സംവാദം:ഫോർ ബ്രദേഴ്സ്
ദൃശ്യരൂപം
ബിഗ് ബി എന്ന പേരിൽ ഈ ചിത്രം മലയാളത്തിൽ റീമേക്ക് ചെയ്തിട്ടുണ്ട് എന്നതിന് അവലംബം ആവശ്യമുണ്ടോ? ഈ രണ്ട് ചിത്രങ്ങളും കണ്ടിട്ടുള്ളവർക്ക് അറിയാം കഥയും രംഗങ്ങളും മാത്രമല്ല, സംഭാഷണങ്ങൾ വരെ ഈ ചിത്രത്തിൽ നിന്നാണ് ബിഗ് ബിയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത് എന്ന്— ഈ തിരുത്തൽ നടത്തിയത് Sreejithk2000 (സംവാദം • സംഭാവനകൾ)
- Taking inspirations from the Hollywood film Four Brothers, the film match the original in mood and tones.--Vssun 15:51, 4 ഡിസംബർ 2009 (UTC)
- ഇൻസ്പിറേഷൻ, റീമേക്ക്, മോഷണം ഇതൊക്കെ വെവ്വേറെ സാധനങ്ങളല്ലേ? -- റസിമാൻ ടി വി 15:57, 4 ഡിസംബർ 2009 (UTC)
ഫോർ ബ്രദേർസ് സിനിമയുടെ ഇംഗ്ലീഷ് താളിലും ബിഗ് ബി സിനിമയുടെ ഇംഗ്ലീഷ് താളിലും ബിഗ് ബി, ഫോർ ബ്രദേർസ് പുനർനിർമ്മിച്ചതാണെന്ന് പറഞ്ഞിട്ടുണ്ട്. പുനർനിർമ്മാണം എന്ന് ചലച്ചിത്രത്തിന്റെ പിന്നണിയിലുള്ളവർ പറഞ്ഞതായി അറിവില്ല. എങ്കിലും അമൽ നീരദ് ഒരു അഭിമുഖത്തിൽ ഫോർ ബ്രദേർസ് ഈ സിനിമയെ സ്വാധീനിച്ചിട്ടുണ്ടെന്ന് പറഞ്ഞത് കേട്ടിട്ടുണ്ട്. അർത്ഥത്തിൽ രണ്ടാണെങ്കിലും ഉപയോഗത്തിൽ രണ്ടും ഒന്നാണ് നമ്മുടെ സിനിമാക്കാർക്ക് --ശ്രീജിത്ത് കെ 17:10, 4 ഡിസംബർ 2009 (UTC)
- സ്വാധീനിച്ചു എന്ന് അമൽ നീരദ് പറഞ്ഞിട്ടുണ്ടെങ്കിൽ അവലംബം ചേർത്ത് ഇട്ടോളൂ. മോഷണത്തിന്റെ ആരോപണങ്ങൾ വന്നിട്ടുണ്ടെങ്കിൽ അതും. റീമേക്ക് എന്ന പദം കേൾക്കുമ്പോൾ ഒരു ഒഫീഷ്യൽ കൊണോട്ടേഷൻ ഉള്ളപോലെ തോന്നുന്നു -- റസിമാൻ ടി വി 17:19, 4 ഡിസംബർ 2009 (UTC)