Jump to content

സിജോയ് വർഗീസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിജോയ് വർഗീസ്‌
ജനനം
സിജോയ് വർഗീസ്

(1975-03-06) 6 മാർച്ച് 1975  (49 വയസ്സ്)
തൊഴിൽ(s)ചലച്ചിത്ര അഭിനേതാവ്, പരസ്യസംവിധായകൻ
സജീവ കാലം1994–മുതൽ
ജീവിതപങ്കാളിടെസി റാഫേൽ
കുട്ടികൾആദിത്യ, എമി, ആന്നി, ആന്റണി
മാതാപിതാക്കൾ

ഒരു മലയാളസിനിമാ നടനും പരസ്യസംവിധായകനും ആണ് സിജോയ് വർഗീസ്‌ . കൊച്ചിയിലെ ഇടപ്പള്ളിയിൽ ആണ് ജനനം. തേവര സാക്രഡ് ഹാർട്ട്സ് കോളജിൽ നിന്ന് പഠനം. പിന്നീട് സിനിമയിലും പരസ്യസംവിധാനത്തിലും സജീവമായി. [1][2] ബാംഗ്ലൂർ ഡെയ്സ്, ജെയിംസ് ആൻഡ് ആലീസ്, അവതാരം എന്നിവയാണ് സിജോയ് വർഗീസിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ.[3][4][5][6]

അസിസ്റ്റന്റ്‌ സംവിധായകനായി ആണ് തുടങ്ങിയത്. പിന്നീട് ഇന്ത്യയിലെ മികച്ച പരസ്യകമ്പനികളിൽ പ്രവർത്തിച്ചു. 200-5ൽ ടി.വി.സി ഫാക്ടറി എന്ന പേരിൽ ഒരു പരസ്യകമ്പനി തുടങ്ങി, അത് ഇന്ത്യയിലെ മികച്ച പരസ്യകമ്പനികളിൽ ഒന്നാണ്.[7]

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത എ ബി സി ഡി[8] എന്ന ചിത്രത്തിലൂടെ ഒരു കമ്മീഷണറുടെ വേഷത്തിൽ ആണ് അഭിനയരംഗത്തേക്ക് കടക്കുന്നത്.[9][10] പിന്നീട് അഞ്ചു സുന്ദരികൾ എന്ന സിനിമയിലെ സമീർ താഹിറിന്റെ സംവിധാനത്തിൽ എത്തിയ ഇഷ എന്ന ചിത്രത്തിന്റെ രചനയിൽ സിദ്ധാർത്ഥ് ഭരതന്റെ കൂടെ പങ്കാളിയായി. അഞ്ജലി മേനോൻ ചിത്രമായ ബാംഗ്ലൂർ ഡെയ്സിലെ കോച്ച് സാക്ക് എന്ന കഥാപാതരം കൂടുതൽ ശ്രദ്ധ നേടി. ബാംഗ്ലൂർ ഡെയ്സിന്റെ തന്നെ തമിഴ് പതിപ്പായ ബാംഗ്ലൂർ നാട്കൾ എന്ന ചിത്രത്തിൽ ഇതേ വേഷം ചെയ്തു.

അഭിനയിച്ച സിനിമകൾ

[തിരുത്തുക]
Key
ഈ ചിഹ്നം പുറത്തിറങ്ങാത്ത ചിത്രങ്ങളെ സൂചിപ്പിക്കുന്നു.
വർഷം സിനിമ വേഷം സംവിധായകൻ ഭാഷ കുറിപ്പുകൾ
2013 എ ബി സി ഡി കമ്മീഷണർ ബെന്നി തോമസ്‌ മാർട്ടിൻ പ്രക്കാട്ട് മലയാളം
2013 തിര[11] ആഭ്യന്തരമന്ത്രി അലക്സ് വിനീത് ശ്രീനിവാസൻ മലയാളം
2014 ബാംഗ്ലൂർ ഡെയ്സ് കോച്ച് സാക്ക് അഞ്ജലി മേനോൻ മലയാളം
2014 അവതാരം[12] ACP ഗൌതം വിശ്വനാഥ് ജോഷി മലയാളം [13]
2014 രാജാധിരാജ ഗാംഗ്സ്റ്റർ ചന്ദ്രു അജയ് വാസുദേവ് മലയാളം
2015 അയാൾ ഞാനല്ല മനാഫ് വിനീത് കുമാർ മലയാളം
2015 ജമ്നാ പ്യാരി വാസു തോമസ്‌ സെബാസ്റ്റ്യൻ മലയാളം
2016 ബാംഗ്ലൂർ നാട്കൾ കോച്ച് സാക്ക് ഭാസ്കർ തമിഴ്
2016 'ജെയിംസ് ആൻഡ് ആലീസ്' സെന്റ്‌. പീറ്റർ സുജിത്ത് വാസുദേവ് മലയാളം മികച്ച ജൂറി പുരസ്‌കാരം - ഏഷ്യാനെറ്റ് അവാർഡ്‌സ്
2017 മുന്നോടി ACP സുന്ദർപാണ്ട്യൻ എസ്.പി.ടി.എ കുമാർ തമിഴ്
2017 ജെമിനി ഡോ.വിജയ്‌ വർമ്മ പി.കെ.ബി. മലയാളം
2017 തരംഗം ക്രിസ്റ്റഫർ ല്യൂക്ക് ഡൊമിനിക്ക് അരുൺ മലയാളം
2017 പുള്ളിക്കാരൻ സ്റ്റാറാ ആന്റണി ശ്യാംധർ മലയാളം
2017 എ ജെന്റിൽമാൻ രാമചന്ദ്രറാവു രാജ് & ഡി.കെ ഹിന്ദി
2017 ആട് 2 കേശവ് മാധവ് IPS മിഥുൻ മാനുവൽ തോമസ്‌ മലയാളം
2018 ദിവാൻജി മൂല ഗ്രാൻഡ്‌പ്രിക്സ് ബൈക്ക് റൈഡർ ക്രിസ്റ്റോ അനിൽ രാധാകൃഷ്ണ മേനോൻ മലയാളം
2018 ആദി സിദ്ധാർത് ജിത്തു ജോസഫ് മലയാളം
2018 പരോൾ അച്ചായൻ ശരത് ശാന്തിത് മലയാളം
2018 ഡോൺ TBA തെലുങ്ക് പ്രീ പ്രൊഡക്ഷൻ
2018 ദി ഗാംബിനോസ് ഗിരീഷ്‌ പണിക്കർ മാട്ടഡ മലയാളം പോസ്റ്റ്‌ പ്രൊഡക്ഷൻ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംഭം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സിജോയ്_വർഗീസ്‌&oldid=3711630" എന്ന താളിൽനിന്ന് ശേഖരിച്ചത്