Jump to content

വിളക്കുടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ലയിൽ, പത്തനാപുരം താലൂക്കിലെ വിളക്കുടി ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് വിളക്കുടി. കൊല്ലം - തിരുമംഗലം ദേശീയ പാതയിൽ കൊല്ലത്ത് നിന്നു 40 കി.മീ. കിഴക്കുമാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ആവണീശ്വരം റെയിൽവേ സ്‌റ്റേഷനാണ് ഏറ്റവും അടുത്ത റെയിൽവേ സ്‌റ്റേഷൻ.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[തിരുത്തുക]
  1. ഗവ. എൽ.പി. സ്‌കൂൾ, വിളക്കുടി
  2. 'ദേവസ്വം ബോഡ് യു.പി സ്‌കൂൾ (ദേവസം ബോഡിന്റെ അധീനതയിലുള്ള യു.പി സ്‌കൂൾ വിളക്കുടി ശ്രീ ശാസ്താ ക്ഷേത്രകോമ്പൗണ്ടിലാണ് നിലകൊള്ളുന്നത്.ഇവിടെ അഞ്ചാം സ്റ്റാൻഡേർഡ് മുതൽ ഏഴാം സ്റ്റാൻഡേർഡ് വരെ മുന്നൂറിലതികം കുട്ടികൾ പഠിക്കുന്നുണ്ട്.മലയാളമാണ് പഠന മാധ്യമം)
  3. മന്നം മെമ്മോറിയൽ ഹൈസ്‌ക്കൂൾ, വിളക്കുടി
  4. എസ്.എൻ ബി.എഡ്. ട്രെയിനിംങ് കോളജ്‌, വിളക്കുടി

ആരാധനാലയങ്ങൾ

[തിരുത്തുക]
  1. ശ്രീ ശാസ്താ ക്ഷേത്രം
  2. നാഗരാജാ ക്ഷേത്രം

സ്‌നേഹതീരം

[തിരുത്തുക]

മാനസികനില തെറ്റി തെരുവിൽ ഉപേക്ഷിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായതാണ് വിളക്കുടി സ്‌നേഹതീരം.പ്രധാനമായും സ്്ത്രീകളെയാണ് ഇവിടെ പുനരധിവസിപ്പിക്കുന്നത്.നിലവിൽ ഇരുനൂറോളം സ്ത്രീകൾ ഇവിടെ അന്തേവാസികളായുണ്ട്.സിസ്റ്റർ റോസ്‌ലിൻ ചെറായിൽ ആണ് സ്‌നേഹതൂരത്തിന്റെ ഡയറക്ടർ


ഗതാഗതം

[തിരുത്തുക]

തമിഴ്നാടിനെ കേരളവുമായി ബന്ധിപ്പിക്കുന്ന ഒരു പാതയായ ആര്യങ്കാവ് പാതയിൽ കൂടിവരുന്ന കൊല്ലംചെങ്കോട്ട റോഡ് ഈ പഞ്ചായത്തിലൂടെ 7 കി.മീ. ദൂരം കടന്നു പോകുന്നു. കൊല്ലംചെങ്കോട്ട ബ്രോഡ് ഗേജ്റേ ൽവേപാതയും ഈ പഞ്ചായത്തിലൂടെയാണ് കടന്നു പോകുന്നത്. ആവണീശ്വരം റെയിൽവേസ്റ്റേഷനും ഈ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.

പ്രമുഖ വ്യക്തികൾ

[തിരുത്തുക]
  1. വിളക്കുടി എസ്. രജേന്ദ്രൻ
  2. എസ്‌.ജി.വി [SGV]

കൂടാതെ കാണുക 

[തിരുത്തുക]

വിളക്കുടി ഗ്രാമപഞ്ചായത്ത്

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

സ്നേഹതീരം വെബ്സൈറ്റ്

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വിളക്കുടി&oldid=3827401" എന്ന താളിൽനിന്ന് ശേഖരിച്ചത്