ഹഗ്ഗാല സ്‌ട്രിക്റ്റ് നേച്ചർ റിസർവ്
ഹഗ്ഗല സ്‌ട്രിക്റ്റ് നേച്ചർ റിസർവ് | |
---|---|
ഐ.യു.സി.എൻ. Category Ia (Strict Nature Reserve) | |
Location | സെൻട്രൽ പ്രവിശ്യ, ഉവാ പ്രവിശ്യ, ശ്രീലങ്ക |
Nearest city | നുവാര ഏലിയ |
Coordinates | 6°55′N 80°48′E / 6.917°N 80.800°E |
Area | 1,142 ha |
Established | ഫെബ്രുവര 25, 1938 |
Governing body | Department of Wildlife Conservation |
ഹഗ്ഗാല സ്‌ട്രിക്റ്റ് നേച്ചർ റിസർവ് ശ്രീലങ്കയിലെ മൂന്ന് കർശന പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിൽ ഒന്നും വെറ്റ് സോണിലെ ഏക പ്രകൃതി സംരക്ഷണ കേന്ദ്രവുമാണ്. ഒറ്റപ്പെട്ട ക്ലൗഡ് ഫോറസ്റ്റ് ആണെങ്കിലും ഒരു പ്രധാനപ്പെട്ട സ്ഥലമായ ഈ റിസർവ്, ചില പ്രാദേശിക ജീവികൾ ഉൾപ്പെടെ നിരവധി ജന്തുജാലങ്ങളെ പിന്തുണയ്ക്കുന്നു. 1938 ഫെബ്രുവരി 25-ന് ഈ പ്രദേശം ഒരു കർശന പ്രകൃതി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടു. 1860-ൽ സ്ഥാപിതമായ ഹഗ്ഗല സസ്യോദ്യാനത്തോട് ചേർന്നാണ് ഈ റിസർവ് സ്ഥിതി ചെയ്യുന്നത്.
ഭൂപ്രകൃതി സവിശേഷതകൾ
[തിരുത്തുക]ഹക്ഗാല നേച്ചർ റിസർവ് 11.42 ചതുരശ്ര കിലോമീറ്റർ (4.41 ചതുരശ്ര മൈൽ) വിസ്തീർണ്ണം ഉൾക്കൊള്ളുന്നതും ഹഗ്ഗല കൊടുമുടിയുടെ ഉച്ചസ്ഥാനത്ത് ഉയരം 1,650 മീറ്റർ (5,410 അടി) മുതൽ 2,178 മീറ്റർ (7,146 അടി) വരെയുള്ളതുമാണ്. 2,400 മില്ലിമീറ്റർ (94 ഇഞ്ച്) ശരാശരി വാർഷിക മഴ ലഭിക്കുന്ന റിസർവിൽ വർഷത്തിൽ 211 ദിവസങ്ങളിലും മഴ പെയ്യുന്നു.[1] റിസർവിലെ മണ്ണിൽ ചുവപ്പ്-മഞ്ഞ പോഡ്‌സോളുകൾ അടങ്ങിയിരിക്കുന്നു. സീത-ഏലിയയുടെ തെക്കേ കരയിലായി സ്ഥിതി ചെയ്യുന്ന ഈ റിസർവിൽ കൂടാതെ ഹഗ്ഗല പർവ്വതനിരയുടെ ഭൂരിഭാഗവും ഉൾപ്പെടുന്നു. ആനയുടെ താടിയെല്ലിൻ്റെ ആകൃതിയുണ്ടെന്ന് പറയപ്പെടുന്ന നിരവധി കൊടുമുടികളിൽ നിന്നാണ് ഈ ശ്രേണിയുടെ പേര് ഉത്ഭവിച്ചത്. സിംഹള ഭാഷയിൽ ഹഗ്ഗ് താടിയെല്ലും ഗാല പാറയുമാണ്.[2]
നാടോടിക്കഥകൾ
[തിരുത്തുക]സമീപത്തുള്ള സീതാ ഏലിയയിലെ സീത അമ്മൻ ഹിന്ദു ക്ഷേത്രത്തിന് രാമായണ ഇതിഹാസത്തിലേക്ക് നയിക്കുന്ന ഒരു പാരമ്പര്യമുണ്ട്.[3] നാടോടി ഐതിഹ്യമനുസരിച്ച്, ലങ്കയിലെ അസുരരാജാവായിരുന്ന രാവണൻ സീതയെ ഈ പ്രദേശത്താണ് ഒളിപ്പിച്ചത്.[4]
സസ്യജാലങ്ങൾ
[തിരുത്തുക]റിസർവിലുള്ള സസ്യജാലങ്ങളിൽ പർവത മേഘവനങ്ങൾ അടങ്ങിയിരിക്കുന്നു.[5] ഈ വനങ്ങൾ പ്രാദേശിക സസ്യമായ പ്രാചീന ഹോർട്ടോണിയ ഫ്ലോറിബുണ്ടയ്ക്കും മറ്റ് നിരവധി ഓർക്കിഡുകൾക്കും പേരുകേട്ടതാണ്.[6] കാലോഫില്ലം വാക്കറി, സിസിജിയം റൊട്ടണ്ടിഫോളിയം, എലയോകാർപസ് മൊണ്ടാനസ് എന്നീ പ്രാദേശിക സസ്യങ്ങൾ റിസർവിലെ സാധാരണ പുഷ്പ ഇനങ്ങളാണ്. അടിക്കാടുകളിൽ പല സ്ട്രോബിലാന്തസ് ഇനങ്ങളും സാധാരണമാണ്. ഉയരമനുസരിച്ച് രണ്ടായി തരം തിരിച്ചിരിക്കുന്ന ഈ പ്രദേശത്തെ വനത്തിൽ കുള്ളൻ കാടുകൾ ആധിപത്യം പുലർത്തുന്നു. താഴ്ന്നു വളരുന്ന ഓസ്ബെക്കിയ ബക്സിഫോളിയയും അതേസമയം ഉയരമുള്ള വനങ്ങളിൽ റോഡോഡെൻഡ്രോൺ സെയ്ലാനിക്കവും ആക്ടിനോഡാഫ്നെ സ്പെസിയോസയും ഉണ്ട്.
സംരക്ഷണം
[തിരുത്തുക]പ്രധാനപ്പെട്ടതും ഒറ്റപ്പെട്ടതുമായ ഒരു മേഘ വനമായ ഹഗ്ഗല റിസർവ് നിരവധി പ്രാദേശിക സസ്യജാലങ്ങളെ പിന്തുണയ്ക്കുന്നു; എന്നിരുന്നാലും, അതിൻ്റെ ചെറിയ വലിപ്പവും ഒറ്റപ്പെട്ട സ്ഥാനവും അതിൻ്റെ ദീർഘകാല നിലനിൽപ്പിനെ അപകടത്തിലാക്കുന്ന ചില ഘടകങ്ങളാണ്.[7] കർഷകരുടെ അനധികൃത മരംവെട്ടലും വിവിധരീതിയിലുള്ള വന നശീകരണവും റിസർവിൻറെ നിലനിൽപ്പിനുള്ള രണ്ട് പ്രധാന ഭീഷണികളാണ്. അക്കാദമിക് ഗവേഷണം നടത്തുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഈ റിസർവ്.[8] റിസർവിനുള്ളിൽ നടത്തിയ ഒരു പഠനത്തിൽ മണ്ണിൻ്റെ വിഷാംശം വനനശീകരണത്തിന് കാരണമാകുമെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.[9] മേൽപ്പറഞ്ഞ ഘടകങ്ങൾക്ക് പുറമേ, റിസർവിൻ്റെ വിസ്തൃതിയുടെ 25 ശതമാനത്തോളം വരെ അനധികൃത കയ്യേറ്റം നടന്നതായി മനസിലാക്കാം[10].
പക്ഷിയിനങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Green, Michael J. B. (1990). IUCN directory of South Asian protected areas. IUCN. pp. 211–213. ISBN 2-8317-0030-2. Retrieved 2009-10-01.
- ↑ Green, Michael J. B. (1990). IUCN directory of South Asian protected areas. IUCN. pp. 211–213. ISBN 2-8317-0030-2. Retrieved 2009-10-01.
- ↑ Green, Michael J. B. (1990). IUCN directory of South Asian protected areas. IUCN. pp. 211–213. ISBN 2-8317-0030-2. Retrieved 2009-10-01.
- ↑ Rodrigo, Malaka (September 7, 2008). "Hakgala in harm's way". The Sunday Times. Retrieved 2009-10-01.
- ↑ "Sri Lanka montane rain forests". Terrestrial Ecoregions. World Wildlife Fund. Retrieved 2009-10-01.
- ↑ Green, Michael J. B. (1990). IUCN directory of South Asian protected areas. IUCN. pp. 211–213. ISBN 2-8317-0030-2. Retrieved 2009-10-01.
- ↑ Green, Michael J. B. (1990). IUCN directory of South Asian protected areas. IUCN. pp. 211–213. ISBN 2-8317-0030-2. Retrieved 2009-10-01.
- ↑ "2. State of Forestry in the country and major trends". Asia-Pacific Forestry Sector Outlook Study: Country Report - Sri Lanka. Colombo: Food and Agriculture Organization and Ministry of Forestry (Sri Lanka). August 1997. Retrieved 2009-10-02.
- ↑ Ranasinghe, P. N.; Fernando, R.; Wimalasena, R. N.; Ekanayake, S. P. (December 2008). "Role of Possible Soil toxicity in Die back of Montane Forests in Sri Lanka". Astrophysics Data System. American Geophysical Union. Bibcode:2008AGUFM.B43B0439R.
- ↑ Rodrigo, Malaka (September 7, 2008). "Hakgala in harm's way". The Sunday Times. Retrieved 2009-10-01.