ജൂലൈ 28
ദൃശ്യരൂപം
(28 ജൂലൈ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 28 വർഷത്തിലെ 209 (അധിവർഷത്തിൽ 210)-ാം ദിനമാണ്. വർഷാവസാനത്തിനായി 156 ദിവസങ്ങൾ കൂടി ഉണ്ട്.
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1586 - ബ്രിട്ടനിൽ ആദ്യത്തെ ഉരുളക്കിഴങ്ങ് എത്തി.
- 1821 - പെറു: ജോസ് ഡി സാൻ മാർട്ടിൻ സ്പെയിനിൽ നിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി.
- 1914 - ഒന്നാം ലോകയുദ്ധം ആരംഭിച്ചു
- 1933 - സോവിയറ്റ് യൂനിയനും സ്പെയിനും തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിച്ചു.
- 1957 - ജപ്പാനിലെ ഇസഹായയിൽ ശക്തിയായ മഴയിൽ 992 പേർ കൊല്ലപ്പെട്ടു.
- 1997 - കേരളത്തിൽ ബന്ദ് നിയമവിരുദ്ധമാക്കി ഹൈക്കോടതി വിധി
- 2005 - പ്രൊവിഷണൽ ഐറിഷ് റിപ്പബ്ലിക്കൻ ആർമി(PIRA) തങ്ങളുടെ മുപ്പത് വർഷം നീണ്ടു നിന്ന വടക്കേ അയർലണ്ടിലെ ക്യാമ്പ് അവസാനിപ്പിച്ചു.
- 2005 - ഇംഗ്ലണ്ടിലെ ബ്രിമിംഗ്‌ഹാമിൽ ടൊർണേഡോ വീശിയടിച്ചു.
ജന്മദിനങ്ങൾ
[തിരുത്തുക]- 1952 - ഹ്യൂഗോ ഷാവെസ്, വെനിസ്വേലയിലെ പ്രസിഡന്റ്.
ചരമവാർഷികങ്ങൾ
[തിരുത്തുക]- 1946 - വിശുദ്ധ അല്‍ഫോൻസാമ്മ (ജ. 1910)
- 1972 - ചാരു മജൂംദാർ, ഇന്ത്യൻ വിപ്ലവ നേതാവ് (ജ. 1918)
- 2016 - മഹാശ്വേതാ ദേവി, ബംഗാളി എഴുത്തുകാരി, സാമൂഹിക പ്രവർത്തക (ജ. 1926)
മറ്റു പ്രത്യേകതകൾ
[തിരുത്തുക]- പെറു - സ്വാതന്ത്ര്യ ദിനം