സംവാദം:മടിക്കൈ ഗ്രാമപഞ്ചായത്ത്
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് മടിക്കൈ ഗ്രാമപഞ്ചായത്ത് എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
താലൂക്ക് കാസർഗോഡോ അതോ ഹോസ്ദുർഗോ? -- റസിമാൻ ടി വി 07:22, 22 ഒക്ടോബർ 2009 (UTC)
വലയം
[തിരുത്തുക]വലയം നീക്കിയത് എന്തിനാണ്? ഇതു ഗ്രാമപഞ്ചായത്തിനെക്കുറിച്ചുള്ള ലേഖനമല്ലേ? മടിക്കൈ എന്ന സ്ഥലത്തെക്കുറിച്ചുള്ള ലേഖനം വന്നാലെന്തു ചെയ്യും? --Anoopan| അനൂപൻ 11:57, 22 ഒക്ടോബർ 2009 (UTC)
- പഞ്ചായത്തിനു പുറമെ സ്ഥലത്തിന്റെ ലേഖനം വേറെ വരാനുണ്ടോ? മടിക്കൈ എന്ന തലക്കെട്ടിൽ ഈയൊരു ലേഖനമേ ഉണ്ടാകൂ എന്ന് കരുതിയാണ് വലയം നീക്കിയത്. സ്ഥലത്തിന്റെ ലേഖനം വരുകയാണെങ്കിൽ തിരുത്തിയാൽ പോരേ? പ്രശ്നമാണെന്നുണ്ടെങ്കിൽ തിരിച്ചിട്ടുകൊള്ളൂ -- റസിമാൻ ടി വി 12:07, 22 ഒക്ടോബർ 2009 (UTC)
- ഈ ലേഖനത്തിന്റെ മലയാള പരിഭാഷ വരികയാണെങ്കിൽ എന്തു ചെയ്യും?? കേരള പ്രാദേശിക ചരിത്രത്തിൽ അല്പം പ്രാധാന്യമുള്ളൊരു പ്രദേശമാണിവിടം. --Anoopan| അനൂപൻ 12:11, 22 ഒക്ടോബർ 2009 (UTC)
- അതുതന്നല്ലേ ഇത്? Village എന്നാണല്ലോ ഇംഗ്ലീഷ് വിക്കിയിലുള്ളത്. Creating missing articles of highly populated Indian villages in Kerala എന്നുപറഞ്ഞാണ് ടിനു ലേഖനം തുടങ്ങിയതും. ഗ്രാമപഞ്ചായത്തിനെക്കുറിച്ചുതന്നെ ലേഖനം എന്നാണ് എനിക്ക് തോന്നുന്നത് -- റസിമാൻ ടി വി 12:19, 22 ഒക്ടോബർ 2009 (UTC)
- Village എന്നാൽ ഗ്രാമപഞ്ചായത്ത് എന്നാണോ, എങ്കിൽ എന്റെ പിഴ --Anoopan| അനൂപൻ 12:37, 22 ഒക്ടോബർ 2009 (UTC)
ഇങ്ങനെ കളിയാക്കണോ? ഗ്രാമമെന്നുതന്നെയാരുന്നു ആദ്യം വിചാരിച്ചത്. മുകളിൽ തന്ന ലിങ്കിലെ ജനസംഖ്യയും ഇംഗ്ലീഷ് ലേഖനത്തിലെ ജനസംഖ്യയും ഏതാണ്ട് ഒത്തുവന്നതുകൊണ്ടാണ് മറുപടിയിട്ടത്. അവിടെയും ഗ്രാമമാണെന്ന് ഇപ്പഴാ കാണുന്നേ. mea maxima culpa :-( -- റസിമാൻ ടി വി 12:51, 22 ഒക്ടോബർ 2009 (UTC)
- കേരളത്തിലെ പഞ്ചായത്തുകളെ കുറിച്ചുള്ള ലേഖനം, ജില്ലകളെക്കുറിച്ചുള്ള ലേഖനം, മലയാലചലച്ചിത്രങ്ങളെ കുറിച്ചുള്ള ലെഖനങ്ങൾ ഇവയുടെയൊക്കെ തലക്കെട്ടിൽ സ്വീകരിക്കെണ്ട ശൈലിയെക്കുറിച്ചു് വളരെ നാളുകൾ വിക്കിയിൽ ചർച്ച ചെയ്തു് ഒരു സമവായത്തിലെത്തിയിട്ടുണ്ടു്. ആ സമവായത്തെ അട്ടിമറിക്കും വിധം ഒറ്റയടിക്ക് തലക്കെട്ടുകൾ മാറ്റിമറിക്കരുതു്. പുതുതായി വിക്കിയിൽ വരുന്നവർക്ക് പഴയ സംവാദങ്ങൾ ഒന്നും വായിച്ചു നോക്കാൻ സാധിക്കാത്തതിനാൽ, നമ്മൾ ഇക്കാര്യത്തിൽ അനുവർത്തിച്ചു വരുന്ന ശൈലി മുതിർന്ന വിക്കിപീഡിയരോട് (പ്രായത്തിൽ മുതിർന്നവരല്ല) ചോദിച്ചു മനസ്സിലാക്കെണ്ടതാണു്. കാരണം കേരളത്തിലെ സ്ഥലങ്ങൾ/മലയാല ചലച്ചിത്രങ്ങൾ ഇതൊക്കെ മൊത്തം വിക്കിയിലാക്കി ലെഖനങ്ങൾ നിർമ്മിക്കുക എന്നതു് ബൃഹത്താഅയതും ഒട്ടേറെ പ്രതിബന്ധങ്ങൾ ഉള്ളതുമായ പദ്ധതിയാണു്. അതിനു് ചില മാനദണ്ഡങ്ങൽ പാലിക്കെണ്ടി വരും.
- മലയാള ചലച്ചിത്രങ്ങളുടെ താളുകളും, പഞ്ചായത്തുകളുടെ താളുകളും ഒക്കെ നിർമ്മിക്കുവാൻ വേണ്ടിയുള്ള ഫലകങ്ങൾ നിർമ്മിക്കുക എന്നതു് തന്നെ വളരെ പ്രതിബന്ധങ്ങൽ നിറഞ്ഞതായിരുന്നു. ഉദാ: 1928 മുതൽ 1950 വരെ നിർമിക്കപ്പെട്ട മലയാളചലച്ചിത്രങ്ങൾ. ആ താളിന്റെ താഴെ കാണുന്ന ഫലകത്തിലെ കണ്ണികളിൽ ഞെക്കി താളുകൾ ഒരോന്നും എടുത്തു് സോഴ്ൿ കോഡ് നോക്കിയാൽ എന്തു് കൊണ്ടു് ചില ശൈലികൾ പിന്തുടരുന്നു എന്നു് മനസ്സിലാവും. ഇതു് തന്നെ കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ കാര്യവും. അതിനെക്കുറിച്ചൊന്നും എഴുതാൻ ഇപ്പ്പോ സമയമില്ല. തർക്കത്തിനും വാദപ്രതിവാദത്തിനും താല്പര്യവും ഇല്ല. --Shiju Alex|ഷിജു അലക്സ് 13:42, 22 ഒക്ടോബർ 2009 (UTC)
- മാനദണ്ഡങ്ങൾ അനാവശ്യമെങ്കിൽ അത് മാറ്റിയെഴുതേണ്ടിവരും. പഴശ്ശിരാജ എന്ന ചലച്ചിത്രത്തിന്റെ കൂടെ വലയത്തിൽ (ചലച്ചിത്രം) എന്നു കൊടുക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന ലേഖനത്തിനോട് ഈ വലയപ്രയോഗം തീർത്തും അനാവശ്യമാണ്. ലേഖനം ഒരു ഗ്രാമപഞ്ചായത്തിനെക്കുറിച്ചാണെങ്കിൽ (ആ പഞ്ചായത്തിലെ ഗ്രാമപ്രദേശങ്ങളെയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണെങ്കിൽ) വലയത്തിൽ ഗ്രാമപഞ്ചായത്ത് ഉൾപ്പെടുത്താവുന്നതാണ് എന്നാൽ ഒരു പ്രത്യേക ഗ്രാമത്തെക്കുറിച്ചാണെങ്കിൽ (ആ പേരിൽ ഒരു ഗ്രാമപഞ്ചായത്തുണ്ടെങ്കിൽക്കൂടി) വലയം അനാവശ്യമായിരിക്കും. --Vssun 14:48, 22 ഒക്ടോബർ 2009 (UTC)
- ഒരു ലേഖനത്തെ uniquely specify ചെയ്യാനാവശ്യമെങ്കിൽ മാത്രം തലക്കെട്ടിൽ വലയം മതി എന്ന അഭിപ്രായം നിലവിലുള്ളതായി തോന്നിയതുകൊണ്ടാണ് പല തലക്കെട്ടുകളിൽ നിന്നും വലയങ്ങൾ നീക്കിയത്. വിക്കിയിലെ ചില പഴയ പേജുകളൊക്കെ വായിക്കാൻ ശ്രമിച്ചിരുന്നു. ഇങ്ങനെ ഒരു സമവായം ആയിരുന്നുവെങ്കിൽ കാണാതെപോയതോ ഓർമ്മയിൽ നിൽക്കാഞ്ഞതോ ആണ് - ദയവായി ക്ഷമിക്കുക. ഷിജു പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കുന്നു. ബ്രാക്കറ്റിൽ മലയാളചലച്ചിത്രം, നക്ഷത്രരാശി തുടങ്ങിയവ ഉപയോഗിച്ച് ഒരേ ശൈലി പിൻതുടരുന്നത് ഭീമൻ പട്ടികകളും ഫലകങ്ങളും - പ്രത്യേകിച്ച് ചുവന്ന കണ്ണികൾ നിറഞ്ഞവ - ഉണ്ടാക്കുമ്പോൾ ജോലി എളുപ്പമാക്കാൻ സഹായിക്കും. നക്ഷത്രരാശികളെക്കുറിച്ചുള്ള ലേഖനങ്ങൾ ഞാൻ സൃഷ്ടിച്ചത് ഇങ്ങനെയുള്ള {{ConstellationList}} ഫലകത്തിന്റെ സഹായത്തോടെയാണ്. പക്ഷെ എന്റെ ചോദ്യം അതല്ല. ലഘുബാലു എന്ന പേരിൽ നക്ഷത്രരാശിയല്ലേ ഉണ്ടാകൂ. അപ്പോൾ ലേഖനത്തിന്റെ തലക്കെട്ടിൽ നക്ഷത്രരാശി വേണോ? ഫലകത്തിൽ ഉപയോഗിക്കുന്നതുപോലെ ലഘുബാലു (നക്ഷത്രരാശി) റീഡയറക്റ്റായി കിടന്നോട്ടെ. ബൃഹത്പദ്ധതികൾ നടത്തിക്കൊണ്ടുപോകുന്നതിലും ഇങ്ങനെ ചെയ്യുന്നത് കുഴപ്പങ്ങളൊന്നുമുണ്ടാക്കില്ലല്ലോ. Unique specification ലഭിക്കാനാണ് ഇംഗ്ലീഷ് വിക്കിയിലും തലക്കെട്ടിൽ വലയമുപയോഗിച്ച് കണ്ടിട്ടുള്ളത് (അവിടെയുള്ള നയങ്ങൾ അതുപോലെ ഇങ്ങോട്ടു കോപ്പി ചെയ്യുന്നത് ശരിയല്ലെന്ന് കരുതുന്നു. എങ്കിലും ഇത് ലോജിക്കൽ ആയ ഒരു കാര്യമായി തോന്നിയതിനാലാണ്). -- റസിമാൻ ടി വി 19:21, 22 ഒക്ടോബർ 2009 (UTC)
ഇക്കാര്യത്തിൽ അന്നുരുത്തിരുഞ്ഞു വന്ന സമവായം ഇപ്രകാരം ആയിരുന്നു. വലയം (ബ്രാക്കറ്റ്) കഴിയുന്നതും ഒഴിവാക്കുക.
പക്ഷെ ഇവിടെ ചില പ്രശ്നങ്ങൾ ഉണ്ടു്. പ്രത്യേകിച്ചും ആയിരക്കണക്കിനു് ചലചിത്രങ്ങളുടെ പേരു് ഉൾക്കൊള്ളുന്ന ഫലകം നിർമ്മിക്കുമ്പൊൾ/പട്ടിക നിർമ്മിക്കുമ്പോൾ ചില ശൈലികൾ പിന്തുടരേണ്ടി വരും.
ഉദാ: ബാലൻ, മനസ്സ്, പുള്ളിമാൻ, പഴശ്ശിരാജ, ചന്ദ്രിക, ചേച്ചി, സ്ത്രീ തുടങ്ങിയവ ഒക്കെ മലയാള ചലച്ചിത്രത്തിന്റെ പേരുകളാണു്. ഈ പേരുകൾക്കൊക്കെ തനിയെ ലെഖനങ്ങളായും നിലനില്പ്പുണ്ടു്. അതിനാൽ തന്നെ ഫലക/പട്ടിക നിർമ്മാണത്തിൽ ഇക്കാണുന്ന സിനിമകൾക്കൊക്കെ [[പഴശ്ശിരാജ]] പോലെ സ്വകയർ ബ്രാക്കറ്റിട്ടു് വിക്കിഫൈ ചെയ്യാൻ ആവുമായിരുന്നില്ല.
മലയാളം വിക്കിയിൽ മലയാളസിനിമകളെ കുറിച്ചുള്ള വിക്കിഫിക്കേഷൻ ഒരു കാലത്ത് അങ്ങനെയായിരുന്നു. അതിനാൽ തന്നെ അക്കാലങ്ങളിൽ മുകളിൽ സൂചിപ്പിച്ച ഫലകത്തിൽ മാർത്താണ്ഡവർമ്മ എന്ന കണ്ണിയിൽ ഞെക്കിയാൽ എത്തിപ്പെട്ടിരുന്നതു് മാർത്താണ്ഡവർമ്മ എന്ന താളിലേക്കായിരുന്നു. അക്കാലത്തു് വിക്കിയിൽ ഇതേ പോലത്തെ നൂറുകണക്കിനു് ഉദാഹണങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ടായിരുന്നു. ഈ പ്രശ്നങ്ങൾ ഒഴിവാക്കാൻ മലയാള ചലച്ചിത്രത്തെ കുറിച്ചുള്ള ലെഖനങ്ങളിലും ഫലകത്തിലും അന്ന് സ്വീകരിച്ച ശൈലിയാണു് മലയാളചലച്ചിത്രം എന്ന് ബ്രാക്കറ്റിൽ ചേർക്കുക്ക എന്നതു്. പക്ഷെ കാണുന്ന സകല മലയാള ചലച്ചിത്രങ്ങളുടേയും ലേഖനങ്ങളുടേയും തലക്കെട്ടിൽ മലയാളചലച്ചിത്രം എന്ന് ചേർക്കണം എന്ന ഉദ്ദേശത്തോടെയല്ല ഞാൻ ആ ഫലകങ്ങൾ നിർമ്മിച്ചതു്. ഉദാഹരനത്തിനു് മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന മലയാളചലച്ചിത്രത്തെ കുറിച്ചുള്ള ലെഖനത്തിന്റെ തലക്കെട്ടിൽ മലയാളചലച്ചിത്രം എന്ന വലയം ആവശ്യമില്ല. ഒരു പക്ഷെ ഫലകത്തിനകത്തുള്ള വിക്കികണ്ണിയിൽ വലയം ഉണ്ടാകാം. അത് പക്ഷെ റീഡയറക്ട് ആയി കരുതിയാൽ മതി.
ചുരുക്കത്തിൽ അന്ന് മലയാളചലച്ചിത്രങ്ങളുടെ കാര്യത്തിൽ എത്തിച്ചേർന്ന ശൈലി ഇതാണു്. ഫലകത്തിൽ/പട്ടികയിൽ എല്ലാ മലയാള ചലച്ചിത്രങ്ങളുടെ പേരിന്റെയും സോഴ്ക് കോഡിൽ മലയാളചലച്ചിത്രം എന്നുണ്ടായിരിക്കും. പക്ഷെ യഥാർത്ഥലെഖനത്തിന്റെ തലക്കെട്ടിൽ ആവശ്യമെങ്കിൽ മാത്രം വലയം ചേർക്കുക. 1000 കണക്കിനു് ചലച്ചിത്രങ്ങളുടെ പേരുകൾ വിക്കിഫൈ ചെയ്തതു് സ്പ്രെഡ് ഷീറ്റിൽ മാക്രോ എഴുതിയിട്ടായിരുന്നു. അങ്ങനെയാണു് അന്ന് ഫലകത്തിൽ/പട്ടികയിൽ ഉള്ള ചലച്ചിത്രങ്ങളുടെ പേരിൽ ഒക്കെ മലയാളചലച്ചിത്രം എന്ന് ചേർത്തതു്. അല്ലാതെ ഒരൊ ചലച്ചിത്രത്തിന്റേയും പേരെടുത്ത് നോക്കി, ആ പെരിൽ വേറെ എന്തെങ്കിലും ലേഖനത്തിനുള്ള സ്കോപ്പുണ്ടോ എന്ന് നോക്കി, അങ്ങനെ ഒരു സാദ്ധ്യത ഇല്ലെങ്കിൽ മാത്രം മലയാളചലച്ചിത്രം എന്നു് ചേർത്ത് വിക്കിഫൈ ചെയ്യാൻ ഉള്ള സാങ്കേതിക ഒന്നും അന്നും ഇന്നും എനിക്കറിയില്ല.
പക്ഷെ ഇപ്പോൾ വിക്കിയിൽ കാണുന്ന ഒരു പ്രവണത ഏതെങ്കിലും ഒരു മലയാളചലച്ചിത്രത്തിന്റെ പേരിൽ വലയം കണ്ടാൽ ഉടനെ തലക്കെട്ട് മാറ്റി വലയം ഒഴിവാക്കുന്നതായാണു്. സുനിൽ മുകളിൽ സൂച്ചിപിച്ച പോലുള്ള ചലച്ചിത്രങ്ങൾക്കൊക്കെ സധൈര്യം അതു് ചെയ്യാം. പക്ഷെ കണ്ണുമടച്ച് അതു് ചെയ്യുന്നതിനെകുറിച്ചാണു് ഞാൻ സൂചിപ്പിച്ചതു്.
ഇത്രയുമാണു് ചലച്ചിത്രങ്ങളുടെ കാര്യം, ഇനി കേരളത്തിലെ പഞ്ചായത്ത്/ജില്ല ലേഖനങ്ങളുടെ കാര്യം. പാലക്കാട് എന്ന സ്ഥലത്തെകുറിച്ചുള്ള ലെഖനത്തിന്റെ സാദ്ധ്യതകൾ നോക്കുക.
- പാലക്കാട് പട്ടണം
- പാലക്കാട് നഗരസഭ
- പാലക്കാട് ജില്ല
- പാലക്കാട് ജില്ലപഞ്ചായത്ത്/
- പാലക്കാട് ബ്ലോക്ക്പഞ്ചായത്ത്/
- പാലക്കാട് ലോകസഭാമണ്ഡലം
- പാലക്കാട് നിയമസഭാമണ്ഡലം
ഇങ്ങനെ സാദ്ധ്യതകൾ നിരവധിയാണു്.
കരിമ്പ എന്ന സ്ഥലത്തെക്കുറിച്ചായാലോ കരിമ്പ/കരിമ്പ ഗ്രാമപഞ്ചായത്ത്. ആദ്യത്തെതിൽ കരിമ്പ എന്ന സ്ഥലത്തെക്കുറിച്ചും രണ്ടാമത്തെതിൽ കരിമ്പ എന്ന ഗ്രാമപഞ്ചായത്തിനെക്കുറിച്ചും.
ഇപ്പോൾ ഗ്രാമപഞ്ചായത്ത് എന്ന് തലക്ക്ട്ടിൽ കാണുന്ന ലെഖനങ്ങ്ങളൊക്കെ കെരളത്തിലെ 1000ത്തോളം ഗ്രാമപഞ്ചായത്തുകളെവിക്കിയിലാക്കാനുള്ള ബൃഹദ്പദ്ധതിയുടെ ഭാഗമാണു്. ആ ലെഖനങ്ങൾ ഒന്നും തന്നെ പ്രസ്തുത സ്ഥലത്തെഉദ്ദേശിച്ചുള്ളവ അല്ല. ഉദാ മടിക്കൈ എന്ന സ്ഥലത്തെ കുറിച്ച് പറയാനുള്ള ലെഖനം അല്ല മടിക്കൈ (ഗ്രാമപഞ്ചായത്ത്) എന്നതു്. പക്ഷെ മിക്കാവാറും സ്ഥലങ്ങളുടെ കാര്യം അതിന്റെ പഞ്ചായത്ത് ലേഖനത്തിൽ ഉൾക്കൊള്ളിക്കാനുള്ളതേ ഉള്ളൂ.
ഇംഗ്ലീഷ് വിക്കിപീഡിയയിൽ അഴീക്കോട്, കണ്ണൂർ എന്ന ശൈലി ആണു് എന്നുള്ളത് കൊണ്ടു് നമ്മൾ നമ്മുടെ ശൈലിയായ അഴീക്കോട് (കണ്ണൂർ ജില്ല) എന്നതു് മാറ്റണം എന്നു് പറയുന്നത് ശരിയല്ല.
പറഞ്ഞ് വന്നതിന്റെ ചുരുക്കം ഇതാണു്. ചില ശൈലികൾ അനുവർത്തിച്ചു വന്നതിനു് വ്യക്തമായ കാരണങ്ങൾ ഉണ്ടു്. അതിൽ നിന്നു് വ്യതിചലിക്കുമ്പോൾ ചർച്ച ചെയ്ത് സമവായത്തിലെത്തണം.
ഈ ശൈലിയുമായി ബന്ധപ്പെട്ട ഒരു ഓഫ്‌ടോപ്പിക്ക്. മുകളിൽ സൂചിപ്പിച്ച പോലുള്ള ലേഖനങ്ങൾക്ക് ബ്രാക്കറ്റിനകത്ത് (ജില്ല) (ഗ്രാമപഞ്ചായത്ത്) എന്നക്കെ എഴുതുന്നത് ഉപേക്ഷിച്ച് പാലക്കാട് ജില്ല, പാലക്കാട് പട്ടണം, മടിക്കൈ ഗ്രാമപഞ്ചായത്ത് എന്നൊക്കെ ആയാൽ എന്നാ പ്രശ്നം എന്നാണു് എന്റെ ഇപ്പോഴത്തെ ചിന്ത. --Shiju Alex|ഷിജു അലക്സ് 09:46, 23 ഒക്ടോബർ 2009 (UTC)
ഇവിടെ ഈ വിഷയത്തിൽ ഇത്രയും ചർച്ച അരങ്ങേറിയിരുന്നോ! മടിക്കൈ ഗ്രാമപഞ്ചായത്തിനേക്കുറിച്ചുള്ള ആ സൈറ്റിനെ ഒരു ആധികാരിക രേഖയായെടുക്കാവുന്നതാണ്. മറ്റുള്ള പല വിഷയങ്ങളേക്കുറിച്ചും അതിൽ വിശദമായിത്തന്നെ പ്രതിപാദിച്ചിരിക്കുന്നുണ്ട്. അവിടെ നിന്നും വിവരങ്ങൾ ശേഖരിച്ച് വിക്കിക്കനുയോജ്യമായ ഭാഷയിലേക്കു മാറ്റി എഴുതി ആ സൈറ്റിനെ refer ചെയ്താൽ എന്തെങ്കിലും പ്രശ്‌നമുണ്ടോ? Rajesh Odayanchal | രാജേഷ് ഒടയഞ്ചാൽ 12:07, 27 ഒക്ടോബർ 2009 (UTC)