Jump to content

ഹോരഗൊല്ല ദേശീയോദ്യാനം

Coordinates: 7°08′22″N 80°05′08″E / 7.13944°N 80.08556°E / 7.13944; 80.08556
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹോരഗൊല്ല ദേശീയോദ്യാനം
Map showing the location of ഹോരഗൊല്ല ദേശീയോദ്യാനം
Map showing the location of ഹോരഗൊല്ല ദേശീയോദ്യാനം
ഹൊറഗൊല്ല ദേശീയ ഉദ്യാനത്തിന്റെ സ്ഥാനം
Locationപടിഞ്ഞാറൻ പ്രവിശ്യ, ശ്രീലങ്ക
Nearest cityഗമ്പഹ
Coordinates7°08′22″N 80°05′08″E / 7.13944°N 80.08556°E / 7.13944; 80.08556
Area33 ഹെക്ടർ (0.13 ച മൈ)
Established1973
Governing bodyവന്യജീവി സംരക്ഷണ വകുപ്പ്

ശ്രീലങ്കയിലെ പടിഞ്ഞാറൻ പ്രവിശ്യയിലെ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരേയൊരു ദേശീയോദ്യാനമായ ഹോരഗൊല്ല ദേശീയോദ്യാനം നിറഞ്ഞ ജൈവവൈവിധ്യത്താൽ 1973 സെപ്തംബർ 5 ന് ഈ പ്രദേശത്തെ വന്യജീവിസങ്കേതമായി പ്രഖ്യാപിച്ചു. സിംഹളരുടെ ഇടയിൽ അറിയപ്പെടുന്ന ഹോര വൃക്ഷം (Dipterocarpus zeylanicus) ഈ പ്രദേശത്ത് ധാരാളം കാണപ്പെടുന്നതിനാലാണ് ഈ ദേശീയോദ്യാനത്തിന് ഈ പേരു ലഭിച്ചത്.[1] 2004ജൂൺ 24 ന് ഹോരഗൊല്ലയെ ദേശീയോദ്യാനങ്ങളുടെ നിലവാരത്തിലേയ്ക്കുയർത്തി.[2]കൊളംബോയിൽ നിന്നും 40 കിലോമീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം [3] വലൗവയിലെ ബണ്ടാരനായികേ കുടുംബത്തിന്റെ വീടിനടുത്തായി സ്ഥിതിചെയ്യുന്നു.[4]

സസ്യജന്തുജാലങ്ങൾ

[തിരുത്തുക]

ശ്രീലങ്കയിലെ മഴക്കാടുകൾ നിറഞ്ഞ താഴ്ന്നപ്രദേശത്താണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്.[5]ഈ ഉദ്യാനപ്രദേശത്ത് ജൈവമണ്ണ്‌ ആയതിനാൽ വർഷം മുഴുവനും ചൂടിനെ പ്രതിരോധിക്കാൻ കഴിയുന്നു. ഹോര (Dipterocarpus zeylanicus), കേകുന (Canarium zeylanicum), ഗോഡപോര (Dillenia retusa), ചൂണ്ടപ്പന (Caryota urens), നൻഡുവുഡ് (Pericopsis mooniana), അറ്റംബ (Mangifera zeylanica), അരയാൽ (Ficus Religiosa), റുക്കട്ടണ (Alstonia scholaris), മുട്ടനാറി (Acronychia pedunculata), മില്ല (Vitex pinnata), ഇലഞ്ഞി (Mimusops elengi), ശീമപ്ലാവ് (Artocarpus altilis), വെലങ് (Pterospermum canescens) ഇതുകൂടാതെ പരണ്ടവള്ളി (liana Entada rheedii) എന്നിവയും ഇവിടത്തെ സസ്യജാലങ്ങളിൽപ്പെടുന്നു. ഉദ്യാനവനത്തിൽ കുമ്പിൾ (Gmelina arborea), പിഹിംബിയ (Filicium decipiens), മഹാഗണി, തേക്ക്, കണിക്കൊന്ന എന്നീ വൃക്ഷങ്ങൾ കൂടുതലായി കാണപ്പെടുന്നു.

മീൻപിടിയൻ പൂച്ച, ശ്രീലങ്കൻ സ്പോട്ടെഡ് ചെവ്രോട്ടെയ്ൻ, ഗോൾഡൻ ജക്കോൾ, ചാമ്പൽ മലയണ്ണാൻ, എന്നീ സസ്തനികളുടെ ആവാസസ്ഥലമാണിത്. 68 പക്ഷിവർഗ്ഗങ്ങൾ ഇവിടെയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ബ്ലാക്ക്-ക്രെസ്റ്റഡ് ബുൾബുൾ, നാട്ടുകുയിൽ, ബാർബെറ്റ്, പരകീറ്റ് എന്നിവ സാധാരണ കാണപ്പെടുന്ന പക്ഷിയാണ്. ശ്രീലങ്ക ഗ്രേ ഹോൺബിൽ, ശ്രീലങ്ക ഹാങിങ് പാരറ്റ്, ലയാർഡ്സ് പരകീറ്റ്, കുഞ്ഞൻ പൊന്മാൻ, എന്നിവയും ഉൾപ്പെട്ടിട്ടുണ്ട്. അപൂർവ്വയിനങ്ങളായ ക്ലിപ്പർ, ശ്രീലങ്കൻ ബേർഡ് വിങ്, കൃഷ്ണശലഭം എന്നീ ചിത്രശലഭങ്ങളും, ആമകളും ഇവിടെ കാണാം.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Gampaha group correspondent (15 October 2004). "Horagolla declared wildlife sanctuary". Daily News. Archived from the original on 4 June 2011. Retrieved 13 February 2010.
  2. The National Atlas of Sri Lanka (2nd ed.). Department of Survey. 2007. p. 86. ISBN 955-9059-04-1.
  3. Sugathapala, Jayaweera (13 August 2004). "National Park status for Horagolla Sanctuary". Daily News. Archived from the original on 30 October 2010. Retrieved 13 February 2010.
  4. Jayawardene, Jayantha (1 May 2006). "Game Reserves and National Parks". Daily News. Archived from the original on 4 June 2011. Retrieved 13 February 2010.
  5. Wickramage, Florence (5 April 2005). "Horagolla National Park open from today". Daily News. Archived from the original on 4 June 2011. Retrieved 13 February 2010.
"https://ml.wikipedia.org/w/index.php?title=ഹോരഗൊല്ല_ദേശീയോദ്യാനം&oldid=3260069" എന്ന താളിൽനിന്ന് ശേഖരിച്ചത്