെടുത്ത ലേഖനങ്ങൾക്ക് ഒരു ഫീഡ് ഉണ്ടാക്കിയിരിക്കുന്നു.
ഫീഡ് അഡ്രസ്സ്: http://feeds.feedburner.com/malwiki-fa
- ഫീഡ് പോസ്റ്റിന്റെ തലക്കെട്ട് പ്രസ്തുത വിക്കി ലേഖനത്തിലേക്ക് റീഡയറക്റ്റിയിറ്റുണ്ട്.
ഫീഡ് ഇ-മെയിൽ ആയി ലഭിക്കാനുള്ള സംവിധാനവും ഉണ്ട്.ഇവിടെ ക്ലിക്കുക.
ഫീഡിന്റെ മാതൃബ്ലോഗ്: http://malwiki-fa.blogspot.com
ശരിയല്ലാത്ത ലിങ്കുകൾ മറ്റു നിർദ്ദേശങ്ങൾ എന്നിവ എന്റെ സംവാദം പേജിൽ അറിയിക്കുക.--ml@beeb 08:53, 10 മാർച്ച് 2008 (UTC)
മിടുക്കൻ. --ഷിജു അലക്സ് 08:55, 10 മാർച്ച് 2008 (UTC)
മഹാത്മാഗാന്ധി
[തിരുത്തുക]മഹാത്മാഗാന്ധി 2 തവണ തെരഞ്ഞെടുത്തോ? ഒന്ന് 2005 സെപ്റ്റംബർ 30 നും പിന്നീറ്റ് 2008 ജൂൺ 19-നും--Anoopan| അനൂപൻ 12:53, 4 ഓഗസ്റ്റ് 2008 (UTC)
- അതു പോലെ സെപ്റ്റംബർ 11ലെ ഭീകരാക്രമണം എന്ന ലേഖനവും 2 തവണ തെരഞ്ഞെടുത്തോ? 2005 സെപ്റ്റംബർ 2 നും 2006 സെപ്റ്റംബർ 9-നും--Anoopan| അനൂപൻ 12:55, 4 ഓഗസ്റ്റ് 2008 (UTC)
- പക്ഷെ അന്ന് ആ ലേഖനങ്ങള്ക്ക് തിരഞ്ഞെടുത്ത ലേഖനങ്ങളുടെ നിലവാരം ഉണ്ടായിരുന്നു എന്ന് പറയാന് കഴിയില്ല. ഉദാഹരണത്തിന് ദസ്തയേവ്സ്കി ഒന്ന് എടുത്ത് നോക്കു. അത് ഒരു സ്റ്റബ് ആണ്. അതും തിരഞ്ഞെടുത്ത ലേഖനം ആയിരുന്നു.
- എന്റെ അഭിപ്രായത്തില് ആദ്യകാല തിരഞ്ഞെടുത്ത ലേഖനങ്ങള് കൂട്ടരുത് എന്നാണ്. കാരണം അങ്ങനെ വന്നാല് പിന്നീട് ഈ ലേഖനങ്ങള് മികച്ചതാക്കിയ ശേഷം തിരഞ്ഞെടുക്കാനുള്ള സൗകര്യം നഷ്ടപ്പെടും. --ലിജു മൂലയിൽ 15:18, 4 ഓഗസ്റ്റ് 2008 (UTC)
അനൂപ് പറഞ്ഞത് ശരിയാണ്, താഴെ കൊടുത്തിരിക്കുന്ന വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം-നാൾവഴി പരിശോധിച്ചാൽ മനസ്സിലാകും.
- മഹാത്മാഗാന്ധി - 30 സെപ്റ്റംബർ 2005
- മഹാത്മാഗാന്ധി - 19 ജൂൺ 2008
- സെപ്റ്റംബർ 11ലെ ഭീകരാക്രമണം - 2 സെപ്റ്റംബർ 2005
- സെപ്റ്റംബർ 11ലെ ഭീകരാക്രമണം - 9 സെപ്റ്റംബർ 2006
അതേ സമയം ഇന്ദിരാഗാന്ധി തുടക്കം മുതലേ ഈ പട്ടികയിലുണ്ട്. എന്നാൽ തിരഞ്ഞെടുത്തുതായി കാണുന്നുമില്ല! സംവാദം:ഇന്ദിരാ ഗാന്ധി കാണുക. --സാദിക്ക് ഖാലിദ് 15:33, 4 ഓഗസ്റ്റ് 2008 (UTC)
പണ്ട് തിരഞ്ഞെടുത്ത സമഗ്രമല്ലാത്ത ലേഖനങ്ങളുടെ താളിൽ നിന്ന് ഫീച്ചേർഡ് നക്ഷത്രം മാറ്റിക്കൂടേ? -- റസിമാൻ ടി വി 16:57, 10 ഓഗസ്റ്റ് 2009 (UTC)
- പാടില്ല. കാരണം തിരഞ്ഞെടുക്കുമ്പോൾ അന്നത്തെ നിലവാരം വച്ച് അതു് സമഗ്രം ആയിരുന്നു. ഇപ്പോഴത്തെ ഫീചേർഡിനു് കുറച്ച് വർഷം കഴിയുമ്പോൾ നിലവാരം ഇല്ല എന്ന് അന്ന് വരുന്നവര്ക്ക് തോന്നും. അതു് കൊണ്ട് അതു വരെയുള്ള തിരഞ്ഞെടുത്ത ലേഖനങ്ങളിൽ നിന്ന് ഫീചേർഡ് ഒഴിവാക്കാൻ പറ്റുമോ.
- ഇതൊക്കെ വിക്കിയുടെ വളർച്ചയുടെ ഭാഗമാണു്. നിലവിൽ ഏതെന്കിലും ഫീച്ചേറ്‌ഡ് ലേഖനങ്ങള്ക്ക് നിലവാരം കുറവാണു് എന്ന് തോന്നുന്നെന്കിൽ അതിനെ മെച്ചപ്പെടുത്തുകയാണു് വേണ്ടത്. വിക്കിയിലെ ഒരു ലേഖനവും സ്റ്റാറ്റിക് അല്ല. തിരഞ്ഞെടുത്ത ലേഖനവും ക്രമാനുഗതമായി പുതുക്കപ്പെട്ടു കൊണ്ടിരിക്കും. --Shiju Alex|ഷിജു അലക്സ് 17:05, 10 ഓഗസ്റ്റ് 2009 (UTC)
മറ്റു വിക്കികളിൽ
[തിരുത്തുക]ഇവിടത്തെ തിരഞ്ഞെടുത്ത ലേഖനങ്ങൾ ഇംഗ്ലീഷ് വിപീയിൽ തിരഞ്ഞെടുത്തതായി(ഇന്റർവിക്കി കണ്ണിയിൽ സ്റ്റാർ ചിഹ്നം) കാണിക്കുന്നില്ലല്ലോ?--നിജിൽ പറയൂ 13:29, 27 ഒക്ടോബർ 2011 (UTC)
- അതിനു ഇംഗ്ലീഷ് വിക്കിപീഡീയയിലെ ആ ലേഖനത്തിൽ {{Link FA|ml}} എന്നു ചേർക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫലകം:Link FA കാണുക --അനൂപ് | Anoop 13:36, 27 ഒക്ടോബർ 2011 (UTC)
പട്ടിക
[തിരുത്തുക]ഇതിലെ പട്ടിക വർഷമനുസരിച്ച് വിഭജിക്കുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു. --ഷിജു അലക്സ് (സംവാദം) 09:06, 26 ജനുവരി 2013 (UTC)
തിരഞ്ഞെടുത്ത ലേഖനങ്ങളിൽ രണ്ടു "മഹാത്മാഗാന്ധി" ഉണ്ട്. ഒന്ന് Ser # 04- ലും പിന്നെ Ser # 46 -ലും. ഏതെങ്കിലും ഒന്ന് മായ്ക്കാൻ താൽപ്പര്യപ്പെടുന്നു.--Raveendrankp (സംവാദം) 12:18, 8 ഫെബ്രുവരി 2013 (UTC)
അക്കങ്ങളിൽ തുടങ്ങുന്ന വാക്യങ്ങൾ
[തിരുത്തുക]പൊതുവേ മലയാളത്തിൽ എഴുതുമ്പോൾ വാക്യങ്ങൾ അക്കങ്ങളിൽ തുടങ്ങാറില്ല. കാഴ്ചയ്ക്കും വായനക്കും അഭംഗിയാണ്. ലേഖനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അടിസ്ഥാന കോപി-എഡിറ്റെങ്കിലും ചെയ്യേണ്ടതാണ്.--പ്രവീൺ:സംവാദം 14:49, 5 ജനുവരി 2019 (UTC)