നീർക്കോലി
നീർക്കോലി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | ഉരഗങ്ങൾ
|
Order: | |
Suborder: | |
Family: | |
Genus: | |
Species: | X. piscator
|
Binomial name | |
Xenochrophis piscator (Schneider, 1799)
|
ശുദ്ധജലത്തിൽ ജീവിക്കുന്ന പാമ്പാണ് നീർക്കോലി അഥവാ പുളവൻ (ശാസ്ത്രീയനാമം:Xenochrophis piscator). അഫ്ഗാനിസ്ഥാൻ തുടങ്ങി കിഴക്കോട്ട് ഏഷ്യയിൽ പരക്കെ കാണുന്ന ഇവ വിഷമുള്ളവയല്ല.[1] മനുഷ്യവാസമുള്ള പ്രദേശങ്ങളിലും സാധാരണ കാണാമെങ്കിലും വംശനാശ ഭീഷണി കുറവുള്ള ജീവിയാണിത്. കേരളത്തിലും ഇവ സർവ്വസാധാരണമാണ്. കേരളത്തിൽ കണ്ടുവരുന്നവയ്ക്ക് പുറമേ ഒന്നിലധികം ഉപജാതികൾ നീർക്കോലികളിലുണ്ട്.
പ്രത്യേകതകൾ
[തിരുത്തുക]പൂർണ്ണമായും ഒരു ശുദ്ധജലജീവിയാണ് നീർക്കോലി. കുളങ്ങൾ, തോടുകൾ, കണ്ടങ്ങൾ തുടങ്ങിയവയിലും സമീപപ്രദേശങ്ങളിലും പരക്കെ കാണുന്നു. ഇളം തവിട്ടു നിറത്തിലോ മഞ്ഞ കലർന്ന തവിട്ടു നിറത്തിലോ ആയിരിക്കും ശരീരം. ശരീരവർണ്ണത്തിൽ തവിട്ടുനിറം ഏറിയും കുറഞ്ഞുമിരിക്കും. ശരീരത്തിനടിഭാഗം ഇളം നിറത്തിലായിരിക്കും. അടിഭാഗവും മുകൾഭാഗവും ചേരുന്ന ഭാഗത്തുകൂടി ചെറുതായി പച്ചനിറം ചാലിച്ചു ചേർത്തതു പോലെ കാണാവുന്നതാണ്. ഒരു മീറ്റർ വരെയാണ് സാധാരണ ശരീരനീളം. തല അണ്ഡാകൃതിയിലാണുണ്ടാവുക. മേൽച്ചുണ്ടിൽ മദ്ധ്യത്തിലായി ലംബമായ ചെറിയൊരു വെട്ട് കാണാവുന്നതാണ്. ശരീരത്തിൽ കുത്തിട്ടതുപോലുള്ള അടയാളങ്ങൾ കാണാവുന്നതാണ്. പെൺജാതികൾക്ക് ആൺ നീർക്കോലികളേക്കാളും ശരീരവലിപ്പമുണ്ടാകാറുണ്ട്[2]. ജലത്തിനടിയിലൂടെയും ഉപരിതലത്തിലൂടെയും അതിവേഗത്തിൽ നീന്താനുള്ള കഴിവുണ്ട്. പ്രധാന ഭക്ഷണം തവളകളും മത്സ്യവും ആണ്. മറ്റു ചെറു ജീവികളേയും ഭക്ഷിക്കുന്നു. മനുഷ്യർക്ക് നിരുപദ്രവകാരിയായ ജീവിയാണെങ്കിലും അപകടഘട്ടത്തിൽ പെട്ടെന്ന് പ്രകോപിക്കപ്പെടുകയും ആക്രമിക്കുകയും ചെയ്യുന്നു[3]. അപകടഘട്ടത്തിൽ നിന്നും രക്ഷപെടാൻ തുടരെ തുടരെ കടിക്കുന്ന സ്വഭാവമുണ്ട്. ആക്രമിക്കുന്നതിനു മുമ്പ് ശരീരം അൽപം പരത്തി മണ്ണിൽ ചേർന്നിരിക്കുന്ന സ്വഭാവം കണ്ടുവരുന്നു. അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ശ്രീലങ്ക, ഇന്ത്യ, മ്യാന്മാർ, തായ്ലൻഡ്, ലാവോസ്, വിയറ്റ്നാം, പടിഞ്ഞാറൻ മലേഷ്യ, ചൈനയുടെ തെക്കൻ പ്രവിശ്യകൾ, തായ്‌വാൻ, ഇൻഡോനേഷ്യ തുടങ്ങിയ പ്രദേശങ്ങളിൽ സാധാരണ കണ്ടുവരുന്നു.
പ്രത്യുത്പാദനം
[തിരുത്തുക]ജലാശയങ്ങളുടെ സമീപത്തുള്ള പൊത്തുകളിലാണ് മുട്ടയിടുക. 50 മുതൽ 75 വരെ മുട്ടയിടുന്നു[അവലംബം ആവശ്യമാണ്]. മുട്ടവിരിയുവാൻ 2 മാസക്കാലം എടുക്കുന്നു. മഴക്കാലമാകുമ്പോഴേയ്ക്കും വിരിയത്തക്ക വിധത്തിലാണ് മുട്ടയിടുക. വിഷമില്ലാത്ത ഇനമായതിനാൽ മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ തവളകൾ വരെ ഭക്ഷണമാക്കുന്നു. മുട്ടയിട്ട ശേഷവും ഇണകൾ ഒരുമിച്ചു ജീവിക്കുന്ന സ്വഭാവമുണ്ട്.
ചിത്രശാല
[തിരുത്തുക]-
Chart 1 - Nostrils directed slightly upwards
-
Chart 2 - Frontal constricted in the middle, twice as long as broad
-
Chart 3 - Internasals much narrowed anteriorly, nearly as long as the prefrontals
-
Chart 4 - One preocular scale only
-
Chart 5 - Temporals are 2+2 or 2+3
-
Chart 6 - 9 supralabials, 4th and 5th touching the eye, the 6th excluded by the lowest postocular
-
Chart 7 - Body rather stout
-
Chart 8 - Small tail
-
Chart 9 - Scales in 19 distinct rows
-
Body of checkered keelback
അവലംബം
[തിരുത്തുക]- ↑ "Snake species on our campus" (in ഇംഗ്ലീഷ്). Archived from the original on 2009-10-06. Retrieved 9 ഡിസംബർ 2009.
- ↑ "Xenochrophis piscator (Chequered Keelback) SCHNEIDER 1799" (in ഇംഗ്ലീഷ്). Archived from the original on 2002-02-22. Retrieved 9 ഡിസംബർ 2009.
- ↑ "Keel Back Snake" (in ഇംഗ്ലീഷ്). Indianetzone.com. Retrieved 9 ഡിസംബർ 2009.