സാഷാ തിരുപ്പതി
സാഷാ തിരുപ്പതി | |
---|---|
![]() സാഷാ തിരുപ്പതി 2017 മാർച്ചിൽ | |
ജനനം | |
ദേശീയത | കനേഡിയൻ |
മറ്റ് പേരുകൾ | സാഷ, റീച്ച |
തൊഴിൽ(s) | ഗായിക, ഗാനരചയിതാവ്, സംഗീത നിർമ്മാതാവ്, നാടക അഭിനേത്രി, വോയിസ് ഓവർ ആർട്ടിസ്റ്റ് |
സജീവ കാലം | 1997 - ഇതുവരെ |
വെബ്സൈറ്റ് | www |
ഒരു കനേഡിയൻ ചലച്ചിത്ര പിന്നണി ഗായികയും ഗാനരചയിതാവും നാടക അഭിനേത്രിയും ദേശീയ പുരസ്കാര ജേതാവുമാണ് [2] [3] സാഷാ തിരുപ്പതി. പ്രശസ്തമായ "ദി ഹമ്മ സോങ്" ആലപിച്ച സാഷാ, കശ്മീരിൽ കുടുംബവേരുകളുള്ള വ്യക്തിയാണ്. നിലവിൽ ബോളിവുഡിലും ദക്ഷിണേന്ത്യൻ ചലച്ചിത്ര രംഗത്തും പ്രവർത്തിച്ചുവരുന്നുണ്ട്. [4]
ഹമ്മ ഗാനം പാടിയതിനു ശേഷം "ദ ഹമ്മ ഗേൾ" എന്ന പേരിൽ അതിവേഗം പ്രശസ്തയായ സാഷാ, 2018 - ൽ മണിരത്നം സംവിധാനം ചെയ്ത കാറ്റു വെളിയിടൈ എന്ന ചലച്ചിത്രത്തിലെ "വാൻ വരുവാൻ" എന്ന ഗാനത്തിന് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും അതുപോലെ മികച്ച പിന്നണി ഗായികയ്ക്കുള്ള ഫിലിംഫെയർ അവാർഡും കരസ്ഥമാക്കുകയുണ്ടായി.[5] [6] [2] ബോളിവുഡിൽ അതിവേഗം തരംഗമായി മാറിയ ഓകെ ജാനുവിലെ "ഹമ്മ ഗാനം",[7] [8], "ഫിർ ഭീ തുംകോ ചഹൂംഗാ" (അർജിത് സിംഗിനോടൊപ്പം), ഹാഫ് ഗേൾഫ്രണ്ട് എന്ന ചലച്ചിത്രത്തിലെ "ബാരിശ്", [9] ശുഭ് മംഗൾ എന്ന ചലച്ചിത്രത്തിലെ "കൻഹ" [10], മോം എന്ന ചലച്ചിത്രത്തിലെ "ഓ സോന തേരെ ലിയേ "(എ.ആർ റഹ്മാനോടൊപ്പം), " ചൽ കഹീ ദൂർ" എന്നീ പ്രശസ്തമായ ഗാനങ്ങൾ സാഷാ ആലപിച്ചിട്ടുണ്ട്. [11] ജബ് ഹാരി മെറ്റ് സെജൽ, തുമാരി സുലു, 2.0 എന്നീ ചലച്ചിത്രങ്ങൾക്ക് സാഷാ ശബ്ദം നൽകിയിട്ടുണ്ട്. കൂടാതെ ഷങ്കർ സംവിധാനം ചെയ്ത് രജനികാന്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 2.0 എന്ന ചലച്ചിത്രത്തിന്റെ ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിലുള്ള ശബ്ദട്രാക്കുകളിലും അവർ ഒരു ഗാനം ആലപിച്ചിരുന്നു. തമിഴ് , ഹിന്ദി, തെലുങ്ക് , പഞ്ചാബി , മലയാളം , കന്നഡ , ബംഗാളി , കൊങ്കണി , അറബിക് , ഇംഗ്ലീഷ് എന്നീ ഭാഷകളിലൊക്കെ സാഷാ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. [12] കാസൂ (ആഫ്രിക്കൻ ഉപകരണം), പാശ്ചാത്യ ക്ലാസിക്കൽ ഗിറ്റാർ , കീബോർഡുകൾ , ഹാർമോണിയം എന്നീ സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യാനുള്ള പരിശീലനം നേടിയിട്ടുണ്ട്. [13] കെ.എസ്. ചിത്രയും ശ്രേയ ഘോഷലും ആണ് തന്റെ പ്രചോദനമെന്ന് സാഷാ ഒരിക്കൽ പറയുകയുണ്ടായി. അവരുടെ ശബ്ദശൈലിയിലെ ചില ഘടകങ്ങൾ തനിക്കും വേണമെന്ന് ആഗ്രഹിച്ചിട്ടുണ്ടെന്നും പറഞ്ഞിട്ടുണ്ട്. TEDx BITS പിലാനി ഹൈദരാബാദും എ.ആർ റഹ്മാനുമൊത്ത് TED ടോക്കസ് വാങ്കൗവറിന്റെ ഭാഗമായി ഒരു പ്രഭാഷണവും സാഷാ സംഘടിപ്പിച്ചിരുന്നു. മാളൂർ പുരി എന്ന ഗാനരചയിതാവിനൊപ്പം ഉൽക്ക മായൂർ സംവിധാനം ചെയ്ത 'ഐ, ക്ലൗഡ്' എന്ന നാടകത്തിലൂടെയാണ് സാഷാ തിരുപ്പതി നാടക രംഗത്ത് അരങ്ങേറ്റം നടത്തിയത്. [14] 2019 - ലെ പുരുഷന്മാരുടെ ഹോക്കി ലോക കപ്പ് ഉദ്ഘാടന പരിപാടിയിൽ എ.ആർ. റഹ്‌മാനോടൊപ്പം സാഷ തിരുപ്പതിയും പങ്കെടുക്കുകയുണ്ടായി.
മുൻകാലജീവിതം
[തിരുത്തുക]ഇന്ത്യയിലെ ശ്രീനഗറിൽ ജനിച്ച സാഷാ, കാനഡയിലും ഇന്ത്യയിലും സമയം ചെലവഴിച്ചു. ആറ് വയസ്സുള്ളപ്പോൾ വാങ്കൗവറിൽ പ്രാദേശിക റേഡിയോ ചാനലുകളിൽ പാടിത്തുടങ്ങി. എട്ടു വയസ്സുള്ളപ്പോൾ ആദ്യത്തെ സ്റ്റേജ് പരിപാടി അവതരിപ്പിക്കുകയും പത്താം വയസ്സിൽ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കാൻ ആരംഭിക്കുകയും ചെയ്തു . അലഹബാദിലെ കമലാ ബോസിൽ നിന്നും ആദ്യകാല സംഗീതത്തിന്റെ പരിശീലനം അവൾക്കു ലഭിച്ചു. പത്മശ്രീ, പത്മഭൂഷൺ ഗിരിജാ ദേവിയുടെ കീഴിൽ ബെനസാസ് ഘരാനയുടെ കീഴിൽ പരിശീലനം നേടുകയും ചെയ്തിട്ടുണ്ട്. 2005 ൽ വാൻകൂവർ റേഡിയോ ചാനലുകൾ റെഡ് എഫ്എമ്മിന്റെ 93.1 സംഘടിപ്പിച്ച ആദ്യ റെഡ് എഫ്.എം ഐഡോൾ സാഷാ തിരുപ്പതിയായിരുന്നു. 2016 ജൂലൈയിൽ ഈ പരിപാടിയുടെ വിധികർത്താവായും സാഷാ പ്രവർത്തിക്കുകയുണ്ടായി.
കാനഡയിൽ ബിസി, സറേയിലെ എൽ മാട്രിസൺ സെക്കൻഡറി സ്കൂളിൽ പഠിച്ചു. 2005 ൽ ബിരുദം നേടി. സിമോൺ ഫ്രേസർ യൂണിവേഴ്സിറ്റിയിലെ ഗോർഡൺ എം. ഷ്രം മേജർ എൻട്രൻസ് സ്കോളർഷിപ്പ്, മാത്യൂസ് മികച്ച അക്കാദമിക് അച്ചീവ്മെന്റ് അവാർഡ്, ദി സറേ അഡ്മിനിസ്ട്രേറ്റർസ് സ്കോളർഷിപ്പ്, ദി യുബിസി പ്രസിഡന്റ്സ് എൻട്രൻസ് സ്കോളർഷിപ്പ്, ഗവർണർ ജനറൽ മെഡ്ലിയൻ പ്രവിശ്യയിൽ 2005 ലെ ഗ്രാജ്വേഷൻ ക്ലാസ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. [15] കൂടാതെ മാർക്കറ്റിംഗിൽ എംബിഎ ബിരുദവും സാഷാ കരസ്ഥമാക്കിയിട്ടുണ്ട്. പുണെ സിംബയോസിസ് കോളെജിൽ നിന്ന് രണ്ടാം മാസ്റ്റേഴ്സ് പഠനം തുടരുന്നു.
ചലച്ചിത്ര ജീവിതം
[തിരുത്തുക]ബിരുദാനന്തര ബിരുദ പഠനങ്ങളിൽ മുഴുകുന്നതിനിടെ സാഷാ തിരുപ്പതി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടികളിലും, സോളോ കൺസേർട്ടുകളിലും ഗാനങ്ങൾ ആലപിക്കുന്നത് തുടർന്നു. ഇതിനു ശേഷമാണ് ബോളിവുഡിൽ പ്രവർത്തിക്കുന്നതിനു വേണ്ടി മുംബൈയിലേക്ക് താമസം മാറിയത്.
കോക് സ്റ്റുഡിയോ സീസൺ 3 യുടെ വേദിയിൽ വച്ച് എ.ആർ. റഹ്മാനാണ് സാഷയെ ആദ്യമായി ചലച്ചിത്ര ഗാനം ആലപിക്കുവാനായി ക്ഷണിച്ചത്. ഇതിനെത്തുടർന്ന് അതേ വർഷം പിന്നീട് കോച്ചടൈയാനിൽ വാടാ വാടാ എന്ന ഗാനം റഹ്‌മാനു വേണ്ടി ആലപിച്ചു. [16] തുടർന്ന് എ.ആർ. റഹ്‌മാൻ തന്നെ സംഗീത സംവിധാനം നിർവ്വഹിച്ച വസന്തബാലൻ സംവിധാനം ചെയ്ത കാവിയ തലൈവൻ എന്ന ചലച്ചിത്രത്തിലെ ഏയ് മിസ്റ്റർ മൈനർ എന്ന ഗാനം സാഷാ തിരുപ്പതിയ്ക്ക് പ്രത്യേക ശ്രദ്ധേയത സമ്മാനിക്കുകയുണ്ടായി. കൂടാതെ നാനേ വരുകിറേൻ, വാൻ വരുവാൻ, സിലുക്കു മരമേ, ഓഡേ ഓഡേ, കാര ആട്ടക്കാരാ, "ഉൻ കാതൽ ഇരുന്താൽ", "തേൻ കാറ്റു", "ഉയിരാഗി" എന്നീ ഗാനങ്ങളും അനിരുദ്ധ് രവിചന്ദറിനു വേണ്ടി അടുത്തിടെ പുറത്തിറങ്ങിയ കാതലാടാ എന്ന ഗാനവും ആലപിച്ചു. [17]
2015 മണിരത്നം സംവിധാനം ചെയ്ത് എ.ആർ. റഹ്‌മാൻ സംഗീത സംവിധാനം നിർവ്വഹിച്ച ഓകെ കൺമണി എന്ന ചിത്രത്തിൽ മൂന്ന് ട്രാക്കുകളിൽ സാഷാ ഗാനങ്ങൾ ആലപിക്കുകയുണ്ടായി - [18] 'കാരാ ആട്ടക്കാരാ', 'പറന്തു സെല്ലവാ', നാനേ വരുകിറേൻ (തെലുഗു റീമേക്കായ ഓകെ ബംഗാരത്തിലെ മൂന്ന് ഗാനങ്ങളും ആലപിച്ചു). എ.ആർ റഹ്മാന്റെ റണൗഖ് ആൽബത്തിൽ റഹ്മാന്റെയും ലത മങ്കേഷ്കറിന്റെയുമൊപ്പവും ലോകപ്രശസ്ത സംവിധായകനായ മജീദ് മജീദിയുടെ മുഹമ്മദ് എന്ന ചിത്രത്തിലും സാഷാ പ്രവർത്തിച്ചിരുന്നു.
എ.ആർ. റഹ്മാനോടൊപ്പം (എൻകോർ ടൂർ 2017, ഇൻഫിനിറ്റ് ലവ് ടൂർ, റഹ്മാനിഷ്ക് ടൂർ, ടി 20 ഓപ്പൺ കൺസേർട്ട്, ഓ 2, വഡോദര ഫെസ്റ്റിവൽ, എൻഎച്ച് 7 വീക്കെൻഡർ, TEDx ടോക്കുകൾ, ENCORE 2017) എന്നിവിടങ്ങളിൽ ഗായകസംഘത്തോടൊപ്പം അവർ പര്യടനം നടത്തിയിരുന്നു. [19] കോക് സ്റ്റുഡിയോ എപ്പിസോഡ്സിന്റെ ഭാഗമായിരുന്ന (സീസൺ 3) സാഷാ, അവർക്കു വേണ്ടി മുപ്പതിലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഹിന്ദി സംഗീതസംവിധായ മിഥൂനുമൊത്ത് എം.ടി.വി അപ്പ്പ്ലഗ്ഡ് സീസൺ 4 ന്റെ ഭാഗമായിരുന്നു. [20] അടുത്തിടെ ഗോവയിൽ വച്ചു നടന്ന ബ്രിക്സ് സമ്മിറ്റിൽ ക്ലിന്റൺ സെറെജോയോടൊപ്പം സാഷാ തിരുപ്പതി അവതരണം നടത്തുകയുണ്ടായി.
അംഗീകാരങ്ങൾ
[തിരുത്തുക]വാൻ വരുവാൻ (കാറ്റു വെളിയിടൈ) എന്ന ഗാനത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് 2018 ൽ സാഷാ തിരുപ്പതിയ്ക്ക് ലഭിച്ചു. കൂടാതെ ശുഭ് മംഗൾ സാവ്ധാൻ എന്ന ചലച്ചിത്രത്തിലെ കാൻഹാ എന്ന ഗാനത്തിന് മികച്ച പിന്നണി ഗായികയ്ക്കുള്ള സ്റ്റാർ സ്ക്രീൻ അവാർഡും സൻ ഭാൻവാരാ (ഓകെ ജാനു) എന്ന ഗാനത്തിന് മിർച്ചി മ്യൂസിക് അവാർഡും കാൻഹ എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ജിയോ ഫിംലിംഫെയർ പുരസ്കാര നാമനിർദ്ദേശവും ലഭിച്ചിരുന്നു. [21] [22]പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട ഗാനത്തിനായുള്ള ജൂബിലി പുരസ്കാരം, സീ സൈൻ പുരസ്കാരം എന്നിവ ബാരിശ് എന്ന ഗാനത്തിന് 2017 - ൽ ലഭിക്കുകയുണ്ടായി. [23] കൂടാതെ മികച്ച പുതുമുഖ ഗായികയ്ക്കുള്ള മിർച്ചി മ്യൂസിക് അവാർഡ്, കാവിയ തലൈവനിലെ ഏയ് മിസ്റ്റർ മൈനർ എന്ന ഗാനത്തിനും മികച്ച പിന്നണി ഗായികയ്ക്കുള്ള ആനന്ദ വികടൻ ചലച്ചിത്ര പുരസ്കാരം, നാനേ വരുകിറേൻ എന്ന ഗാനത്തിനു ലഭിച്ചു. ഈ രണ്ട് ഗാനങ്ങൾക്കും ഈണമിട്ടത് എ.ആർ. റഹ്‌മാനായിരുന്നു.
ജിംഗിൾ / വോയ്സ് ഓവർ
[തിരുത്തുക]
|
|
ചലച്ചിത്രങ്ങൾ
[തിരുത്തുക]വർഷം | ചലച്ചിത്രം | ഭാഷ | Song | Music Director | Director |
---|---|---|---|---|---|
2010 | ബംബം ബോലെ | ഹിന്ദി | രംഗ് ദേ | Tapas Relia | പ്രിയദർശൻ |
2011 | ടേണിങ് 30 | ഹിന്ദി | മൈ കജ്ര | Sidhharth Suhas | അലൻകൃത ശ്രീവാസ്തവ |
ബി കെയർഫുൾ | ഹിന്ദി | ലൗ ടെക്നോളജി ബി മൈ മഹിയ |
Sidhharth Suhas | ചന്ദ്രകാന്ത് സിങ് | |
തേരേ ഇഷ്ഖ് നചായാ | പഞ്ചാബി | വിടൈ ഗാനം (with Richa Sharma) Tenu Pyar Ho Gaya (with Udit Narayan) |
Navraj Hans | രവീന്ദർ രവി | |
2012 | യേ സ്റ്റുപിഡ് പ്യാർ | ഹിന്ദി | Mascara | Reeky Dev | രാകേഷ് ജയിൻ |
ജോ ഹം ചഹേൻ | ഹിന്ദി | Abhi Abhi (with KK) | Sachin Gupta | പവൻ ഗിൽ | |
ഐൻവൈൻ റൗല പായ് ഗയാ | പഞ്ചാബി | Jawani Mandi Nai | Ravinder Grewal | രവീന്ദർ ഗ്രെവാൾ | |
2013 | രാജാ റാണി | തമിഴ് | Oday Oday (with Vijay Prakash) | G. V. Prakash Kumar | ആറ്റ്ലീ |
നിമിർന്തു നിൽ | തമിഴ് | Kadhal Nergaiyil (with Javed Ali) | Samuthirakani | ||
ജണ്ടാ പായി കപിരാജു | തെലുഗു | Inthandanga (with Javed Ali) | |||
കോക്ക് സ്റ്റുഡിയോ - സീസൺ 3 | Tamil, Urdu, Bengali, Hindi | Hindustani Choir: Naan yen piranden Zariya Jagao Mera Des Aao Balma Soz-o-Salaam |
A. R. Rahman | MTV India | |
2014 | കോച്ചടൈയാൻ | ഹിന്ദി | Vaada Vaada (Female) | Soundarya Rajnikanth | |
കാവിയ തലൈവൻ | തമിഴ് | Aye Mr. Minor (with Haricharan) | Vasanthabalan | ||
പ്രേമാലയ | തെലുഗു | Aye Mr. Minor Ali Arjuna |
Vasanthabalan | ||
റൗണഖ് | ഹിന്ദി | Laadli (Lata Mangeshkar, A. R. Rahman, Backing Vocals Female) | A. R. Rahman, Bejoy Nambiar | ||
ഉംഗ്ലി | ഹിന്ദി | Pakeezah (FBV) | Gulraj Singh | Dharma Productions/ YRF | |
ലിംഗാ | തമിഴ് | En Mannava (FBV) | A. R. Rahman | KS Ravikumar | |
2015 | എംടിവി അൺപ്ലഗ്ഗ്ഡ് | Arabic | Banjaara (with Mohd. Irfaan) | Mithoon | MTV India |
കോഫി അനി ബറച് കഹി[24] | Marathi | Rang He Nave Nave Coffee Ani Barach Kahi (Title Song) |
Aditya Bedekar | Prakash Kunte | |
ബോളിവുഡ് അൺവൈൻഡ് | ഹിന്ദി | Man Kyun Behka Kya Yahi Pyar Hai |
Rearranged/ Reprogrammed by Ajay Singha (Miko) | Strumm Music | |
ഓകെ കൺമണി | തമിഴ് | Kaara Aattaakkaara Paranthu Sella Vaa Naane Varugiraen |
A.R Rahman | Mani Ratnam Trend Music | |
തെലുഗു | Raara Aatagaada Maayedho Cheyyava Yedho Adaganaa | ||||
മരിയാൻ | തെലുഗു | Ninna Thanuvundhi (with Vijay Prakash) | A. R. Rahman | Bharatbala | |
സോൾഫുൾ ആർതിസ് | Awadhi/ Brij | Aarti Kunjabihari Ki Aarti Keeje Hanuman Jai Lakshmi Maata Shree Ramchandra Kripalu |
Arranged by Kedar Pandit | Strumm Music | |
പായും പുലി | തമിഴ് | Silukku Marame (with Divya Kumar) | D. Imman | Suseenthiran | |
സോണി മിക്സ് - ജാം റൂം 2 | ഹിന്ദി | Babuji Dheere Chalna Yeh Ladka Haaye Allah |
Re-arranged by Ajay Singha (Miko) Composed by O.P. Nayyar and RD Burman Respectively |
Sony Mix | |
കൊളംബസ് | തെലുഗു | Tummeda (with Naresh Iyer) | Jithin Roshan | Ramesh Samala | |
ഗെത്ത് | തമിഴ് | Thaen Kattru (with Haricharan) | Harris Jayaraj | Kris Thirukumaran | |
2016 | Guppedantha Prema | തെലുഗു | Naalo Alajadedho (with Navneeth Sundar) Yedhalo Yello (with Karthik) |
Navneeth Sundar | Vinod Lingala |
ആന്റ് ജാറ ഹട്കേ | Marathi | Umaloon Aale | Aditya Bedekar | Prakash Kunte | |
മുഹമ്മദ് | Ya Muhammad Ababeel Last Hajj (with AR Rahman) (FBV) |
A. R. Rahman | Majid Majidi | ||
24 | തമിഴ് | Punnagaye (with Haricharan) | Vikram Kumar | ||
തെലുഗു | Daivam Rasina Kavitha (with Haricharan) | ||||
പൊലീസൊടു | തെലുഗു | Ammukutti (with Hemachandra) | GV Prakash | Atlee Kumar | |
സർബ്ജിത് | ഹിന്ദി | Allah Hu Allah | Tanishk Bagchi | Omung Kumar | |
അച്ചം എൻപതു മടമൈയടാ | തമിഴ് | Rasaali (with Sathyaprakash) | A. R. Rahman | Gautham Menon | |
സാഹസം സ്വാസാക സഹിപോ | തെലുഗു | Chakori (with Sathyaprakash) | |||
മീൻകുഴമ്പും മൺപാനയും | തമിഴ് | Adhe Nila (with Sathyaprakash) | D. Imman | Amudeshwar | |
അമ്മ കണക്ക് | തമിഴ് | Indha Vazhkai | Ilayaraja | Ashwini Iyer Tewari | |
മോഹൻജെ ദാരോ | ഹിന്ദി | Sarsariya | A. R. Rahman | Ashutosh Gowarikar | |
കോടിഗബ്ബാ 2 | Kannada | Hunna Hunna | D. Imman | K.S. Ravikumar | |
മുടിഞ്ചാ ഇവന പുടി | തമിഴ് | Laama Laama | |||
കവലൈ വേണ്ടാം | തമിഴ് | Un Kadhal Irundhal Podhum (with Armaan Mallik) | Leon James | Deekay | |
ലംഹേസ് | ഹിന്ദി | Sukha Samandar | Debashish Debu Banerji | OK Listen | |
ചെമ്പക കോട്ടൈ | Malayalam | Manam Manam (with Renjith) | Ratheesh Veega | Trend Music | |
കട്ടപ്പാവ കാണും | തമിഴ് | Kangalai Suttrum Kanavugalai (with Sathyaprakash Dharmar) | Santhosh Dhayanidhi | Sony Music | |
2017 | ഓകെ ജാനു | Hindi | Humma Humma (with Badshah, Jubin Nautiyal) | A. R. Rahman (original composer) Recreated by Badshah, Tanishk Bagchi |
Shaad Ali |
Sun Bhavara Humma Humma Kaara Fankaara |
A. R. Rahman | ||||
വിനോദൻ | തമിഴ് | Mega Ragame (Palindrome Song) | D. Imman | Victor Jayaraj | |
മെഷീൻ | ഹിന്ദി | Itna Tumhe | Tanishk Bagchi | Abbas-Mustan | |
കാറ്റു വെളിയിടൈ | തമിഴ് | Vaan Varuvaan | A.R Rahman | Mani Ratnam | |
തെലുഗു | Maimaarupaa | ||||
ഹാഫ് ഗേൾഫ്രണ്ട് | ഹിന്ദി | "Baarish" (with Ash King) | Tanishk Bagchi | Mohit Suri | |
"Phir Bhi Tumko Chaahunga" (with Arijit Singh) | Mithoon | ||||
ബോളിവുഡ് അൺവൈൻഡ് 4 | ഹിന്ദി | Surmayee Akhiyon Mein Yaar Bina Chain |
Ilaya Raja Rearranged by Ajay Singha |
Strumm Music | |
<i id="mwAik">Tunch Mhojem Jivit</i> (Album) | Konkani | Tunch Mhojem Jivit | Johnny D'Cunha | Milroy Goes | |
സെമ | തമിഴ് | Nenje Nenje[25] (with Siddharth Mahadevan) | G.V. Prakash Kumar | Think Music | |
ലഫ്സ് ഉൻകഹേ | ഹിന്ദി | Tera Hoon Main | Ajay Singha (Miko) | Strumm Sound | |
പൊതുവാക എമ്മനസു തങ്കം | തമിഴ് | Ammani[26] (with Deluckshan) | D. Imman | Think Music | |
വിവേകം | തമിഴ് | Kaadhalada[27] (with Pradeep) | Anirudh Ravichander | Siva | |
തെലുഗു | Aanandam | ||||
മോം | ഹിന്ദി | O Sona Tere Liye (with AR Rahman) | A.R.Rahman | T-Series | |
Chal Kahin Door Archived 2019-03-30 at the Wayback Machine | |||||
ജബ് ഹാരി മെറ്റ് സജൽ | തമിഴ് | Radha (Tamil) - Vandhaalae Radha[28] | Pritam | Imtiaz Ali/ Sony Music India | |
തെലുഗു | Radha (Telugu) - Nene Nee Radha[29] | ||||
ശുഭ് മംഗൾ സാവ്ധാൻ[30] | ഹിന്ദി | Kanha[31]/ The Kanha Song | Tanishk - Vayu | RS Prasanna Aanand L. Rai Eros International | |
Kankad | |||||
കറുപ്പൻ | തമിഴ് | Karuva Karuva (with Shankar Mahadevan) | D. Imman | R. Panneerselvam | |
അഭിയും അനുവും | തമിഴ് | Saregama Pathaneesa (with Haricharan) | Dharan | Saregama | |
സോളോ | തമിഴ് | Uyiraagi[32] | Agam | Bejoy Nambiar Trend Music | |
Malayalam | Thaalolam[33] | ||||
തുമാരി സുലു | ഹിന്ദി | Hawa Hawai 2.0[22] (with Kavita Krishnamurthy) | Recreated by Tanishk Bagchi | T-Series | |
തീരൻ അധികാരം ഒൻട്ര് | തമിഴ് | Oru Veettil | Ghibran | T-Series / Aditya Music | |
തിട്ടം പോട്ട് തിരുടുറ കൂട്ടം | തമിഴ് | Marmamaai | Ashwath | Lahari Music | |
2018 | 2.0 | തമിഴ് |
എന്തിര ലോകത്തു[34] (സിദ്ധ് ശ്രീറാമിനോടൊപ്പം) |
എ.ആർ. റഹ്‌മാൻ | എസ്. ഷങ്കർ ലൈക്ക പ്രൊഡക്ഷൻസ് |
ഹിന്ദി |
മെക്കാനിക്കൽ സുന്ദരിയേ[35] (അർമാൻ മാലിക്കിനോടൊപ്പം) | ||||
തെലുഗു |
യന്തര ലോകപു (സിദ്ധ് ശ്രീറാമിനോടൊപ്പം) | ||||
എന്നൈ നോക്കി പായും തോട്ട | തമിഴ് | Visiri (with Sid Sriram) | ദർബുക ശിവ | Gautham Vasudev Menon | |
സൂഫി സോങ്സ് | ഹിന്ദി | ഇഷ്ഖ് കാ സിൽസിലാ | Kshitij Tarey | Strumm Sound | |
യങ്ഗ്രാദ് | Marathi | സായേ | Hriday Gattani | Zee Music Marathi | |
ഗോൾഡ് | ഹിന്ദി | Mono Beena
(with Monali Thakur, Yasser Desai) |
Tanishk Bagchi | Zee Music | |
ലസ്റ്റ് സ്റ്റോറീസ് (നെറ്റ്ഫ്ലിക്സ്) | ഹിന്ദി | മോട്ടോർസൈക്കിൾ | Tanishk-Vayu | Karan Johar | |
ബൊഗഡ | Marathi | "Anolkhi Vaat" | Siddharth Mahadevan-Soumil Shringarpure | Zee Music Company | |
ആയിന | ഹിന്ദി | "Aaina" (Single) | Adil-Shaad | Indian Task Force | |
നമസ്തേ ഇംഗ്ലണ്ട് | ഹിന്ദി | "Kya Kahoon Janeman" | മന്നൻ ഷാ | Vipul Shah | |
ലൗയാത്രി | ഹിന്ദി | "Chogada (Unplugged)" (Along with Darshan Raval, Jonita Gandhi) | DJ Chetas-Lijo George | Abhiraj K. Minawala | |
നെക്സ്റ്റ് എൻടി? | തെലുഗു | Na Nuve Na | ലിയോൺ ജെയിംസ് | ടി-സീരിസ് | |
2019 | സർവം താള മയം | തെലുഗു | Maya Maya | എ.ആർ. റഹ്‌മാൻ | ജിയോ മ്യൂസിക് |
വാഹ് സിന്ദഗി | ഹിന്ദി | "Bhaari Bhaari" (Kazoo) (with Mohan Kannan) | പരാഗ് | സീ മ്യൂസിക് കമ്പനി | |
കോടതി സമക്ഷം ബാലൻ വക്കീൽ | Malayalam | Onnum Mindathe | ഗോപി സുന്ദർ | സീ മ്യൂസിക് സൗത്ത് | |
ഐറ | തമിഴ് | ജിന്തകോ | സുന്ദരമൂർത്തി കെ. എസ് | ||
മോഹ് | ഹിന്ദി | മോഹ് ഗാനം | പ്രതീക് | സീ 5 പ്രീമിയം |
കവർ ഗാനങ്ങൾ
[തിരുത്തുക]പാട്ട് | സഹകലാകാരന്മാർ |
---|---|
"ദാസ് വുഖില" | "ട്യൂൺസ്ഡേ" സീരീസ് |
"വാൺ ഗ്വിറ്റാലിൽ കവർ" | "ട്യൂൺസ്ഡേ" സീരീസ് |
"എഹ്സാൻ തേര ഹോഗാ മുഛ്പർ" | സരിഗമ ഓഫീഷ്യൽ |
"ബർസോ റെ മേഘ" (ശ്രേയ ഘോഷാലിന്റെ ജന്മദിനം പ്രമാണിച്ച്) | "ട്യൂൺസ്ഡേ" സീരീസ് |
"ആജ് ജാനെ കി സിഡ്" | ക്രെഹൈൽ പെരേരയോടൊപ്പം |
"എ മേര വാടൻ കെ ലോഗോൻ" | "ട്യൂൺസ്ഡേ" സീരീസ് |
"റെഹ്ന തു" | "ട്യൂൺസ്ഡേ" സീരീസ് |
"ഡോണ്ട് നോ വൈ" ( നോര ജോൺസ് ) | ക്രെഹൈൽ പെരേരയോടൊപ്പം |
"രാധാ കൈസെ ന ജാലെ" (അവധൂട് ഫദ്കെയ്ക്കൊപ്പം) | "ട്യൂൺസ്ഡേ" സീരീസ് |
"ഗിരിരാജ് സുധ" (കാസോ / വോയ്സ്) | "ട്യൂൺസ്ഡേ" സീരീസ് |
"ചൗദ്വിൻ കാ ചാൻദ്" | ക്രെഹൈൽ പെരേരയോടൊപ്പം |
"വന്ദേ ഗണപതിം" | "ട്യൂൺസ്ഡേ" സീരീസ് |
"കജ്ര മുഹ്ബത് - ഉഡെ ജബ് ജബ് സുൽഫിൻ" | സരിഗമ മ്യൂസിക് |
"ഫുൽ ഗെൻഡവ ന മാരോ" | "ട്യൂൺസ്ഡേ" സീരീസ് |
"ഹേ സിന്ദഗി ഉസി കി ഹായി" | "ട്യൂൺസ്ഡേ" സീരീസ് |
"ആയത്ത്" | "ട്യൂൺസ്ഡേ" സീരീസ് |
കജ്രാരേ | "ട്യൂൺസ്ഡേ" സീരീസ് |
"ജീവ് ഡംഗാല" ( അജയ് അതുലിനോടൊപ്പം) | "ട്യൂൺസ്ഡേ" സീരീസ് |
"തേരെ ബിൻ നായ് ലഗഡ" (നസ്രത്ത് ഫത്തേ അലി ഖാന് സമർപ്പിച്ചുകൊണ്ട്) | ക്രെഹൈൽ പെരേര, സിഡ് പോൾ, ഗണേഷ് |
"ആ വതൻ" ( രാസി ) | സിഡ് പോൾ, അസസാ സിംഗ് |
"വന്ദേ മാതരം" | ക്രെഹൈൽ പെരേര |
"ഇഷ്ക് ദി ബാജിയാൻ: റീപ്രിസ്" (സൂർമ) | സിഡ്, ക്രെയ്ൽ </br> സോണി മ്യൂസിക് ഇന്ത്യ |
"നിലാ കായ്കിരത് / റസാലി" | സിഡ് പോൾ |
"ജിയ രേ / ബിലി ജീൻ" | ആകാശ് ഗാന്ധി, ആഷ് കിംഗ് |
"ചണ്ഡ സൂരജ്" (സമാധാന ഗുരുക്കൾ) | സിഡ്, ആർക്കിറ്റ് |
"ദരിയ" | സിഡ്, ആർക്കിറ്റ് |
"സംവെയർ ഓവർ ദി റെയിൻബോ / അഞ്ജലി" (കസൂ) | പ്രസന്ന സുരേഷ് |
"രഞ്ജിഷ് ഹി സഹി" (കസൂ) | പ്രസന്ന സുരേഷ് |
"ഗിരിരാജ് സുധ" (കാസു) | സ്വയം |
" വൈഷ്ണവ ജൻ തോ " | നവനീത് സുന്ദർ, പോസി ധാർ |
"ആഫി നാ നാ ഛോഡ് കർ" | സിഡ്, ആർക്കിറ്റ് |
"ഹേമന്ത് കുമാർ - എന്റെ പ്രിയപ്പെട്ടവ" | സിഡ് പോൾ |
പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും
[തിരുത്തുക]ഫിലിം അവാർഡുകൾ
[തിരുത്തുക]വർഷം | പുരസ്കാരം | വിഭാഗം | Song | Film | Music Director | Nominated / Won |
---|---|---|---|---|---|---|
2019 | ഏഷ്യാവിഷൻ അവാർഡ്[36] | മികച്ച പിന്നണി ഗായിക | Endhira Logathu Sundariye Kya Kahoon Jaaneman |
Robot 2.0 Namaste England |
A. R. Rahman Mannan Shaah |
Won |
ജെഎഫ്ഡബ്ല്യു മാഗസിൻ പുരസ്കാരം | മികച്ച പിന്നണി ഗായിക | Endhira Logathu Sundariye | Robot 2.0 | A.R. Rahman | Nominated | |
2018 | ബിഹൈൻഡ്‌വുഡ്സ് ഗോൾഡ് മെഡൽ | മികച്ച പിന്നണി ഗായിക | Vaan Varuvaan | Kaatru Veliyidai | A. R. Rahman | Won |
ഫിലിംഫെയർ പുരസ്കാരം സൗത്ത് (2018) |
|
Vaan Varuvaan | Kaatru Veliyidai | A.R. Rahman | Won | |
ദേശീയ ചലച്ചിത്ര പുരസ്കാരം 2018 | മികച്ച പിന്നണി ഗായിക | Vaan Varuvan | Kaatru Veliyidai | A.R.Rahman | Won | |
വിജയ് അവാർഡ് 2018 | മികച്ച പിന്നണി ഗായിക | Vaan Varuvaan | Kaatru Veliyidai | A.R. Rahman | Nominated | |
സീ ബിസിനസ് അവാർഡ് | മികച്ച പ്രണയ ഗാനം | Phir Bhi Tumko Chaahunga (with Arijit Singh) | Half Girlfriend | Mithoon | Nominated | |
മിർച്ചി മ്യൂസിക് അവാർഡ് | പ്രചോദിപ്പിച്ച ഗാനം | Sunn Bhavara | OK Jaanu | A.R. Rahman (Lyrics: Gulzar) | Won | |
മിർച്ചി മ്യൂസിക് അവാർഡ് | ജനപ്രിയ ഗാനം | Phir Bhi Tumko Chahunga | Half Girlfriend | Mithoon | Won | |
മിർച്ചി മ്യൂസിക് അവാർഡ് | വർഷത്തിലെ മികച്ച ഗാനം | Baarish | Half Girlfriend | Tanishk | Nominated | |
ഫിലിംഫെയർ പുരസ്കാരം | മികച്ച പിന്നണി ഗായിക | Kanha | Shubh Mangal Saavdhan | Vayu-Tanishk | Nominated | |
സീ സൈൻ അവാർഡ് | മികച്ച പിന്നണി ഗായിക | Kanha | Shubh Mangal Savdhan | Vayu-Tanishk | Nominated | |
സീ സൈൻ അവാർഡ് | മികച്ച ഗാനം | Baarish | Half Girlfriend | Tanishk Bagchi | Won | |
സ്റ്റാർ സ്ക്രീൻ അവാർഡ് |
|
Kanha | Shubh Mangal Savdhan | Vayu-Tanishk | Won | |
2017 | മിർച്ചി ജൂബിലി അവാർഡ് | മിർച്ചി ടോപ് 20 | The Humma Song (Gold) Baarish (Platinum) |
OK Jaanu Half Girlfriend |
A.R. Rahman Tanishk Bagchi |
Won |
SIIMA അവാർഡ് | മികച്ച പിന്നണി ഗായിക | Rasaali | Achcham Enbadhu Madaiyada | AR Rahman | Nominated | |
2016 | SIIMA അവാർഡ് | മികച്ച പിന്നണി ഗായിക | Parandhu Sella Vaa | OK Kanmani | A. R. Rahman | Nominated |
2015 | വികടൻ പുരസ്കാരം | മികച്ച പിന്നണി ഗായിക | Naane Varugiren | A. R. Rahman | Won | |
IIFA പുരസ്കാരം - തമിഴ്[39] | മികച്ച പിന്നണി ഗായിക | Kaara Aattakaara | A. R. Rahman | Nominated | ||
MIFFA (മറാഠി അന്താരാഷ്ട്ര ചലച്ചിത്രോത്സവ പുരസ്കാരം) | മികച്ച പിന്നണി ഗായിക | Rang He Nave Nave | Coffee Aani Barach Kahi | Aditya Bedekar | Nominated | |
മിർച്ചി മ്യൂസിക് അവാർഡ് | മികച്ച പുതുമുഖ പിന്നണി ഗായിക | Aye Mr. Minor | Kaaviyathalaivan | A. R. Rahman | Won | |
ബിഗ് തമിഴ് മെലഡി അവാർഡ് - 2015 | മികച്ച പിന്നണി ഗായിക | Aye Mr. Minor | A. R. Rahman | Nominated |
നോൺ-ഫിലിം അവാർഡ്
[തിരുത്തുക]വർഷം | പുരസ്കാരം | വിഭാഗം | പ്രദേശം | സ്ഥാനം | നാമനിർദ്ദേശം / വിജയിച്ചു |
---|---|---|---|---|---|
1997 | സംഗീത നാടക അക്കാദമി അവാർഡ് | ഹിന്ദുസ്ഥാനി ഖയാൽ (ക്ലാസിക്കൽ) വിഭാഗം | ലക്നൗ | ഒന്നാം സമ്മാനം - സബ് ജൂനിയർ | ജയിച്ചു |
തുമ്രി (ലൈറ്റ് ക്ലാസിക്കൽ) വിഭാഗം | ഒന്നാം സമ്മാനം - സബ് ജൂനിയർ | ജയിച്ചു | |||
1998 | ഹിന്ദുസ്ഥാനി ഖയാൽ (ക്ലാസിക്കൽ) വിഭാഗം | ഒന്നാം സമ്മാനം - ജൂനിയർ | ജയിച്ചു | ||
തുമ്രി (ലൈറ്റ് ക്ലാസിക്കൽ) വിഭാഗം | ഒന്നാം സമ്മാനം - ജൂനിയർ | ജയിച്ചു | |||
2000 | ഹിന്ദുസ്ഥാനി ഖയാൽ (ക്ലാസിക്കൽ) വിഭാഗം | 1st Prize - സീനിയർ | ജയിച്ചു | ||
തുമ്രി (ലൈറ്റ് ക്ലാസിക്കൽ) വിഭാഗം | 1st Prize - സീനിയർ | ജയിച്ചു | |||
2002 | സംഘം കല ഗ്രൂപ്പ് ഓൾ ഇന്ത്യ ടാലന്റ് ഹണ്ട് | ജൂനിയർ നോൺ-ഫിലിം കാറ്റഗറി | തൽക്കത്തറ ഇൻഡോർ സ്റ്റേഡിയം | മാസ്റ്റർ മദൻ റണ്ണറുടെ ട്രോഫി സ്വീകർത്താവിൻറെ മികച്ച നടൻ </br> 1st Prize - ജൂനിയർ നോൺ-ഫിലിം കാറ്റഗറി |
ജയിച്ചു |
അവലംബം
[തിരുത്തുക]- ↑ "AR Rahman sir is my saviour: O Kadhal Kanmani singer Shashaa Tirupati". 5 May 2015.
- ↑ 2.0 2.1 https://www.hindustantimes.com/music/shashaa-tirupati-on-her-national-award-this-award-belongs-to-rahman-sir/story-FS5WwGhWMI0Ln8vNw9CLLK.html
- ↑ നിരാകരണം
- ↑ "Like Rahman sir, I too try to upgrade myself all the time: Shashaa Tirupati - Times of India".
- ↑ നിരാഹാരം
- ↑ http://www.thehindu.com/entertainment/movies/national-film-awards-2018-the-full-list-of-winners/article23522408.ece
- ↑ Humma Song വിഡിയോ യൂട്യൂബിൽ
- ↑ "OK Jaanu Music Review: Some hits, some misses there! - Latest News & Updates at Daily News & Analysis". 7 January 2017.
- ↑ "These days, it's important to know a little more than singing: Shashaa Tirupati - Times of India".
- ↑ "Shubh Mangal Saavdhan new song Kanha is all about stolen kisses, love's magic. Watch video". 10 August 2017.
- ↑ "Album Review: Mom - Times of India".
- ↑ Krishnegowda, Chandana (10 July 2017). "Soul singer".
- ↑ "Shashaa Tirupati: I play carnatic, jazz, and even saxophonic tones on the kazoo - Times of India".
- ↑ http://indianexpress.com/article/entertainment/music/national-award-winner-shashaa-tirupati-5145082/
- ↑ Schooldistrict36. "Scholarship Information". School District 36. LA Matheson Secondary School. Archived from the original on 2014-10-14. Retrieved 10 June 2013.
{{cite web}}
: CS1 maint: numeric names: authors list (link) - ↑ [1]
- ↑ V.P, Nicy. "'Kaaviya Thalaivan' Songs Review Round up: AR Rahman Creates Magic Again [AUDIO]".
- ↑ Ramanujam, Srinivasa (3 April 2015). "Shashaa Tirupati is Oh Kadhal Kanmani's new voice".
- ↑ "Sasha Tirpati sings kochadaiyaans vaada vaada" Archived 2014-05-21 at the Wayback Machine ആർക്കൈവ് കോപ്പി വേ ബാക്ക് യന്ത്രത്തിൽ നിന്നും. Radio and Music.
- ↑ "Mithoon, Irfan, Palak Muchhal and Tirupati to perform on MTV Unplugged".
- ↑ "Star Screen Awards 2017: Rajkummar Rao, Vidya Balan win big for Newton, Tumhari Sulu- Entertainment News, Firstpost".
- ↑ 22.0 22.1 Passi, Prachee (December 3, 2017). "Star Screen Awards 2017". Zoom.
- ↑ "Zee Cine Awards". 2018. Archived from the original on 2019-03-30. Retrieved 2019-03-30.
- ↑ "Epaper Review" (PDF). Archived from the original (PDF) on 2015-04-08. Retrieved 2019-03-30.
- ↑ "Sema track list is out - Times of India".
- ↑ "Imman's new find is from Denmark - Times of India".
- ↑ "Vivegam 3rd single Kaadhalada song review". 20 July 2017.
- ↑ "Vandhaalae Radha Jab Harry Met Sejal HD Video Download - MR-HD.in". 20 July 2017. Archived from the original on 2017-07-28. Retrieved 2019-03-30.
- ↑
{{cite news}}
: Empty citation (help) - ↑ "Shubh Mangal Savdhaan song Kanha: Ayushmann Khurrana and Bhumi Pednekar's song is all about romance wrapped in humour". 10 August 2017.
- ↑ Iyengar, Aarti. "Shubh Mangal Saavdhan song Kanha: Ayushmann Khurrana is a shy Kanhaiya while Bhumi Pednekar is fiery in this romantic track - watch video".
- ↑ "Wazir director Bejoy Nambiar has roped in Shashaa Tirupati to do songs for his next".
- ↑ M, Athira (12 July 2017). "Solo's music matters".
- ↑ "2.0 music review: AR Rahman's tracks are just what you need to welcome this Rajinikanth film". 27 October 2017.
- ↑ "Rajinikanth's '2.O' audio launch in Dubai: Can it get any bigger?". 28 October 2017.
- ↑ https://gulfnews.com/entertainment/south-indian/ranveer-singh-rules-asiavision-awards-in-dubai-1.62128635
- ↑ https://www.filmfare.com/awards/filmfare-awards-south-2018/tamil/nominations/best-playback-singer-female/shashaa-tirupati
- ↑ "Star Screen Awards 2017: Rajkummar Rao, Irrfan Khan's win proves Bollywood is finally appreciating talent. Here is the complete list of winners". 4 December 2017.
- ↑ "iifa Utsavam". www.iifautsavam.com. Archived from the original on 2017-07-04. Retrieved 2019-03-30.