Jump to content

ഫ്രെഡെറിക് ഷൊപിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Frédéric Chopin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
25 ആം വയസ്സിൽ ഓഫിൻ, 1835 ൽ മരിയ വരച്ച ചിത്രം.

പോളണ്ടിൽ നിന്നുള്ള ഒരു സംഗീതരചയിതാവായിരുന്നു ഫ്രെഡെറിക് ഫ്രാൻസീക് ഷൊപിൻ (Fryderyk Franciszek Chopin)[1] പിയാനോയിൽ അഗ്രഗണ്യനായ ഇദ്ദേഹം സംഗീതാദ്ധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. ഇദ്ദേഹം അനുരാഗ സംഗീതത്തിൽ (Romantic music) അഗ്രഗണ്യനായിരുന്നു.

1810 മാർച്ച് 1 ആം തീയതിയോ ഫെബ്രുവരി 22-ആം തീയതിയോ ഇദ്ദേഹം പോളണ്ടിലെ സെത്സോവാ വോളാ എന്ന ഗ്രാമത്തിൽ ജനിച്ചു[2]. ചെറുപ്പത്തിൽ തന്നെ ഇദ്ദേഹം പിയാനോ വായിക്കുവാൻ പ്രഗൽഭനായിരുന്നു. വാർസോവിൽ വളർന്ന് സംഗീതഭ്യാസം പൂർത്തിയാക്കി. പോളണ്ടിന്മേൽ റഷ്യയുടെ കയ്യേറ്റം മൂലം ഇദ്ദേഹം പാരീസിലേക്ക് കുടിയേറിപ്പാർത്തു. അവിടെ അദ്ദേഹം തന്റെ പിയാനോയിലുള്ള സംഗീതം തുടരുകയും, പഠിപ്പിക്കുകയും ചെയ്തു. ഇരുപത്തിയൊന്നാം വയസ്സുമുതൽ പാരീസിൽ താമസംതുടങ്ങിയ ഷോപിയ്ക്ക് 1835 ൽ ഫ്രഞ്ച് പൗരത്വംലഭിച്ചു.ജീവിതത്തിന്റെ അവസാന പതിനെട്ടുവർഷങ്ങളിൽ കേവലം മുപ്പതു കച്ചേരികൾ മാത്രമാണ് അദ്ദേഹം പൊതുവേദികളിൽ അവതരിപിച്ചത്. 1837 മുതൽ 1847 വരെ ഇദ്ദേഹം പല സംഗീത പ്രദർശനങ്ങളും നടത്തി. ജീവിതകാലയളവിൽ ഉടനീളം ശാരീരികപ്രശ്നങ്ങൾ ഇദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. 1849 തിൽ 39 ആം വയസ്സിൽ ഇദ്ദേഹം പാരീസിൽ മരണമടഞ്ഞു.

അവലംബം

[തിരുത്തുക]
  1. The surname is pronounced [ˈʂɔpɛn̪] in Polish (and also spelled Szopen, pronounced [ˈʂɔpɛn]); [ʃɔˈpɛ̃] in French; and usually /[invalid input: 'icon']ˈʃpæn/ in English.
  2. Some sources give 22 February. See Childhood for details.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

ജീവചരിത്രങ്ങൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

റിക്കോഡിംഗുകൾ

[തിരുത്തുക]

Some of the most critically praised recordings of Chopin's music are those of Martha Argerich, Claudio Arrau, Vladimir Ashkenazy, Alfred Cortot, Shura Cherkassky, Dang Thai Son, Samson François, Vladimir Horowitz, Evgeny Kissin, Dinu Lipatti, Nikita Magaloff, Arturo Benedetti-Michelangeli, Ivan Moravec, Janusz Olejniczak, Murray Perahia, Vlado Perlemuter, Maurizio Pollini, Sviatoslav Richter, Arthur Rubinstein, Tatiana Shebanova, Fou Ts'ong and Krystian Zimerman (all these pianists have at least 5 achievements of outstanding recordings of Chopin).



"https://ml.wikipedia.org/w/index.php?title=ഫ്രെഡെറിക്_ഷൊപിൻ&oldid=4092374" എന്ന താളിൽനിന്ന് ശേഖരിച്ചത്