ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കൊല്ലം
ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കൊല്ലം (ഇ.എസ്.ഐ. മെഡിക്കൽ കോളേജ്, കൊല്ലം) | |
---|---|
കേരള സർക്കാർ | |
Geography | |
Location | പാരിപ്പള്ളി, കൊല്ലം, കേരളം, ഇന്ത്യ |
Coordinates | 8°48′40″N 76°44′56″E / 8.811°N 76.749°E |
Organisation | |
Funding | ESI Corporation (in 2016, Government of Kerala acquired the hospital) |
Type | Medical College |
Affiliated university | Kerala University of Health Sciences |
Services | |
Emergency department | Yes |
Beds | 500 |
History | |
Opened | 21 ഡിസംബർ 2013 |
Links | |
Website | GMC Kollam |
കൊല്ലം ജില്ലയിലെ ആദ്യത്തെ സർക്കാർ മെഡിക്കൽ കോളേജാണ് ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കൊല്ലം. കേന്ദ്ര സർക്കാർ സ്ഥാപനമായ ഇ.എസ്.ഐ കോർപ്പറേഷനാണ് ഈ മെഡിക്കൽ കോളേജ് സ്ഥാപിച്ചത്. ഇ.എസ്.ഐ. മെഡിക്കൽ കോളേജ് എന്നായിരുന്നു പേര്. പിന്നീട് കേരള സർക്കാർ ഈ സ്ഥാപനം ഏറ്റെടുക്കുകയും കൊല്ലം ഗവണ്മെന്റ് മെഡിക്കൽ കോളേജ് എന്ന് പേര് നൽകുകയും ചെയ്തു. 2022ഇൽ ഇവിടെ ഒരു നഴ്സിംഗ് കോളേജ് കൂടി ആരംഭിച്ചിട്ടുണ്ട്. അതോടെ 4 വർഷത്തെ ബി.എസ്.സി നഴ്സിംഗ് ബിരുദ കോഴ്സ് കുറഞ്ഞ ചിലവിൽ മികച്ച രീതിയിൽ പഠിക്കാനുള്ള സാഹചര്യവും ഇവിടെ ഉണ്ടായി.
ചരിത്രം
[തിരുത്തുക]ഇ.എസ്.ഐ കോർപ്പറേഷനാണ് ഈ മെഡിക്കൽ കോളേജ് നിർമിച്ചത്.[1][2] ഇ.എസ്.ഐ കോർപ്പറേഷന്റെ ഇന്ത്യയിലെ രണ്ടാമത്തേതും കേരളത്തിലെ ആദ്യത്തേതുമായ മെഡിക്കൽ കോളേജ് പദ്ധതിയായിരുന്നു ഇത്.[3] 480 കോടി രൂപയാണ് ആകെ നിർമ്മാണച്ചെലവ്. അന്നത്തെ കേന്ദ്ര തൊഴിൽ സഹമന്ത്രി കൊടിക്കുന്നിൽ സുരേഷ് ആയിരുന്നു ഈ പദ്ധതി പ്രഖ്യാപിച്ചത്.[4] 2013 ഡിസംബറിലാണ് മെഡിക്കൽ കോളേജിന്റെ നിർമ്മാണം പൂർത്തിയായത്. 2013 ഡിസംബർ 21ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മെഡിക്കൽ കോളേജ് ഉദ്ഘാടനം ചെയ്തു. 500 ബെഡുകളാണ് നിലവിലുള്ളത്. [5][6][7]
കെട്ടിടങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ ഏറ്റവും വലിയ മെഡിക്കൽ കോളേജാണ് കൊല്ലം ഗവണ്മെന്റ് മെഡിക്കൽ കോളേജ് (33 ബ്ലോക്കുകൾ).[8] എന്നാൽ 2014ൽ മെഡിക്കൽ കോളേജിന്റെ ചെലവ് ഇ.എസ്.ഐ കോർപ്പറേഷന്റെ ഫണ്ടിനേക്കാൾ അധികമാണെന്ന സബ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ പദ്ധതി ഉപേക്ഷിച്ചു. [9] 2016ൽ കേരള സർക്കാർ ഇ.എസ്.ഐ മെഡിക്കൽ കോളേജ് ഏറ്റെടുക്കാൻ തീരുമാനിച്ചെങ്കിലും തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും നിയമിക്കാൻ കഴിഞ്ഞില്ല.[10][11]
2016 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ കേരള സർക്കാർ മെഡിക്കൽ കോളേജിലേക്ക് നിയമനങ്ങൾ നടത്താനുള്ള നടപടികളെടുത്തു.[12] 2016 ഓഗസ്റ്റ് 14ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലം ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഉദ്ഘാടനം ചെയ്തു. [13]
സ്ഥാനം
[തിരുത്തുക]പാരിപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന മെഡിക്കൽ കോളേജ് പരവൂർ ടൗണിന് അടുത്തായാണുള്ളത്. [14]
- സമീപത്തുള്ള റെയിൽവേ സ്റ്റേഷൻ: പരവൂർ റെയിൽവേ സ്റ്റേഷൻ (9.7 km)
- സമീപത്തുള്ള ബസ് സ്റ്റേഷനുകൾ: പരവൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡ് (10 km) & കൊല്ലം ബസ് സ്റ്റേഷൻ (26.9 km)
- സമീപത്തുള്ള വിമാനത്താവളം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം (45.2 km)
വിസ്തൃതി
[തിരുത്തുക]- ആകെ വിസ്തീർണ്ണം - 33 ഏക്കർ
- കെട്ടിടങ്ങളുടെ ആകെ വിസ്തൃതി - 14,31,600 sqft(1,33,000 sqmt)
- കെട്ടിടങ്ങളുടെ എണ്ണം - 28[15]
സൗകര്യങ്ങൾ
[തിരുത്തുക]- 10 ഓപ്പറേഷൻ തിയേറ്ററുകൾ
- ഫിസിയോതെറാപ്പി
- മെഡിക്കൽ സ്റ്റോർ
- ഒ.പി. ഫാർമസി
- മെഡിക്കൽ റെക്കോർഡ് വിഭാഗം
- മെഡിക്കൽ കൗൺസിലിങ്
- മെഡിക്കൽ ലൈബ്രറി
- CSSD
- ഭക്ഷണ സൗകര്യങ്ങൾ
- ഡോക്ടർമാർക്കും ഉദ്യോഗസ്ഥർക്കുമുള്ള താമസസൗകര്യം
- വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ സൗകര്യം
- സുരക്ഷാ സംവിധാനങ്ങൾ[16]
ആദ്യ ബാച്ച്
[തിരുത്തുക]കൊല്ലം ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥികളുടെ ക്ലാസുകൾ 2017 ഓഗസ്റ്റ് 23ന് ആരംഭിച്ചു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ക്ലാസുകൾ ഉദ്ഘാടനം ചെയ്തു. [17]
ഇതും കാണുക
[തിരുത്തുക]- ഗവൺമെന്റ് മെഡിക്കൽ കോളേജ്, തിരുവനന്തപുരം
- ഗവണ്മെന്റ് ടി ഡി മെഡിക്കൽ കോളേജ്, ആലപ്പുഴ
- ഗവ: മെഡിക്കൽ കോളേജ്, കോട്ടയം
- ഗവ: മെഡിക്കൽ കോളേജ്, തൃശൂർ
- ഗവ: മെഡിക്കൽ കോളേജ്, കോഴിക്കോട്
- കേരളത്തിലെ മെഡിക്കൽ കോളേജുകളുടെ പട്ടിക
അവലംബം
[തിരുത്തുക]- ↑ "ESI Medical College, Parippally - Walk-in Interview Notification" (PDF). ESI Corporation. Retrieved 19 February 2015.
- ↑ "Result of AYUSH Scheme in ESI Medical College, Parippally" (PDF). ESI Corporation. Retrieved 19 February 2015.
- ↑ "Parippally medical college to open next year". The Times of India. Retrieved 20 February 2016.
- ↑ "Future of ESI Medical Colleges in State at Stake". TNIE. Archived from the original on 2016-08-20. Retrieved 13 August 2016.
- ↑ "ESIC Medical College Parippally - Home - Multi Speciality Hospital & College". Archived from the original on 2015-12-08. Retrieved 20 February 2016.
- ↑ "Recruitment - Kerala - Employee's State Insurance Corporation". Retrieved 20 February 2016.
- ↑ "Tender - Kerala - Employee's State Insurance Corporation". Retrieved 20 February 2016.
- ↑ "HLL Lifecare - Construction of Medical College and Hospital for ESIC at Parippally, Kollam,". Retrieved 20 February 2016.
- ↑ "'Save ESIC Medical College'". TNIE. 13 December 2014. Archived from the original on 2016-08-20. Retrieved 13 August 2016.
- ↑ "Uncertainty over ESI medical college hospital". The Hindu. 10 October 2015. Retrieved 13 August 2016.
- ↑ "No MBBS admissions at Parippally, Idukki colleges". The Hindu. 29 July 2016. Retrieved 13 August 2016.
- ↑ "'Government all for starting MBBS classes at Parippally'". TNIE. 21 July 2016. Archived from the original on 2016-08-20. Retrieved 13 August 2016.
- ↑ "Pinarayi to open Paripally medical college". The Hindu. 13 August 2016. Retrieved 13 August 2016.
- ↑ "Google Maps". Google Maps. Retrieved 20 February 2016.
- ↑ "ESI Medical College is getting ready at Kollam". Malayala Manorama- Malayalam Daily(27/02/2015). Archived from the original on 2015-02-27. Retrieved 27 February 2015.
- ↑ "ESIC Medical College Parippally - Facilities - MCH Parippally". Archived from the original on 2016-03-03. Retrieved 20 February 2016.
- ↑ "Total trauma care coverage for State soon". The Hindu. 23 August 2017. Retrieved 24 August 2017.