വിക്ടോറിയ തീൽവിഗ്
സൗന്ദര്യമത്സര ജേതാവ് | |
ജനനം | മരിയ വിക്ടോറിയ ക്ജാർ തീൽവിഗ് 13 നവംബർ 2003 ഹെർലെവ്, ഡെന്മാർക്ക് |
---|---|
ഉയരം | 1.79 മീ (5 അടി 10+1⁄2 ഇഞ്ച്) |
തലമുടിയുടെ നിറം | ബ്ലോണ്ട് (സ്വർണ്ണനിറംകലർന്ന വെള്ള) |
കണ്ണിന്റെ നിറം | നീല |
അംഗീകാരങ്ങൾ | മിസ്സ് യൂണിവേഴ്സ് 2024 |
പ്രധാന മത്സരം(ങ്ങൾ) | മിസ്സ് ഗ്രാൻഡ് ഡെന്മാർക്ക് 2022 (വിജയി) മിസ്സ് യൂണിവേഴ്സ് ഡെന്മാർക്ക് 2024 (നിയമിച്ചു) |
മരിയ വിക്ടോറിയ ക്ജർ തീൽവിഗ് (ജനനം 13 നവംബർ 2003) 2024-ലെ മിസ്സ് യൂണിവേഴ്സ് കിരീടം നേടിയ ഡെന്മാർക്കിൽ നിന്നുള്ള വനിതയാണ്. മിസ്സ് യൂണിവേഴ്സ് വിജയം സ്വന്തമാക്കിയ ആദ്യ ഡാനിഷ് വനിതയാണ് വിക്ടോറിയ. മുമ്പ്, മിസ്സ് ഡെന്മാർക്ക് 2021-ൽ രണ്ടാം റണ്ണറപ്പായി സ്ഥാനമുറപ്പിക്കുകയും, മിസ്സ് ഗ്രാൻഡ് ഇൻ്റർനാഷണൽ 2022-ൽ മത്സരിക്കുകയും ചെയ്തു.[1]
2024 സെപ്റ്റംബറിൽ, 2024-ലെ മിസ്സ് ഡെന്മാർക്ക് എമ്മ ഹെയ്സ്റ്റ്, വേണ്ടത്ര തയ്യാറെടുപ്പ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി മിസ്സ് യൂണിവേഴ്സ് 2024-ൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറി. തൽഫലമായി, 2024 ലെ മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ ഡെൻമാർക്കിനെ പ്രതിനിധീകരിക്കാൻ മിസ്സ് ഡെൻമാർക്ക് ഓർഗനൈസേഷൻ വിക്ടോറിയയെ തിരഞ്ഞെടുക്കുകയായിരുന്നു.[2][3]
2004-ൽ ഓസ്‌ട്രേലിയയുടെ ജെന്നിഫർ ഹോക്കിന്‌സിന് ശേഷം ഈ കിരീടം നേടുന്ന ആദ്യ ബ്ലോണ്ട് (മുടിയുടെ നിറം) എന്ന ചരിത്രവും വിക്ടോറിയ സൃഷ്ടിച്ചു. കൂടാതെ, 2001 മിസ്സ് എർത്തിൽ കാതറീന സ്വെൻസൻ്റെ വിജയത്തെത്തുടർന്ന് ബിഗ് ഫോർ അന്താരാഷ്ട്ര സൗന്ദര്യമത്സരങ്ങളിലൊന്നിൽ കിരീടം നേടുന്ന രണ്ടാമത്തെ ഡാനിഷ് വനിതയായിയും വിക്ടോറിയ തന്റെ പേരുറപ്പിച്ചു.[4]
അവലംബങ്ങൾ
[തിരുത്തുക]- ↑ "മിസ് യൂണിവേഴ്സ് പട്ടം ഡെന്മാർക്കിൽ നിന്നുള്ള 'ഹ്യൂമൻ ബാർബിക്ക്'". മാതൃഭൂമി ന്യൂസ്.
- ↑ "ഡെന്മാർക്കിൽ നിന്നുള്ള വിക്ടോറിയ കെയർ തെയിൽവിഗ് മിസ് യൂണിവേഴ്സ് 2024". malayalam.indiatoday.in.
- ↑ "'നിങ്ങൾ പോരാട്ടം തുടരുക'; ഡാനിഷ് സുന്ദരിക്ക് മിസ് യൂണിവേഴ്‌സ് കിരീടം നേടിക്കൊടുത്ത ഉത്തരം ഇതാ". മാതൃഭൂമി ന്യൂസ്.
- ↑ "ഡെൻമാർക്കിൻറെ വിക്‌ടോറിയ കെയ്‌ർ 73മത് വിശ്വസുന്ദരി". ഏഷ്യാനെറ്റ് ന്യൂസ്.