സംവാദം:യുണൈറ്റഡ് കിങ്ഡം
Kingdom എന്ന് എഴുതുന്നത് കിങ്ഡം എന്നാണോ കിംഗ്‌ഡം എന്നാണൊ?മുരാരി (സംവാദം) 03:51, 19 ജൂൺ 2007 (UTC)
- ഒരു സംശയം - ഇംഗ്ലീഷ് വിക്കിപീഡിയയിൽ യുണൈറ്റഡ് കിങ്ഡം ഒരു രാജ്യം ആണെന്നു പറയുന്നു. ഗ്രേറ്റ് ബ്രിട്ടൺ, നോർത്തേൺ അയർലാന്റ്, മറ്റ് പല ദ്വീപുകൾ എന്നിവ കൂടിച്ചേർന്നതാണ് ഈ രാജ്യം എന്നും. ഇംഗ്ലണ്ട് എന്നു പറയുന്നതും ഇതു തന്നെ അല്ലേ? Simynazareth 07:49, 23 ജൂൺ 2007 (UTC)simynazareth
തരംതിരിക്കേണ്ടവ
[തിരുത്തുക]ഇപ്പോൾ "യുണൈറ്റഡ് കിങ്ഡം" എന്നു സാധാരണ പറയപ്പെടുന്ന രാജ്യത്തിന്റെ പേരിനു നാനാർത്ഥങ്ങളുണ്ട്.
ഇപ്പോഴത്തെ "യു.കെ"യുടെ ദീർഘനാമം ആംഗലേയത്തിൽ "United Kingdom of Great Britain and Northern Ireland" എന്നാണു്. ഇതിന്റെ മലയാള തർജ്ജമ വേണമെങ്കിൽ "ഗ്റേറ്റ് ബ്രിട്ടൺ ഉത്തര അയർലണ്ട് ഐക്യരാജ്യം" എന്നാവാം. (ഈ രാജ്യത്തിന്റെ ഭാഗങ്ങൾ ഇംഗ്ലണ്ട്, സ്കോട്ട്ലണ്ട്, വെയിൽസ്, ഉത്തര അയർലണ്ട് എന്നിവയാണു്.)
"യു.കെ" എന്ന പേരിൽ 1801 ജനുവരി 1 മുതൽ 1927 ഏപ്രിൽ 12 വരെ അറിയപ്പെട്ടിരുന്ന രാജ്യത്തിന്റെ ദീർഘനാമം ആംഗലേയത്തിൽ "United Kingdom of Great Britain and Ireland" എന്നായിരുന്നു. ഇതിന്റെ മലയാള തർജ്ജമ വേണമെങ്കിൽ "ഗ്റേറ്റ് ബ്രിട്ടൺ അയർലണ്ട് ഐക്യരാജ്യം" എന്നാവാം. (ഈ രാജ്യത്തിന്റെ ഭാഗങ്ങൾ ഇംഗ്ലണ്ട്, സ്കോട്ട്ലണ്ട്, വെയിൽസ്, അയർലണ്ട് എന്നിവയായിരുന്നു.)
ഇതിനുമുൻപ് 1707 മെയ് 1 മുതൽ 1801 ജനുവരി 1 വരെ സ്ഥിതിചെയ്തിരുന്ന രാജ്യത്തിന്റെ പേരു് ആംഗലേയത്തിൽ "Kingdom of Great Britain" എന്നായിരുന്നു. ഇതിന്റെ മലയാള തർജ്ജമ വേണമെങ്കിൽ "ഗ്റേറ്റ് ബ്രിട്ടൺ രാജ്യം" എന്നാവാം. (ഈ രാജ്യത്തിന്റെ ഭാഗങ്ങൾ ഇംഗ്ലണ്ട്, സ്കോട്ട്ലണ്ട്, വെയിൽസ് എന്നിവയായിരുന്നു.)
ഇതിനും മുൻപ് ക്രി. ശേ 927 മുതൽ 1707 മെയ് 1 വരെ സ്ഥിതിചെയ്തിരുന്ന രാജ്യത്തിന്റെ പേരു് ആംഗലേയത്തിൽ "Kingdom of England" എന്നായിരുന്നു. ഇതിന്റെ മലയാള തർജ്ജമ വേണമെങ്കിൽ "ആംഗല രാജ്യം" എന്നാവാം. (ഈ രാജ്യത്തിന്റെ ഭാഗങ്ങൾ ഉച്ചസ്ഥിതിയിൽ ഇംഗ്ലണ്ടും വെയിൽസും ആയിരുന്നു.) കൂടാതെ ക്രി. ശേ. 843 മുതൽ 1707 മെയ് 1 വരെ ആംഗല രാജ്യത്തിന്റെ വടക്കൻ എല്ലയിൽ സ്ഥിതിചെയ്തിരുന്ന രാജ്യത്തിന്റെ പേരു് ആംഗലേയത്തിൽ "Kingdom of Scotland" എന്നായിരുന്നു. ഇതിന്റെ മലയാള തർജ്ജമ വേണമെങ്കിൽ "സ്കോട്ട്ലണ്ട് രാജ്യം" എന്നാവാം.
ഇത്രയും പറഞ്ഞസ്ഥിതിക്കു് ഒരു നാനാർത്ഥ താൾ സൃഷ്ടിക്കുവാൻ അറിയുന്നവരോട് അതതിവേഗം ചെയ്യുവാൻ എന്റെ എളിയ പ്രാർത്ഥന.--കൃഷ്ണമൂർത്തി 04:28, 24 ജൂൺ 2010 (UTC)
- യുണൈറ്റഡ് കിങ്ഡം (വിവക്ഷകൾ) - ഉണ്ടാക്കിയിട്ടുണ്ട്. ആവശ്യത്തിന് മാറ്റങ്ങൾ വരുത്തുക. --Vssun (സുനിൽ) 07:37, 24 ജൂൺ 2010 (UTC)