സംവാദം:ഷാ അബ്ദുൽ അസീസ്
ദൃശ്യരൂപം
ഇദ്ദേഹവും സൂഫിയായിത്തന്നെ (നക്ഷ്ബന്ദി) അറിയപ്പെട്ടിരുന്നെങ്കിലും, മുഗൾ ദില്ലിയിൽ ജനകീയമായിരുന്ന ചിശ്തി ധാരയെപ്പോലുള്ള സൂഫി ആചാരങ്ങളെ ഇദ്ദേഹവും പിതാവും എതിർത്തിരുന്നു എന്നാണ് വായിച്ചറിഞ്ഞത്.
ഇംഗ്ലീഷ് വിക്കിയിൽ പറഞ്ഞിരിക്കുന്ന // He also received permission in the Qadiriya, Chistiyya, Suhrawardiyya and Naqshbandiya orders of Sufism from his father, Shah Waliullah Muhaddith Dehlvi.// എന്ന വാചകത്തിന്റെ പൊരുളെന്താണ്? --Vssun (സംവാദം) 02:56, 8 ഓഗസ്റ്റ് 2013 (UTC)
- "Permission" എന്നത് "Idhn" ആണെന്ന് തോന്നുന്നു. ഇവിടെ ഒരു വിവരണമുണ്ട്. ഞാൻ ആദ്യമായാണ് കേൾക്കുന്നത്, അതുകൊണ്ട് കൂടുതൽ വിവരങ്ങൾ അറിയില്ല. സൂഫികൾക്ക് മാത്രമുള്ള എന്തോ ആയിരിക്കണം. -- റസിമാൻ ടി വി 04:38, 8 ഓഗസ്റ്റ് 2013 (UTC)
- നന്ദി. --Vssun (സംവാദം) 07:54, 8 ഓഗസ്റ്റ് 2013 (UTC)
സൂഫി വർഗ്ഗം
[തിരുത്തുക]സൂഫികൾ എന്ന വർഗ്ഗം ഒഴിവാക്കിക്കാണുന്നു. നക്ഷ്ബന്ദി വിഭാഗത്തിൽപ്പെട്ട സൂഫിയായിരുന്നു ഇദ്ദേഹം എന്ന് അവലംബത്തിൽക്കാണുന്നു. --Vssun (സംവാദം) 11:20, 28 ഒക്ടോബർ 2013 (UTC)
- ലേഖനത്തിൽ തിരിച്ചും (സൂഫി ഇസ്ലാമികമാർഗ്ഗത്തെ എതിർക്കുകയും മൗലിക ഇസ്ലാമികചര്യക്കുവേണ്ടി വാദിക്കുകയും ചെയ്തു) കാണുന്നു. അവലംബം കണ്ടിരുന്നില്ല.--ഇർഷാദ്|irshad (സംവാദം) 11:42, 28 ഒക്ടോബർ 2013 (UTC)
- മുഗളർ പിന്തുടർന്നിരുന്ന ചിശ്തി സൂഫിചര്യയെയായിരുന്നു ഇദ്ദേഹത്തിന്റെ കൂട്ടർ എതിർത്തിരുന്നത്. ചിശ്തി ശൈലി പോലെയുള്ളവയെ സൂചിപ്പിക്കുന്നതിന് സാമ്പ്രദായിക എന്ന വാക്കുപയോഗിച്ചാൽ മതിയാകുമോ? --Vssun (സംവാദം) 11:53, 28 ഒക്ടോബർ 2013 (UTC)
അങ്ങനെ ചെയ്തു. --Vssun (സംവാദം) 03:24, 31 ഒക്ടോബർ 2013 (UTC)