ശ്രീ ശങ്കര കോളേജ് കാലടി
ദൃശ്യരൂപം
സ്ഥാപിതം | 1954 |
---|---|
സ്ഥലം | കാലടി, കേരളം, ഇന്ത്യ |
അഫിലിയേഷനുകൾ | മഹാത്മാഗാന്ധി സർവ്വകലാശാല |
കാലടിയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് കോളേജാണ് ശ്രീ ശങ്കര കോളേജ്, കാലടി. അദ്വൈതദർശനത്തിന്റെ ഉപജ്ഞാതാവായ കേരളീയനായ ദാർശനികൻ ശ്രീ ശങ്കരന്റെ പേരാണ് കോളേജിന് നല്കിയിരിക്കുന്നത്. ശ്രീ ശങ്കരന്റെ ജന്മദേശം കാലടിയാണെന്ന് വിശ്വസിക്കപ്പെടുന്നു. 1954 ലാണ് ഈ കോളേജ് പ്രവർത്തനം ആരംഭിച്ചത്. ശാസ്ത്ര-മാനവികവിഷയങ്ങളിൽ ബിരു-ബിരുദാനന്തരപഠനം നടത്തുന്ന കോളേജാണിത്. കാലടിയിൽ നിന്നും അങ്കമാലിയിലേക്കുള്ള പാതയിൽ മറ്റൂർ എന്ന സ്ഥലത്താണ് ഈ കോളേജ് സ്ഥിതിചെയ്യുന്നത്.
ചിത്രശാല
[തിരുത്തുക]-
കലാശാലയുടെ കവാടം
-
ശ്രീ ശങ്കര കലാലയത്തിന്റെ കളിയരങ്ങ്
-
ഫുട്ബോൾ മൈതാനം
-
ബാസ്കറ്റ് ബോൾ കോർട്ട്.
പുറം കണ്ണികൾ
[തിരുത്തുക]Sree Sankara College എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.