Jump to content

സംവാദം:ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവാന്റ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റ് അല്ലേ? ഇപ്പോൾ "ഇസ്ലാമിക് സ്റ്റേറ്റ്" എന്ന് മാത്രമാണ് അറിയപ്പെടുന്നതെന്നും തോന്നുന്നു. -- റസിമാൻ ടി വി 08:10, 31 ഓഗസ്റ്റ് 2014 (UTC)[മറുപടി]

നാൾവഴികൾ എന്ന തലക്കെട്ട്

[തിരുത്തുക]

ഇതിൽ മൊത്തം എവിടെയോ നിന്ന് പകർത്തിയത് പോലെ തോന്നുന്നു--ഇർഷാദ്|irshad (സംവാദം) 08:53, 5 ഏപ്രിൽ 2020 (UTC)[മറുപടി]

ജമാ അത്ത് നിലപാട്

[തിരുത്തുക]

അടുത്തകാലം വരെ ജമാ അത്തൈ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് തുടങ്ങിയ തീവ്ര ഇസ്ലാമികവാദി ഗ്രൂപ്പുകൾ ഐസിസിനെ വിളിച്ചിരുന്നത് സുന്നി വിമതർ എന്നോ വിമത സേന എന്നോ ആയിരുന്നു. ഐസിസിനെതിരെയുള്ള ജനവികാരം ശക്തിപ്പെട്ടപ്പോൾ ആണ് ഈ സംഘടനകൾ നിലപാടുകളിൽ മലക്കം മറിഞ്ഞ് ഐസിസ് ഇസ്ലാമല്ല എന്ന പ്രചരണം ആരംഭിച്ചത്. ഉദാഹരണത്തിന് പ്രബോധനം വാരികയിൽ പ്രസിദ്ധീകരിച്ച ടേക്ക് ഓഫ് സിനിമയുടെ നിരൂപണത്തിൽ ഇപ്രകാരമാണ് പറയുന്നത്:

ലിങ്ക്

--Vipinsp (സംവാദം) 11:14, 29 ഓഗസ്റ്റ് 2020 (UTC)[മറുപടി]

@Vipinsp: - Reverting vandalism by Islamic fundamentalist groups - ഈ തിരുത്തലിന് താങ്കൾ കൊടുത്ത വിവരണം ആണ്. ആരാണ് സുഹൃത്തേ ഈ ഇസ്ലാമിക് ഫണ്ടമെന്റലിസ്റ് ഗ്രൂപ്പ്?

വീണ്ടും അതേ വിവരണം (Reverting vandalism by Islamic groups) ഈ തിരുത്തലിനു.

പ്രബോധനം വെബ്സൈറ്റ് ലിങ്ക് വായിച്ചാൽ മനസിലാവുന്നത് - പ്രാദേശിക ഭരണകൂടത്തിലെ സൈനികർ = പടിഞ്ഞാറൻ മാധ്യമഭാഷയിൽ ഐ.എസ് ഭീകരർ). ഭീകരപ്രവർത്തനം നടത്തുന്നവരെ അങ്ങനെ തന്നെയാണ് വിളിക്കേണ്ടത്. പിന്നെ പ്രധാന കാര്യം വിക്കി രാഷ്ട്രീയ വൈരം തീർക്കാൻ ഉള്ളതോ രാഷ്ട്രീയ വാക്പയറ്റ് നടത്തുന്നതിനോ ഉള്ള ഇടം അല്ല എന്ന് സ്നേഹത്തോടെ ഓർമ്മിപ്പിക്കട്ടെ. തർശീശിലെ ശൗൽ | ^ സംഭാഷണം ^ 07:51, 30 ഓഗസ്റ്റ് 2020 (UTC)[മറുപടി]

പിന്നെ എന്തിനാണ് ആ ഭാഗം ലേഖനത്തിൽ നിന്ന് ഒഴിവാക്കിയത്? നിങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി ജമാ‍അത്തൈ ഇസ്ലാമി പോലെയുള്ള മത തീവ്രവാദ സംഘടനകളെ വെള്ളപൂശാൻ ശ്രമിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്. ജമാ അത്തൈ ഇസ്ലാമി ആ ലേഖനം അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് റിമൂവ് ചെയ്തത് തന്നെ തീവ്രവാദത്തെ പിന്തുണയ്ക്കുന്ന തങ്ങളുടെ നിലപാട് പരസ്യമാകും എന്നു മനസിലായതു കൊണ്ടാണ്. ഇവിടെ രാഷ്ട്രീയം കളിക്കുന്നത് നിങ്ങൾ തന്നെയാണ്. --Vipinsp (സംവാദം) 10:58, 31 ഓഗസ്റ്റ് 2020 (UTC)[മറുപടി]