ജൂലൈ 17
ദൃശ്യരൂപം
(17 ജൂലൈ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 17 വർഷത്തിലെ 198 (അധിവർഷത്തിൽ 199)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1762 - പീറ്റർ മൂന്നാമന്റെ കൊലപാതകത്തിനു ശേഷം കാതറിൻ രണ്ടാമൻ റഷ്യയിലെ സാർ ചക്രവർത്തിയായി.
- 1815 - നെപ്പോളിയൻ ബ്രിട്ടീഷ് സേനക്കു മുൻപാകെ കീഴടങ്ങി.
- 1918 - ബോൾഷെവിക് കക്ഷിയുടെ ഉത്തരവു പ്രകാരം റഷ്യയിലെ സാർ ചക്രവർത്തി നിക്കോളാസ് രണ്ടാമനേയും കുടുംബാങ്ങളേയും റഷ്യയിലെ ഇപാതിയേവ് ഹൗസിൽ വച്ച് വധശിക്ഷക്ക് വിധേയരാക്കി.
- 1936 സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ തുടക്കം.
- 1968 - ഇറാഖ് പ്രസിഡണ്ട് അബ്ദുൾ റഹ്മാൻ ആരിഫ് ഒരു വിപ്ലവത്തിലൂടെ അധികാരഭ്രഷ്ടനാക്കപ്പെട്ടു. അഹ്മദ് ഹസ്സൻ അൽ-ബക്കറിനെ പുതിയ പ്രസിഡണ്ടായി ബാ അത്ത് പാർട്ടി അധികാരമേല്പ്പിച്ചു.
- 1973 - ഇറ്റലിയിൽ ഒരു നേത്രശസ്ത്രക്രിയക്കായി പോയ അഫ്ഘാനിസ്ഥാൻ രാജാവ് മൊഹമ്മദ് സഹീർ ഷായെ അട്ടിമറിച്ച് അദ്ദേഹത്തിന്റെ ബന്ധു മൊഹമ്മദ് ദാവൂദ് ഖാൻ അധികാരത്തിലേറി.
- 1976 - കിഴക്കൻ തിമൂർ ഇന്തോനേഷ്യയുടെ 27-മത് പ്രവിശ്യയായി കൂട്ടിച്ചേർക്കപ്പെട്ടു.
ജന്മദിനങ്ങൾ
[തിരുത്തുക]- 1954 ജർമ്മനിയുടെ ചാൻസലർ ഏൻജല മെർക്കൽ