Jump to content

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1979

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംസ്ഥാന ചലച്ചിത്ര അവാർഡ് 1979 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജി. അരവിന്ദൻ സംവിധാനം ചെയ്ത എസ്തപ്പാൻ ആയിരുന്നു 1979 ലെ മികച്ച ചല‍ച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം നേടിയത് [1]. അരവിന്ദൻ ആയിരുന്നു മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്. ചെറിയാച്ചൻറെ ക്രൂരകൃത്യങ്ങൾ എന്ന ചിത്രത്തിലെ മികവിന് അടൂർഭാസി മികച്ച നടനായും ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ജീവിതം ഒരു ഗാനം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ശ്രീവിദ്യ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.[2]

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - 1979
വിഭാഗം അവാർഡ് ജേതാവ് വിവരണം
മികച്ച ചിത്രം എസ്തപ്പാൻ സംവിധാനം: അരവിന്ദൻ
മികച്ച രണ്ടാമത്തെ ചിത്രം പെരുവഴിയമ്പലം സംവിധാനം: പദ്മരാജൻ
മികച്ച സംവിധായകൻ അരവിന്ദൻ ചിത്രം: എസ്തപ്പാൻ
മികച്ച നടൻ അടൂർ ഭാസി ചിത്രം: ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ
മികച്ച നടി ശ്രീവിദ്യ ചിത്രങ്ങൾ: ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച; ജീവിതം ഒരു ഗാനം.
മികച്ച രണ്ടാമത്തെ നടൻ നെല്ലിക്കോട് ഭാസ്കരൻ ചിത്രം : ശരപഞ്ജരം
മികച്ച രണ്ടാമത്തെ നടി സുകുമാരി ചിത്രങ്ങൾ: വിവിധ ചിത്രങ്ങൾ
മികച്ച ബാലനടൻ സുജിത് ചിത്രം: വാടകവീട്
മികച്ച ഛായാഗ്രാഹകർ ഹേമചന്ദ്രൻ, ഷാജി.എൻ. കരുൺ ചിത്രങ്ങൾ: ത്രാസം - (ഹേമചന്ദ്രൻ); എസ്തപ്പാൻ - (ഷാജി എൻ കരുൺ)
മികച്ച കഥാകൃത്ത് ബാലചന്ദ്രമേനോൻ ചിത്രം: ഉത്രാടരാത്രി
മികച്ച തിരക്കഥാകൃത്ത് പദ്മരാജൻ ചിത്രം: പെരുവഴിയമ്പലം
മികച്ച ഗാനരചയിതാവ് ഒ.എൻ.വി. കുറുപ്പ് ചിത്രം: ഉൾക്കടൽ (ചലച്ചിത്രം)
മികച്ച സംഗീതസംവിധായകൻ എം.ബി. ശ്രീനിവാസൻ ചിത്രങ്ങൾ: ഉൾക്കടൽ, ഇടവഴയിലെ പൂച്ച മിണ്ടാപ്പൂച്ച
മികച്ച ഗായകൻ യേശുദാസ് ചിത്രം: ഉൾക്കടൽ
മികച്ച ഗായിക എസ്. ജാനകി ചിത്രം: തകര
മികച്ച ചിത്രസംയോജകൻ രമേശൻ ചിത്രം: എസ്തപ്പാൻ
മികച്ച കലാസംവിധായകൻ ഭരതൻ ചിത്രം: തകര
മികച്ച ശബ്ദലേഖകൻ ദേവദാസ് ചിത്രങ്ങൾ: എസ്തപ്പാൻ, തകര, പെരുവഴിയമ്പലം
മികച്ച കലാസംവിധായകൻ ഭരതൻ ചിത്രം: തകര
മികച്ച ഡോക്കുമെന്ററി കൂടിയാട്ടം സംവിധാനം: പി.എം. അസീസ്
മികച്ച കുട്ടികളുടെ ചിത്രം കുമ്മാട്ടി സംവിധാനം: അരവിന്ദൻ
ജനപ്രീതി നേടിയ ചിത്രം ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച സംവിധാനം: ഹരിഹരൻ
പ്രത്യേക ജൂറി പുരസ്കാരം ജോൺ എബ്രഹാം സംവിധാനം(ചിത്രം: ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ)

അവലംബം[തിരുത്തുക]

  1. "കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ -ഇൻഫൊർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ്, കേരള സർക്കാർ". Archived from the original on 2016-03-03. Retrieved 2013-05-03.
  2. "സിനി ഡയറി - കേരളസംസ്ഥാന ചലച്ചിത്ര അവാർഡ്". Archived from the original on 2013-06-27. Retrieved 2013-05-03.