ഫെബ്രുവരി 18
ദൃശ്യരൂപം
(18 ഫെബ്രുവരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 18 വർഷത്തിലെ 49-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 316 ദിവങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 317).
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- ബി.സി.ഇ. 3102 – ഹൈന്ദവവിശ്വാസപ്രകാരം കലിയുഗത്തിന്റെ ആരംഭം.
- 1332/1329 – എത്യോപ്യയുടെ ചക്രവർത്തി അംദ സെയോൺ ഒന്നാമൻ ദക്ഷിണ മുസ്ലീം പ്രവിശ്യകൾക്കു നേരെയുള്ള സൈനികനടപടികൾ ആരംഭിച്ചു.
- 1797 – റാൽഫ് ആബെർക്രോംബിയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പടയോട് ട്രിനിഡാഡ് കീഴടങ്ങി.
- 1814 – മോണ്ടിറോ യുദ്ധം
- 1861 – ഇറ്റലിയുടെ ഏകീകരണം ഏറെക്കുറേ പൂർത്തീകരിച്ച്, വിക്റ്റർ ഇമ്മാനുവൽ രണ്ടാമൻ രാജാവ്, ഇറ്റലിയുടെ രാജാവ് എന്ന നാമധേയം സ്വീകരിച്ചു.
- 1885 – മാർക്ക് ട്വയിന്റെ അഡ്വഞ്ചേഴ്സ് ഓഫ് ഹക്കിൾബറി ഫിൻ പ്രസിദ്ധീകരിച്ചു.
- 1901 – ബ്രിട്ടീഷ് പൊതുസഭയിൽ വിൻസ്റ്റൺ ചർച്ചിൽ തന്റെ ആദ്യ പ്രസംഗം നടത്തി.
- 1913 – റയ്മണ്ട് പോയിൻകേറി ഫ്രാൻസിന്റെ പ്രസിഡണ്ടായി.
- 1929 – ആദ്യ അക്കാദമി അവാർഡ് (ഓസ്കാർ അവാർഡ്) പ്രഖ്യാപിച്ചു.
- 1930 – ജനുവരിയിൽ ചിത്രീകരിച്ച ചില ഫോട്ടോഗ്രാഫുകൾ പഠിക്കുന്നതിനിടയിൽ, ക്ലൈഡ് ടോംബോ പ്ലൂട്ടോയെ കണ്ടെത്തി.
- 1932 – മഞ്ചൂറിയ ചൈനയിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചതായി ജപ്പാൻ സാമ്രാജ്യം പ്രഖ്യാപിച്ചു.
- 1943 – വൈറ്റ് റോസ് പ്രസ്ഥാനത്തിലെ അംഗങ്ങളെ നാസികൾ അറസ്റ്റ് ചെയ്തു.
- 1965 – ഗാംബിയ യു.കെ.യിൽ നിന്നും സ്വാതന്ത്ര്യം നേടി.
- 1979 – സഹാറാ മരുഭൂമിയിൽ ആദ്യമായി തെക്കൻ അൾജീരിയ പ്രദേശത്ത് ഹിമപാതം. രേഖപ്പെടുത്തിയിട്ടുള്ള ചരിത്രത്തിൽ ആദ്യത്തേയും അവസാനത്തേയുമായിരുന്നു ഈ സംഭവം.
- 2000 – സ്റ്റ്ജെപാൻ മെസിക് ക്രൊയേഷ്യയുടെ രണ്ടാമത്തെ പ്രസിഡണ്ടായി.
- 2001 – സോവ്യറ്റ് യൂണിയനു വേണ്ടി ചാരപ്രവർത്തനം നടത്തി എന്നാരോപിച്ച്, എഫ്.ബി.ഐ. ഏജന്റ് റോബർട്ട് ഹാൻസനെ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തെ പിന്നീട് ജീവപര്യന്തം തടവിനു ശിക്ഷിച്ചു.
- 2003 – ദക്ഷിണകൊറിയയിൽ ഡാഗ്യൂ സബ്വേ തീപ്പിടുത്തത്തിൽ ഇരുനൂറോളം പേർ മരിച്ചു.
ജനനം
[തിരുത്തുക]- 1836 – ശ്രീരാമകൃഷ്ണ പരമഹംസൻ, ഇന്ത്യൻ ആദ്ധ്യാത്മികാചാര്യൻ