ഓഗസ്റ്റ് 15
ദൃശ്യരൂപം
(15 ആഗസ്റ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം 'മാർച്ച് 24 1975വർഷത്തിലെ ഇരുനൂറ്റി ഇരുപത്തി ഏഴാം (227)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1877 - തോമസ് ആൽവാ എഡിസൺ താൻ കണ്ടുപിടിച്ച ഗ്രാമഫോണിലൂടെ, "മേരിക്കുണ്ടൊരു കുഞ്ഞാട് ..(മലയാള വിവർത്തനം)" എന്നു തുടങ്ങുന്ന ചരിത്രത്തിലാദ്യത്തെ ശബ്ദലേഖനം നടത്തി.
- 1944 - രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്ത്യത്തിൽ ജപ്പാൻ കീഴടങ്ങിയതിനെ തുടർന്ന് , കൊറിയ മോചിപ്പിക്കപ്പെടുന്നു.
- 1947 - ഇന്ത്യ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി. ജവഹർലാൽ നെഹ്റു ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രിയായി.
- 1960 - കോംഗോ റിപ്പബ്ലിക്ക് , ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം നേടുന്നു.
- 1973 - കമ്പോഡിയയിലെ ബോംബിങ്ങ് ആക്രമണം അമേരിക്ക നിർത്തിവയ്ക്കുന്നു.
- 1975 - ബംഗ്ളാദേശിൽ പട്ടാള അട്ടിമറി. ഷേക്ക് മുജീബ് റഹ്മാനെയും കുടുംബത്തെയും വധിച്ച് സിയ റഹ്മാൻ അധികാരം പിടിച്ചെടുത്തു.
ജന്മദിനങ്ങൾ
[തിരുത്തുക]- 1769 - ലോകം മുഴുവൻ പിടിച്ചടക്കാൻ ആഗ്രഹിച്ച നെപ്പോളിയൻ ബോണപ്പാർട്ട്
- 1872 - ചിന്തകനും സന്യാസിയുമായിരുന്ന അരവിന്ദഘോഷ്
ചരമവാർഷികങ്ങൾ
[തിരുത്തുക]- 1975 - ബംഗ്ളാദേശ് രാഷ്ട്രപതിയായിരുന്ന ഷേക്ക് മുജീബ് റഹ്മാൻ
മറ്റു പ്രത്യേകതകൾ
[തിരുത്തുക]- ഇന്ത്യയുടെ സ്വാതന്ത്ര്യദിനം