Jump to content

ഷെനൂദാ മൂന്നാമൻ പാപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷെനൂദാ തൃതീയൻ
അലക്സാന്ത്രിയാ പാപ്പ
പൂർവാശ്രമം നാസീർ ഗയേദ്
പാപ്പാസന ആരംഭം 1971, നവംബർ‍ 14
പാപ്പാസന അവസാനം 17 മാർച്ച് 2012
മുൻ‍ഗാമി കൂറിലോസ്‍ ആറാമൻ പാപ്പ
പിൻ‍ഗാമി തെവോദ്രോസ് രണ്ടാമൻ
ജനിച്ചതു് (1923-08-03) ഓഗസ്റ്റ് 3, 1923  (101 വയസ്സ്)
ഈജിപ്തിലെ അസ്യൂതിൽ‍
17 മാർച്ച് 2012(2012-03-17) (പ്രായം 88)
Cairo, Egypt

ഷെനൂദാ തൃതീയൻ പാപ്പ (കോപ്റ്റിക്: Ⲡⲁⲡⲁ Ⲁⲃⲃⲁ Ϣⲉⲛⲟⲩϯ ⲅ̅ [പപ്പ അബ്ബ ഷെനൂദേ പിമാഹ് ഷൗംത്] Error: {{Transliteration}}: transliteration text not Latin script (pos 1) (help); അറബി: بابا الإسكندرية شنودة الثالث [ബാബ് അൽ-ഇസ്‌കന്തരിയ ഷിനാദ അൽ താലിത്ത്] Error: {{Transliteration}}: transliteration text not Latin script (pos 1) (help)); നൂറ്റിപ്പതിനേഴാമത്തെ കോപ്റ്റിക് ഒർത്തഡോക്സ് അലക്സാന്ത്രിയൻ പാപ്പയായിരുന്നു. അദ്ദേഹത്തിന്റെ സഭാഭരണം 1971 നവംബർ 14 മുതൽ മരണം വരെ 40 വർഷവും 4 മാസവും 4 ദിവസവും നീണ്ടുനിന്നു.

1923 ൽ ജനിച്ച അദ്ദേഹം 1954-ൽ ദയറാപട്ടക്കാരനും 1962-ൽ മെത്രാപ്പോലീത്തയും ആയി. 1971 നവംബർ‍ 14-നു് ഷെനൂദാ തൃതീയൻ എന്ന പേരിൽ‍ അലക്സാന്ത്രിയൻ പാപ്പയായി സ്ഥാനാരോഹണം ചെയ്തു.

അലക്സാന്ത്രിയൻ പാപ്പയും വിശുദ്ധ മർ‍ക്കോസിന്റെ സിംഹാസനത്തിന്റെ പാത്രിയർക്കീസും എന്നാണു് സ്ഥാനികനാമം. പൊതുവെ ഒരു പാരമ്പര്യവാദിയായ സഭാധ്യക്ഷനായാണ് അദ്ദേഹം അറിയപ്പെട്ടത്.[1]

ജീവിതം

[തിരുത്തുക]

ഷെനൂദാ തൃതീയന്റെ ഭരണകാലത്തു് അലക്സാന്ത്രിയൻ പാപ്പാസനത്തിനു് നിരവധി പ്രതിസന്ധികളെ നേരിടേണ്ടി വന്നു.

എത്തിയോപ്പിയൻ പ്രശ്നം

[തിരുത്തുക]

1974-ൽ എത്തിയോപ്പിയയിലെ ഹെയ്‍ലി സെലാസി ചക്രവർ‍ത്തിയെ നിഷ്കാസനം ചെയ്തു് ഭരണം പിടിച്ചടക്കിയ മെങ്ഗിസ്തു ഹെയ്‍ലി മർ‍യമിന്റെ മാർ‍ക്സിസ്റ്റ് ഡെർ‍ഗ്, എത്തിയോപ്പിയൻ പാത്രിയർ‍ക്കീസ് പ.ആബൂനാ തിയോഫിലോസിനെ പുറത്താക്കി പകരം മറ്റൊരാളെ നിയമിച്ചതു് ഷെനൂദാ തൃതീയൻ പാപ്പ അംഗീകരിച്ചില്ല. സഹോദരീസഭയായ എത്തിയോപ്പിയൻ സഭയുടെ തലവനായ എത്തിയോപ്പിയൻ പാത്രിയർ‍ക്കീസ് പ.ആബൂനാ തിയോഫിലോസ് തന്നെയാണെന്നു് പാപ്പ പ്രഖ്യാപിച്ചു. ഹെയ്‍ലി സെലാസി ചക്രവർ‍ത്തിയും പ.ആബൂനാ തിയോഫിലോസും വധിയ്ക്കപ്പെട്ടുവെന്നറിഞ്ഞിട്ടും നിലപാടു് മാറ്റിയില്ല.

മാർ‍ക്സിസ്റ്റ് ഡെർ‍ഗ് ഭരണത്തിന്റെ തകർച്ചയ്ക്കു് ശേഷം സ്വതന്ത്രമായി നിയമിയ്ക്കപ്പെട്ട എത്തിയോപ്പിയൻ പാത്രിയർ‍ക്കീസ് പ.ആബൂനാ പൗലോസുമായി അലക്സാന്ത്രിയൻ സിംഹാസനം നല്ലബന്ധം സ്ഥാപിച്ചു.

പാപ്പ വീട്ടുതടങ്കലിൽ

[തിരുത്തുക]

ഈജിപ്തിലെ ഏകാധിപതി അൻവർ സാദത്ത് 1981സെപ്റ്റംബർ മൂന്നാം തീയതി ഷെനൂദാ തൃതീയനെ നാടുകടത്തി മണലാരണ്യത്തിലെ വിപിഷോയുടെ ആശ്രമത്തിൽ വീട്ടുതടങ്കലിലാക്കി. അൻവർ സാദത്ത് വധിയ്ക്കപ്പെടുകയും ഹൊസ്നി മുബാറക്ക് അധികാരമുറപ്പിയ്ക്കുകയും ചെയ്ത ശേഷം 1985 ജനുവരി രണ്ടിനാണദ്ദേഹം മോചിതനായതു്.

എറിത്രിയ

[തിരുത്തുക]

എത്തിയോപ്പിയയിൽ‍ നിന്നു് എറിത്രിയ സ്വതന്ത്രമായതിനെത്തുടർന്നു് (1993 മെയ് 23)അലക്സാന്ത്രിയൻ സിംഹാസനം 1994-ൽ എറിത്രിയയിലെ സഭയെ സ്വയംശീർ‍ഷകസഭയാക്കി ഉയർ‍ത്തിയതു് വിവാദമായെങ്കിലും പിന്നീടു് എത്തിയോപ്പിയൻ സഭ അതംഗീകരിച്ചു.

2006-ൽ എറിത്രിയയിൽ പ്രസിഡന്റ് യെശയ്യാസ് എഫ്‍വർ‍ക്കി എറിത്രിയാ പാത്രിയർ‍ക്കീസ് പ.ആബൂനാ ആന്റോണിയോസിനെ നിഷ്കാസനം ചെയ്തു് പ.ആബൂനാ ദിയസ്കോറസിനെ നിയമിച്ചതു് പാപ്പ അംഗീകരിച്ചില്ല. വീട്ടുതടങ്കലിൽ കഴിയുന്ന പ.ആബൂനാ ആന്റോണിയോസ് തന്നെയാണു് എറിത്രിയാ പാത്രിയർ‍ക്കീസ് എന്നാണു് ഷെനൂദാ തൃതീയൻ മാർപാപ്പയുടെ നിലപാടു്. എറിത്രിയൻ പ്രസിഡന്റ് യെശയ്യാസ് എഫ്‍വർ‍ക്കിയുടെ പ്രേരണകൾ‍ക്കും സമ്മർദ്ദങ്ങൾക്കും വഴങ്ങാതെ നിൽ‍ക്കുകയാണദ്ദേഹം.‍

ഈജിപ്തിലെ മതസ്വതന്ത്ര്യം

[തിരുത്തുക]

കോപ്റ്റിക് വശ്വാസികൾക്കു് നേരെ മുസ്ലീം മതമൗലികവാദികൾ ഇടയ്ക്കിടെ അക്രമം അഴിച്ചുവിടുന്നതു് അലക്സാന്ത്രിയൻ പാപ്പാസനം നേരിടുന്ന ദൈനംദിന പ്രശ്നങ്ങളിലൊന്നാണു്.

പാലസ്തീൻ‍ നിലപാടു്

[തിരുത്തുക]

യാസർ അറാഫത്ത് നയിച്ച പാലസ്തീൻ‍ വിമോചന മുന്നണിയ്ക്കു് ശക്തമായ പിന്തുണ നല്കി. പാലസ്തീൻ സ്വതന്ത്രമായതിനു് ശേഷമേ ഊർ‍ശലേം (ജറുസലേം) സന്ദർ‍ശിയ്ക്കൂ എന്നു് 2002-ൽ ഷെനൂദാ പാപ്പ പ്രഖ്യാപിച്ചു.

കത്തോലിക്കാ സഭയുമായി സൗഹൃദം

[തിരുത്തുക]

1973 മെയ് 4-10 തീയതികളിൽ‍ റോമസന്ദർശിച്ചു് മാർപ്പാപ്പ പൗലോസ് ആറാമനോടൊരുമിച്ചു് സംയുക്ത പ്രസ്താവന നടത്തി. 1500 ആണ്ടിനു് ശേഷം ആദ്യമായി റോമയിലെത്തിയ അലക്സാന്ത്രിയൻ പാപ്പയായിരുന്നു ഇദ്ദേഹം. 2000 മെയിൽ മാർപാപ്പ യോഹന്നാൻ‍ പൗലോസ് രണ്ടാമൻ കെയ്റോ സന്ദർ‍ശിച്ചു് ഷെനൂദാ തൃതീയനുമായി കൂടിക്കാഴ്ച നടത്തി.

ഗ്രന്ഥകാരൻ

[തിരുത്തുക]

നൂറിലേറെ പുസ്തകങ്ങളുടെ കർ‍ത്താവു്. എൽ കെറാസ മാസികയുടെ പത്രാധിപർ.

അവലംബം

[തിരുത്തുക]
  1. Zaken, Hillary (18 March 2012). "Egyptian Copts mourn death of pope". The Times of Israel. Retrieved 18 March 2012.

പുറമേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഷെനൂദാ_മൂന്നാമൻ_പാപ്പ&oldid=3792206" എന്ന താളിൽനിന്ന് ശേഖരിച്ചത്