Jump to content

ജൂലൈ 20

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(20 ജൂലൈ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 20 വർഷത്തിലെ 201 (അധിവർഷത്തിൽ 202)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

  • 1810 - ബൊഗോറ്റായിലേയും ന്യൂ ഗ്രാനഡയിലേയും പൗരന്മാർ സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
  • 1871 - ബ്രിട്ടീഷ് കൊളംബിയ, കാനഡ കോൺഫെഡെറേഷന്റെ ഭാഗമായി.
  • 1903 - ഫോർഡ് മോട്ടോർ കമ്പനി അതിന്റെ ആദ്യ കാർ കയറ്റുമതി നടത്തി.
  • 1916 - ഒന്നാം ലോകമഹായുദ്ധം: റഷ്യൻ സേന അർ‌മേനിയയിലെ ഗ്യുമിസ്കാനെക് പിടിച്ചടക്കി.
  • 1917 - അലക്സാണ്ടർ കെറെൻസ്കി റഷ്യയിലെ താൽക്കാലിക സർക്കാരിന്റെ പ്രധാനമന്ത്രിയായും പ്രസിഡണ്ടായും അവരോധിക്കപ്പെട്ടു. തുടർന്ന് ഒരു വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ടു.
  • 1935 - ലാഹോറിൽ ഒരു മോസ്കിനെച്ചൊല്ലി മുസ്ലീങ്ങളും സിഖുകാരുമായുണ്ടായ തർക്കങ്ങളെത്തുടർന്ന് പതിനൊന്നു പേർ മരിച്ചു.
  • 1940 - ലീഗ് ഓഫ് നേഷൻസിൽ നിന്നും ഡെന്മാർക്ക് പിന്മാറി
  • 1943 - രണ്ടാം ലോകമഹായുദ്ധം: അമേരിക്കയുടേയും കാനഡയുടേയും സൈന്യം സിസിലിയിലെ എന്ന എന്ന പ്രദേശം പിടിച്ചടക്കി.
  • 1944 - ഹിറ്റ്ലർക്കു നേരെ ജർമൻ പട്ടാള കേണലായിരുന്ന ക്ലോസ് വോൻ സ്റ്റോഫൻബർഗിന്റെ നേതൃത്വത്തിൽ നടന്ന വധശ്രമം പരാജയപ്പെട്ടു.
  • 1947 - ബർമ്മയിലെ പ്രധാനമന്ത്രിയായിരുന്ന യു ഓങ് സാനേയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഏഴംഗങ്ങളേയും വധിച്ച കേസിൽ ബർമ്മ പോലീസ് മുൻ പ്രധാനമന്ത്രിയായിരുന്ന യു സോയേയും മറ്റു പത്തൊമ്പതു പേരേയും അറസ്റ്റു ചെയ്തു.
  • 1949 - പത്തൊമ്പതു മാസം നീണ്ട യുദ്ധം അവസാനിപ്പിച്ച് ഇസ്രയേലും സിറിയയും ഒരു ഉടമ്പടിയിലൊപ്പുവച്ചു.
  • 1951 - ജോർദ്ദാനിലെ അബ്ദുള്ള ഒന്നാമൻ രാജാവ് ജെറുസലേമിൽ വെള്ളിയാഴ്ച പ്രാർത്ഥനയിൽ പങ്കു കൊള്ളവേ വധിക്കപ്പെട്ടു.
  • 1954 - വിയറ്റ്നാമിലെ പോരാട്ടത്തിന്‌ അറുതിവരുത്തിക്കൊണ്ട് ആ രാജ്യത്തെ പതിനേഴാം പാരല്ലെൽ എന്ന രേഖയിലൂടെ വിഭജിക്കുന്നതിന്‌ സ്വിറ്റ്സർലന്റിലെ ജനീവയിൽ വച്ച് ഒരു‍ വെടിനിർത്തൽ ഉടമ്പടിയിലൂടെ തീരുമാനിച്ചു.
  • 1960 - ശ്രീലങ്കയിൽ സിരിമാവോ ബണ്ഡാരനായകയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. ലോകത്ത് തെരഞ്ഞെടുപ്പിലൂടെ ഒരു രാജ്യത്തിന്റെ ഭരണസാരഥ്യത്തിലെത്തുന്ന ആദ്യത്തെ വനിതയായി.
  • 1962 - കൊളംബിയയിലുണ്ടായ ഭൂകമ്പത്തിൽ 40 പേർ മരിച്ചു.
  • 1969 - അപ്പോളോ പതിനൊന്ന് ചന്ദ്രനിലിറങ്ങി.
  • 1973 - ജപ്പാൻ എയർലൈൻസിന്റെ ഒരു ജെറ്റ് വിമാനം ആംസ്റ്റർഡാമിൽ നിന്നും ജപ്പാനിലേക്കു പറക്കുന്ന വഴി പാലസ്തീൻ തീവ്രവാദികൾ റാഞ്ചി ദുബായിലിറക്കി.
  • 1976 - വൈക്കിങ് 1 പേടകം ചൊവ്വയിൽ വിജയകരമായി ഇറങ്ങി.
  • 1976 - വിയറ്റ്നാം യുദ്ധം:അമേരിക്കൻ പട്ടാളം തായ്‌ലന്റിൽ നിന്നും പൂർണ്ണമായും പിൻ‌വാങ്ങി.

ജന്മദിനങ്ങൾ

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

"https://ml.wikipedia.org/w/index.php?title=ജൂലൈ_20&oldid=1713906" എന്ന താളിൽനിന്ന് ശേഖരിച്ചത്