സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(2023 ഓഗസ്റ്റ്) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ (سيد محمد جفري متوكويا) പണ്ഡിതൻ, അധ്യാപകൻ, നേതാവ്, ഖാസി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കേരളത്തിലെ പ്രബലമായ സുന്നീ പക്ഷ പണ്ഡിതരുടെ സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധേയൻ. കൂടാതെ സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി, അറബിക് കോളേജ് പ്രിൻസിപ്പാൾ എന്ന നിലയിലും അറിയപ്പെടുന്നു. സ്വദേശം മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കടുത്ത് ചെറുമുക്ക് ഗ്രാമത്തിൽ. മമ്പുറം തങ്ങളുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മമ്പുറം സയ്യിദ് ഫസൽ തങ്ങളുമായി ഉള്ള രൂപ സാദൃശ്യവും( ...?...) വരക്കൽ മുല്ലക്കോയ തങ്ങളുടെയും ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാരുടെയും നിലപാടുകളിലെ തുടർച്ചയിലൂടെ സമസ്തയുടെ അനിഷേധ്യ നേതാവായി മാറി.
വ്യക്തിജീവിതം
[തിരുത്തുക]ഹുസൈൻ ജിഫ്രി പൂക്കുഞ്ഞിക്കോയ തങ്ങളുടെയും ഫാത്വിമ ചെറിയ ബീവി ജമലുല്ലൈലിയുടേയും പുത്രനായി 1957 മാർച്ചിൽ മലപ്പുറം ജില്ലയിലെ കുളപ്പുറം ഇരുമ്പുചോലയിലെ മാതൃഭവനത്തിൽ ജനിച്ചു. ചെമ്മാട് കരിപറമ്പ് എസ്.കെ.കെ. തങ്ങൾ ജമലുല്ലൈലിയുടെ മകൾ ഫാത്വിമത്തു മുത്ത് ബീവിയാണ് ഭാര്യ. മക്കൾ: ജഅ്ഫർ സ്വാദിഖ് തങ്ങൾ, ത്വാഹാ ഹുസൈൻ, നജ്വ ജിഫ്രി.
വിദ്യാഭ്യാസം
[തിരുത്തുക]പ്രാഥമിക പഠനം നടത്തിയത് സ്വദേശമായ ചെറുമുക്കിൽ. റൂഹുൽ ഇസ്ലാം മദ്രസ, കുണ്ടൂർ എ.എം.എൽ.പി സ്കൂൾ, തിരൂരങ്ങാടി ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠനം നടത്തി. മത പഠന മേഖലയിൽ താത്പര്യം പ്രകടിപ്പിച്ച അദ്ദേഹം ചെറുമുക്ക്, തിരൂരങ്ങാടി താഴെചെനക്കൽ, തെക്കുംപാടം എന്നിവിടങ്ങളിലെ ദർസുകളിൽ ചേർന്ന് വിവിധ മേഖലകളിൽ അവഗാഹം നേടി. ഉപരി പഠനാർത്ഥം പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ 1974-75 കാലത്ത് മൂന്ന് വർഷത്തെ ബിരുദ പഠന കോഴ്സിന് ചേർന്നെങ്കിലും പഠനം പൂർത്തിയാക്കിയില്ല. ശേഷം 1976 ൽ ചെന്നൈ ജമാലിയ്യാ അറബിക് കോളേജിൽ ചേർന്നെങ്കിലും ശക്തമായ പനി പിടിപെട്ട കാരണം ഒരുമാസത്തിന് ശേഷം അവിടെ നിന്നും മടങ്ങി. നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം തിരൂരങ്ങാടി ബാപ്പു മുസ്ലിയാരുടെ ദർസിൽ പഠനം തുടർന്നു. ശേഷം 1977ഇൽ ലക്നോവിലെ ദയൂബന്ത് ദാറുൽ ഉലൂമിൽ ചേർന്ന് ദൗറത്തുൽ ഹദീസിൽ ഒരു വർഷത്തെ കോഴ്സ് പൂർത്തീകരിച്ചു. തിരൂരങ്ങാടി ബാപ്പു മുസ്ലിയാർ, അബുൽ ബുശ്രാ കുഞ്ഞീൻ മുസ്ലിയാർ, ഇ.കെ അബൂബക്കർ മുസ്ലിയാർ, കോട്ടുമല അബൂബക്കർ മുസ്ലിയാർ, കുമരംപുത്തൂർ എ.പി. മുഹമ്മദ് മുസ്ലിയാർ, കോട്ടുമല മൊയ്തീൻ കുട്ടി മുസ്ലിയാർ, എം.ടി. അബ്ദുല്ല മുസ്ലിയാർ പനങ്ങാങ്ങര എന്നിവരാണ് പ്രധാന ഗുരുനാഥന്മാർ.
അധ്യാപന രംഗത്ത്
[തിരുത്തുക]ദയൂബന്തിലെ ബിരുദ പഠന ശേഷം കേരളത്തിലെ വിവിധ സ്ഥലങ്ങളായ പാണ്ടിക്കാട് - കൊടശ്ശേരി, കോട്ടക്കൽ - കൂരിയാട്, പുതുപ്പറമ്പ് എന്നിവിടങ്ങളിൽ ദർസ് നടത്തി. പത്തുവർഷത്തെ അധ്യാപനത്തിൽ നിന്നുള്ള ഇടവേളയ്ക്കു ശേഷം 1990ഇൽ റഹ്മാനിയ്യ അറബിക് കോളേജ് കടമേരി, 1992ഇൽ നന്തി ദാറുസ്സലാം അറബിക് കോളേജ് എന്നിവിടങ്ങളിലും അധ്യാപകനായി സേവനം ചെയ്തു. നന്തി ദാറുസ്സലാമിൽ വൈസ് പ്രിൻസിപാളായും പിന്നീട് പ്രിൻസിപാളായും സേവനം ചെയ്ത ശേഷം കുറ്റിക്കാട്ടൂർ ശംസുൽ ഉലമ ഇസ്ലാമിക് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന ജാമിഅ യമാനിയ്യ അറബിക് കോളേജിൽ വൈസ് പ്രിൻസിപാളായും 2008 ൽ സ്ഥാപിതമായ ശംസുൽ ഉലമ മെമ്മോറിയൽ ഇസ്ലാമിക് കോംപ്ലക്സിന്റെ പ്രിൻസിപ്പാൾ ആയും ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി വിസിറ്റിംഗ് ലക്ചററായും ജോലി ചെയ്യുന്നു. കൂടാതെ മടവൂർ അശ്അരി കോളേജിന്റെയും പ്രൻസിപ്പളാണ്.
പൊതുപ്രവർത്തന രംഗത്ത്
[തിരുത്തുക]ജാമിഅയിൽ പഠനകാലത്ത് നൂറുൽ ഉലമയുടെ വായന ശാലയുമായി ബന്ധപ്പെട്ട സമിതിയിൽ അംഗമായിരുന്നു. പിന്നീട് തിരൂർ താലൂക്ക് സമസ്ത വിദ്യാർത്ഥി സംഘടന രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ അധ്യക്ഷ സ്ഥാനത്ത് പ്രവർത്തിച്ചിട്ടുണ്ട്. അധ്യാപന രംഗത്ത് കൂടാതെ പൊതുരംഗത്തും ശ്രദ്ധേയനായത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേത്രസ്ഥാനത്തേക്ക് തെരെഞ്ഞെടുത്തതോട് കൂടിയാണ്. സമസ്തയുടെ നാല്പതംഗ കേന്ദ്ര മുശാവറയിൽ ചേർക്കപ്പെട്ട അദ്ദേഹം പാറന്നൂർ പി.പി ഇബ്രാഹീം മുസ്ലിയാരുടെ വിയോഗത്തോടെ 2013 ഡിസംബറിൽ ഖജാൻജിയായും തെരഞ്ഞെടുക്കപ്പെട്ടു. കുമരംപുത്തൂർ എ.പി മുഹമ്മദ് മുസ്ലിയാരുടെ വിയോഗ ശേഷം ശേഷം 2017 ജനുവരിയിൽ സമസ്തയുടെ പ്രസിഡന്റ് പദത്തിലേക്കും അദ്ദേഹത്തെ തെരഞ്ഞെടുത്തു.[1][2][3] കൂടാതെ സമസ്തയുടെ ഏറ്റവും ഉന്നത സമിതിയായ ഫത്’വ കമ്മിറ്റി അംഗം കൂടിയാണ്. കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത്, കോട്ടിക്കുളം മുസ്ലിം ജമാഅത്ത് ഉൾപ്പെടെ കാസറഗോഡ്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നൂറിലധികം മഹല്ലുകളുടെ ഖാസിയാണ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ. സുപ്രഭാതം ദിനപ്പത്രത്തിന്റെയും ഇഖ്റഅ് പബ്ലിക്കേഷന്റെയും ചെയർമാൻ കൂടിയാണ് ഇദ്ദേഹം . കോട്ടുമല ടി.എം ബാപ്പു മുസ്ലിയാരുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന പദവിയിലേക്കാണ് നിയമനം നടത്തിയത്.[2]
ശ്രദ്ധേയമായ ഇടപെടലുകൾ
[തിരുത്തുക]ഇകെ വിഭാഗം സുന്നി നേതാവായിരിക്കുമ്പോഴും മുസ്ലിം ലീഗിന്റെ പാർട്ടി വാക്താവ് ആകാതെ സ്വന്തം അസ്ഥിത്വം സ്ഥാപിക്കാൻ ശ്രമിച്ച ഇകെ വിഭാഗം സുന്നികളിലെ അപൂർവ്വം നേതാവ് ആണ് ജിഫ്രി മുത്തുക്കോയ തങ്ങൾ.
- വഖഫ് വിഷയത്തിൽ സർക്കാറിനെതിരെ മുസ്ലിം പള്ളികളിൽ പ്രക്ഷോഭത്തിന് മുസ്ലിം ലീഗ് ആഹ്വാനം ചെയ്ത സമയത്ത് അതിനെതിരെ ശക്തമായി പ്രതികരിക്കുകയും പള്ളികളെ രാഷ്ട്രീയ ലക്ഷ്യത്തിന് ഉപയോഗിക്കാൻ പാടില്ലെന്ന് പ്രസ്താവന ഇറക്കുകയും ചെയ്തു തങ്ങൾ.[4] ഇതെ തുടർന്ന് ഇദ്ദേഹത്തിന് വധ ഭീഷണി നേരിട്ടിരുന്നു.[5]
- സ്ത്രീ പുരുഷന്മാർ ഇടകലർന്നുള്ള മെക് 7ൻ്റെ വ്യായാമ കൂട്ടായ്മയിൽ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് ചേർന്ന് വ്യായാമം ചെയ്യുന്നതിനെതിരെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ രംഗത്ത് വന്നിരുന്നു.ഈ സമയം ഇതിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. സ്ത്രീകൾ പൊതു ഇടങ്ങളിൽ ഇറങ്ങരുതെന്ന് പറയുന്നത് പിന്തിരിപ്പൻ നിലപാടാണെന്നായിരുന്നു എം വി ഗോവിന്ദൻ്റെ പ്രതികരണം.[6] ഇതിനെതിരെ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പ്രതികരണവുമായി എത്തിയിരുന്നു.ഈ പ്രതികരണത്തെ സ്വാഗതം ചെയ്ത മുസ്ലിം ലീഗിന്റെ സെക്രട്ടറി പിഎംഎ സലാമിനോട് പിന്തുണച്ചാൽ മാത്രം പോരാ അത് നടപ്പിൽ വരുത്താനും പിന്തുണക്കുന്നവർ ശ്രമിക്കണമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.[7]
അവലംബം
[തിരുത്തുക]- ↑ "സമസ്ത: ജിഫ്രി തങ്ങൾ പ്രസിഡന്റ്, സ്വാദിഖ് മുസ്ല്യാർ ട്രഷറർ-മാതൃഭൂമി വാർത്ത". Archived from the original on 2019-12-21.
- ↑ 2.0 2.1 "മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സമസ്ത പ്രസിഡന്റ് - മനോരമ വാർത്ത".
- ↑ "ജിഫ്രി മുത്തുക്കോയ തങ്ങൾ സമസ്തയുടെ പ്രസിഡണ്ട് - മീഡിയവൺ വാർത്ത".
- ↑ "വഖഫ് വിവാദത്തിൽ സമരത്തിനും പ്രതിഷേധത്തിനുമില്ല: ജിഫ്രി മുത്തുക്കോയ". Retrieved 2025-01-23.
- ↑ ഹൈദർ, അലി (2021-12-28). "എവിടെനിന്ന്, ആരിൽനിന്നാണ് ജിഫ്രി തങ്ങൾക്ക് വധഭീഷണി? - Truecopy Think" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2025-01-23.
{{cite web}}
: zero width space character in|title=
at position 12 (help) - ↑ News, Reporter. "കാന്തപുരത്തിൻ്റെ സിപിഐഎം വിമർശനം ശരി, വനിതാ പ്രാതിനിധ്യം കൂട്ടാനുള്ള നടപടി നടപ്പാക്കി വരുന്നു: മോഹനൻ". Retrieved 2025-01-23.
{{cite web}}
:|last=
has generic name (help) - ↑ News, Reporter. "കാന്തപുരത്തെ പിന്തുണച്ചാൽ മാത്രം പോര, മതവിധി പരിപാടികളിൽ നടപ്പിലാക്കണം; ലീഗിനെതിരെ ഒളിയമ്പുമായി ജിഫ്". Retrieved 2025-01-23.
{{cite web}}
:|last=
has generic name (help)
- Pages using the JsonConfig extension
- CS1 അമേരിക്കൻ ഇംഗ്ലീഷ്-language sources (en-us)
- CS1 errors: generic name
- Articles needing additional references from 2023 ഓഗസ്റ്റ്
- കേരളത്തിലെ പണ്ഡിതർ
- സുന്നി ഇസ്ലാം
- ഇ.കെ.വിഭാഗം സമസ്തയുടെ നേതാക്കൾ
- മലപ്പുറം ജില്ലയിൽ ജനിച്ചവർ
- 1957-ൽ ജനിച്ചവർ
- ജിഫ്രികൾ
- ഇസ്ലാമികപണ്ഡിതർ
- സൂഫികൾ
- കേരളത്തിലെ ഇസ്ലാമിക പണ്ഡിതർ
- ഇന്ത്യയിലെ സുന്നി മുസ്ലീങ്ങൾ
- കേരളത്തിലെ സമുദായനേതാക്കൾ
- ഇന്ത്യയിലെ ഇസ്ലാമികപണ്ഡിതർ