Jump to content

ഗുകേഷ് ഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gukesh Dommaraju എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Gukesh Dommaraju
Gukesh in 2024
രാജ്യംIndia
ജനനം (2006-05-29) 29 മേയ് 2006  (18 വയസ്സ്)
Chennai, Tamil Nadu, India
സ്ഥാനംGrandmaster (2019)
ലോകജേതാവ്2024–present
ഫിഡെ റേറ്റിങ്2543 (ജനുവരി 2025)
ഉയർന്ന റേറ്റിങ്2794 (October 2024)
Peak rankingNo. 5 (October 2024)

ഒരു ഇന്ത്യൻ ചെസ്സ് ഗ്രാൻഡ്മാസ്റ്ററും നിലവിലെ ലോക ചെസ്സ് ചാമ്പ്യനുമാണ് ഗുകേഷ് ഡി അഥവാ ഗുകേഷ് ദൊമ്മരാജു (ജനനംഃ 29 മെയ് 2006).  ചെസ്സ് കളിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ്സ് ചാമ്പ്യനാണ് ഗുകേഷ്.[1] 17-ാം വയസ്സിൽ ഫിഡെ റേറ്റിംഗ് 2750 മറികടന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ഗുകേഷ്, മുമ്പ് 16-ാം വയസ്സിലും 2700 മറികടന്ന മൂന്നാമത്തെ പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു അദ്ദേഹം. 12-ാം വയസ്സിൽ ഗ്രാൻഡ്മാസ്റ്റർ പദവി നേടിയ ഗുകേഷ് ചെസ്സ് ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്ററായി തുടരുന്നു.

2024-ലെ 45-ാമത് ചെസ് ഒളിമ്പ്യാഡിൽ ടീം സ്വർണവും വ്യക്തിഗത സ്വർണ്ണവും 2022ലെ 44-ാമത് സെസ് ഒളിമ്പിയാഡിൽ ടീം വെങ്കലവും വ്യക്തിഗത സ്വർണ്ണവും ഗുകേഷ് നേടിയിരുന്നു. നേരത്തെ ഏറ്റവും പ്രായം കുറഞ്ഞ കാൻഡിഡേറ്റ്സ് ടൂർണമെന്റ് വിജയിയായ ഗുകേഷ് 18-ാം വയസ്സിൽ, 2024-ലെ ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഡിങ്ങ് ലിറെനെ 7 1/2 - 6 1/2 സ്കോറിൽ പരാജയപ്പെടുത്തി, ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനുമായി.[2] ജൂനിയർ തലത്തിൽ, ലോക യൂത്ത് ചാമ്പ്യൻഷിപ്പിലും ഏഷ്യൻ യൂത്ത് ചെസ് ചാമ്പ്യൻഷിപ്പുകളിലും ഒന്നിലധികം സ്വർണ്ണ മെഡൽ ജേതാവാണ് അദ്ദേഹം. ഏഷ്യൻ ഗെയിംസിലും വെള്ളി മെഡൽ ജേതാവാണ് ഗുകേഷ്.

കുടുംബ പശ്ചാത്തലം

[തിരുത്തുക]

ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ല സത്യവേദു ചെഞ്ചുരാജു കാൻഡ്രിഗ എന്ന ഗ്രാമത്തിൽ നിന്നുള്ളവരാണ് ഗുകേഷിന്റെ കുടുംബം.[3][4][5][6] അദ്ദേഹത്തിന്റെ മുത്തച്ഛൻ ശങ്കർ രാജു ജനിച്ചതും വളർന്നതും ചെഞ്ചുരാജു കാൻഡ്രിഗയിലാണ്, എന്നാൽ ഇന്ത്യൻ റെയിൽവേ ജോലി നേടിയ ശേഷം ചെന്നൈയിലേക്ക് താമസം മാറി. അദ്ദേഹത്തിന്റെ മകൻ രജനീകാന്ത് പിന്നീട് ചെന്നൈയിൽ സ്ഥിരതാമസമാക്കുകയും അവിടെ വച്ച് പത്മാവതിയെ വിവാഹം കഴിക്കുകയും ചെയ്തു.[4][3]

ശങ്കർ രാജുവിന് ഇപ്പോഴും ചെഞ്ചുരാജു കാൻഡ്രിഗയിൽ ഒരു വീടും കൃഷിസ്ഥലവും അരി മില്ലും ഉണ്ട്, നിലവിൽ അദ്ദേഹം സ്വന്തം ഗ്രാമത്തിലാണ് താമസിക്കുന്നത്.[3][7]

ആദ്യകാല ജീവിതം

[തിരുത്തുക]

2006 മെയ് 29 ന് ചെന്നൈ ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരു തെലുങ്ക് കുടുംബത്തിലാണ് ഗുകേഷ് ജനിച്ചത്.[3][4][5]  പിതാവ് രജനീകാന്ത് ഒരു ഇഎൻടി സർജനും മാതാവ് പത്മ ഒരു മൈക്രോബയോളജിസ്റ്റുമാണ്.[8] ഏഴാം വയസ്സിൽ ചെസ്സ് കളിക്കാൻ പഠിച്ചു.[9] ചെന്നൈയിലെ മേൽ അയാനംപാക്കം വേലമ്മാൾ വിദ്യാലയ സ്കൂളിലാണ് ഗുകേഷ് പഠിച്ചത്.[10]

2013 ൽ ആഴ്ചയിൽ മൂന്ന് ദിവസവും ഒരു മണിക്കൂർ ചെസ്സ് പരിശീലിക്കാനും കളിക്കാനും ഗുകേഷ് തുടങ്ങി. അദ്ദേഹത്തിന്റെ മികച്ച പ്രകടനം ചെസ്സ് അധ്യാപകർ അംഗീകരിച്ചതിനുശേഷം, അദ്ദേഹം വാരാന്ത്യങ്ങളിൽ കൂടുതൽ തവണ ടൂർണമെന്റുകളിൽ പങ്കെടുക്കാനും കളിക്കാനും തുടങ്ങി.[11]

2017-18 ൽ, പിതാവ് ജോലി ഉപേക്ഷിച്ച് ഗുകേഷിനൊപ്പം വിവിധ ടൂർണമെന്റുകളിൽ പങ്കെടുക്കാൻ പോയതോടെ അമ്മയുടെ മാത്രം വരുമാനം ആയിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ആ സമയത്ത് കുടുംബം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടതിനാൽ, ഗുകേഷിനെ അദ്ദേഹത്തിന്റെ കുടുംബസുഹൃത്തുക്കൾ ആയിരുന്നു അക്കാലത്ത് സ്പോൺസർ ചെയ്തിരുന്നത്.[12]

യൂത്ത് ചാമ്പ്യൻഷിപ്പും ചെസ്സിലെ ഉയർച്ചയും (2015-2019)

[തിരുത്തുക]

2015-ൽ ഏഷ്യൻ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൻറെ അണ്ടർ 9 വിഭാഗത്തിലും 2018-ൽ ലോക യൂത്ത് ചെസ് ചാമ്പ്യൽഷിപ്പിൽ അണ്ടർ 12 വിഭാഗത്തിലും ഗുകേഷ് വിജയിച്ചു. 2018 ഏഷ്യൻ യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ-12 വ്യക്തിഗത റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ്, അണ്ടർ-11 ടീം റാപ്പിഡ്, ബ്ലിറ്റ്സ്, അണ്ടർ 12 വ്യക്തിഗത ക്ലാസിക്കൽ ഫോർമാറ്റുകളിൽ അഞ്ച് സ്വർണ്ണ മെഡലുകളും അദ്ദേഹം നേടി. 2017 മാർച്ചിൽ 34-ാമത് കാപ്പെല്ലെ-ലാ-ഗ്രാൻഡെ ഓപ്പണിൽ ഇന്റർനാഷണൽ മാസ്റ്റർ കിരീടത്തിനുള്ള യോഗ്യതകൾ അദ്ദേഹം പൂർത്തിയാക്കി.

2019 ജനുവരി 15 ന്, 12 വയസ്സും 7 മാസവും 17 ദിവസവും പ്രായമുള്ളപ്പോൾ, ഗുകേഷ് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്ററായി, 17 ദിവസം വ്യത്യാസത്തിൽ സെർജി കര്യാക്കിൻ മാത്രമാണ് ഇതിലും കുറഞ്ഞ പ്രായത്തിൽ ഗ്റന്റ് മാസ്റ്റർ ആയിട്ടുള്ളത്.  അതിനുശേഷം അഭിമന്യു മിശ്ര ഈ റെക്കോർഡ് തകർത്ത് ഗുകേഷിനെ മൂന്നാമത്തെ പ്രായം കുറഞ്ഞയാളായി മാറ്റി.[13]

2021 ജൂണിൽ, ജൂലിയസ് ബെയർ ചലഞ്ചേഴ്സ് ചെസ് ടൂർ, ഗെൽഫാൻഡ് ചലഞ്ച്, 19 ൽ 14 പോയിന്റുകൾ ഗുകേഷ് നേടി.

ഒളിമ്പ്യാഡ് വ്യക്തിഗത സ്വർണം (2022)

[തിരുത്തുക]

2022 ഓഗസ്റ്റിൽ, 44-ാമത് ചെസ് ഒളിമ്പ്യാഡ് കളിച്ച അദ്ദേഹം തുടക്കത്തിൽ 8/8 എന്ന മികച്ച സ്കോർ നേടി, എട്ടാം മത്സരത്തിൽ യുഎസ് നമ്പർ 1 ഫാബിയാനോ കരുവാനയെ പരാജയപ്പെടുത്തി. 11ൽ 9 സ്കോർ നേടി അദ്ദേഹം ഒന്നാം ബോർഡിൽ സ്വർണ്ണ മെഡൽ നേടുകയും അദ്ദേഹത്തിന്റെ ടീം ഇന്ത്യ-2 ടൂർണമെന്റിൽ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

2022 സെപ്റ്റംബറിൽ 2726 റേറ്റിംഗുമായി ഗുകേഷ് ആദ്യമായി 2700-ലധികം റേറ്റിംഗിലെത്തി. ഇത് വെയ് യി, അലിറെസ ഫിറോസ്ജ എന്നിവർക്ക് ശേഷം 2700 കടക്കുന്ന മൂന്നാമത്തെ പ്രായം കുറഞ്ഞ കളിക്കാരനായി അദ്ദേഹത്തെ മാറ്റി.[14] 2022 ഒക്ടോബറിൽ എയിംഷെസ് റാപ്പിഡ് ടൂർണമെന്റിൽ, മാഗ്നസ് കാൾസൺ ലോക ചാമ്പ്യനായതിന് ശേഷം അദ്ദേഹത്തെ പരാജയപ്പെടുത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ഗുകേഷ് മാറി.[15]

കാൻഡിഡെറ്റ്സ് ടൂർണമെന്റിനുള്ള യോഗ്യത (2023)

[തിരുത്തുക]

2023 ഓഗസ്റ്റ് റേറ്റിംഗ് പട്ടികയിൽ 2750 റേറ്റിംഗ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ഗുകേഷ് മാറി. 2023-ലെ ചെസ് ലോകകപ്പിൽ ഗുകേഷ് പങ്കെടുത്തു. മിസ്രാട്ടിൻ ഇസ്കന്ദറോവ്, എസ്. എൽ. നാരായണൻ, ആൻഡ്രി എസിപെങ്കോ, വാങ് ഹാവോ എന്നിവരെ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി, അവിടെ ലോക ഒന്നാം നമ്പർ മാഗ്നസ് കാൾസണിനോട് പരാജയപ്പെട്ടു.[16]

2023 സെപ്റ്റംബറിലെ റേറ്റിംഗ് പട്ടികയിൽ, ഗുകേഷ് വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഒന്നാം റാങ്കുള്ള ഇന്ത്യൻ കളിക്കാരനായി, 37 വർഷത്തിനിടെ ഇതാദ്യമായാണ് ആനന്ദ് ഒന്നാം റാങ്കിലുള്ള ഇന്ത്യൻ കളിക്കാർ അല്ലാതാകുന്നത്.[17][18] 2023 ഡിസംബറിൽ, ഫിഡെ സർക്യൂട്ട് അവസാനിച്ചതോടെ, ഗുകേഷ് 2024 കാൻഡിഡേറ്റ്സ് ടൂർണമെന്റിലേക്ക് യോഗ്യത നേടി.[19] ഗുകേഷ് സർക്യൂട്ടിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നുവെങ്കിലും വിജയിയായ ഫാബിയാനോ കരുവാന ലോകകപ്പിലൂടെ ഇതിനകം യോഗ്യത നേടിയിരുന്നു.[20] ബോബി ഫിഷർ, മാഗ്നസ് കാൾസൺ എന്നിവർക്ക് ശേഷം കാൻഡിഡേറ്റ്സ് ടൂർണമെന്റിന് യോഗ്യത നേടുന്ന മൂന്നാമത്തെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി അദ്ദേഹം മാറി.

ഒളിമ്പ്യാഡ് സ്വർണവും ലോക ചാമ്പ്യനും (2024-ഇന്നുവരെ)

[തിരുത്തുക]
ഗുകേഷ് (ഇടത്) 2024 കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ അലിറെസ ഫിറോസയെ കളിക്കുന്നു 2024 കാൻഡിഡേറ്റ്സ് ടൂർണമെന്റ്

2024 ജനുവരിയിൽ ഗുകേഷ് ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ പങ്കെടുത്തു. ഒന്നാം സ്ഥാനത്ത് നാലുപേരോടൊപ്പം തുല്യനിലയിൽ എത്തിയ ഗുകേഷ് 8.5/13 സ്കോർ ചെയ്തു. പന്ത്രണ്ടാം റൌണ്ടിൽ ആർ പ്രജ്ഞാനന്ദയ്ക്കെതിരെ വിജയിക്കുന്ന സ്ഥാനം അദ്ദേഹത്തിന് ഉണ്ടായിരുന്നുവെങ്കിലും മൂന്ന് തവണ കരുസ്ഥാനങ്ങൾ ആവർത്തിച്ച് കളി സമനിലയിൽ ആയി. ടൈബ്രേക്കുകളിൽ സെമിഫൈനലിൽ അനീഷ് ഗിരി പരാജയപ്പെടുത്തിയ അദ്ദേഹം ഫൈനലിൽ വെയ് യിയോട് പരാജയപ്പെട്ടു.

2024 ഏപ്രിലിൽ ഗുകേഷ് 2024 കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ പങ്കെടുത്തു. ആർ പ്രജ്ഞാനന്ദ, വിദിത് ഗുജറാത്തി എന്നിവർക്കെതിരെ കറുത്ത കരുക്കൾ കൊണ്ടും അലിറെസ ഫിറോസ്ജയ്ക്കെതിരെ വെള്ളക്കരുക്കൾ കൊണ്ടും നിജാത് അബാസോവിനെതിരെ കറുപ്പും വെളുപ്പും കരുക്കൾ കൊണ്ടും ഗുകേഷ് വിജയിച്ചു. ഫിറോസയ്ക്കെതിരായ കറുത്തകരുക്കൾ കൊണ്ടുള്ള കളിയായിരുന്നു അദ്ദേഹത്തിന്റെ ഏക തോൽവി. ഇത് അദ്ദേഹത്തിന് അഞ്ച് വിജയങ്ങളും ഒരു തോൽവിയും എട്ട് സമനിലകളും നൽകി, 9/14 സ്കോർ നേടി, ടൂർണമെന്റ് വിജയിക്കുകയും ഡിംഗ് ലിരനെതിരായ 2024 ലോക ചാമ്പ്യൻഷിപ്പ് മത്സരത്തിന് യോഗ്യത നേടുകയും ചെയ്തു.[21] കാണ്ഡിഡേറ്റ്സിൽ പങ്കെടുക്കുന്ന സ്ഥാനാർത്ഥികളിൽ ഏറ്റവും പ്രായം കുറഞ്ഞ വിജയിയാണ് അദ്ദേഹം [22]

2024 സെപ്റ്റംബറിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായി ബുഡാപെസ്റ്റിൽ നടന്ന ചെസ് ഒളിമ്പ്യാഡിൽ ഗുകേഷ് പങ്കെടുത്തു. ബോർഡ് ഒന്നിൽ ആധിപത്യം പുലർത്തിയ അദ്ദേഹം കളിച്ച 10 മത്സരങ്ങളിൽ നിന്ന് 9 പോയിന്റ് നേടി. ടൂർണമെന്റിൽ ഗ്രാൻഡ് മാസ്റ്റർമാരായ വിഗ്നിർ വാട്നർ സ്റ്റെഫാൻസൺ, ആഡാം കൊസാക്ക്, അലക്സാണ്ടർ പ്രെഡ്കെ, അയ്ദിൻ സുലൈമാൻലി, വെയ് യി, പർഹാം മഗ്സൂഡ്ലൂ, ഫാബിയാനോ കരുവാന, വ്ളാഡിമിർ ഫെഡോസീവ് എന്നിവരെ അദ്ദേഹം പരാജയപ്പെടുത്തി. 3056 എന്ന പ്രകടന റേറ്റിംഗ് അദ്ദേഹത്തിനുണ്ടായിരുന്നു, ഇത് ടൂർണമെന്റിലെ എല്ലാ കളിക്കാരേക്കാളും ഉയർന്നതായിരുന്നു. അദ്ദേഹത്തിന്റെ പ്രകടനം ഗുകേഷിന് ഒന്നാം ബോർഡിൽ ഒരു വ്യക്തിഗത സ്വർണ്ണ മെഡൽ നേടിക്കൊടുത്തു, ഒളിമ്പ്യാഡിൽ ആദ്യമായി ഇന്ത്യൻ ടീം സ്വർണ്ണ മെഡൽ നേടാനും ഇതുസഹായകമായി.[23]

2024 ഒക്ടോബർ 1 ന് ഗുകേഷ് ആദ്യമായി ഫിഡെയുടെ ആദ്യ അഞ്ചുസ്ഥാനങ്ങളിൽ ഇടംപിടിച്ചു.[24][25]

2024 ലെ ലോക ചെസ് ചാമ്പ്യൻഷിപ്പ്
റേറ്റിംഗ് മത്സര മത്സരങ്ങൾ പോയിന്റുകൾ
1 2 3 4 5 6 7 8 9 10 11 12 13 14
 Gukesh Dommaraju (IND) 2783 0 ½ 1 ½ ½ ½ ½ ½ ½ ½ 1 0 ½ 1
 ഡിങ്ങ് ലിറെൻ  (സിഎൻഎൻ) 2728 1 ½ 0 ½ ½ ½ ½ ½ ½ ½ 0 1 ½ 0

അവസാന മത്സരത്തിൽ ഡിംഗ് ലിരനെ പരാജയപ്പെടുത്തുകയും ലോക ചെസ് ചാമ്പ്യൻഷിപ്പ് 7.5-6.5 നേടുകയും ചെയ്ത് 2024 ഡിസംബർ 12 ന് ഗുകേഷ് 18-ാമത് ലോക ചെസ് ചാമ്പ്യനായി.[26] ഈ വിജയം അദ്ദേഹത്തെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനാക്കി, 2002 ലെ ലോക ചെസ് ചാമ്പ്യൻഷിപ്പ് ജേതാവായ റുസ്ലൻ പൊനോമാരിയോവ് മാത്രമാണ് ചെസ്സ് ലോകത്ത് കിരീട വിഭജനം നടന്ന കാലയളവിൽ ഒരു നോക്ക്-ഔട്ട് സ്റ്റൈൽ ടൂർണമെന്റിൽ അതിലും ചെറുപ്പത്തിൽ വിജയി ആയത്.

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

[തിരുത്തുക]
വർഷം. പുരസ്കാരം വിഭാഗം ഫലം റഫ.
2023 ഏഷ്യൻ ചെസ് ഫെഡറേഷൻ style="background: #99FF99; color: black; vertical-align: middle; text-align: center; " class="yes table-yes2"|വിജയിച്ചു
2024 ഫിഡെ ലോക ചെസ് ചാമ്പ്യൻഷിപ്പ് 2024 style="background: #99FF99; color: black; vertical-align: middle; text-align: center; " class="yes table-yes2"|വിജയിച്ചു

ഇതും കാണുക

[തിരുത്തുക]
  • ഇന്ത്യയിലെ ചെസ്സ്
  • ഇന്ത്യൻ ചെസ്സ് കളിക്കാരുടെ പട്ടിക
  • ചെസ്സ് ഗ്രാൻഡ് മാസ്റ്റർമാരുടെ പട്ടിക

അവലംബം

[തിരുത്തുക]
  1. "The Youngest Chess Grandmasters In History". Chess.com (in അമേരിക്കൻ ഇംഗ്ലീഷ്). 22 March 2019. Retrieved 22 April 2024.
  2. The Hindu Bureau (2024-12-12). "World Chess Championship 2024, Gukesh vs Ding Game 14 LIVE: Gukesh becomes World Chess Champion". The Hindu. Retrieved 2024-12-12.
  3. 3.0 3.1 3.2 3.3 Kanukula, Sumanth (13 December 2024). "Celebrations in AP with Gukesh's victory.. His grandfather's hometown is somewhere in Andhra Pradesh". Times Now News. Retrieved 13 December 2024. Gukesh was born on May 29, 2006, in a Telugu family settled in Chennai. Gukesh's ancestors belonged to the joint Chittoor district. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ":0" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  4. 4.0 4.1 4.2 "మనోడే.. చదరంగ విశ్వవిజేత". Eenadu (in തെലുങ്ക്). 2024-12-13. Retrieved 2024-12-13. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ":1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  5. 5.0 5.1 "Dommaraju Gukesh : కొడుకు కోసం డాక్టర్ వృత్తినే వదులుకున్నాడు..కట్ చేస్తే 18 ఏళ్లకే ప్రపంచాన్ని జయించాడు". News18 (in തെലുങ്ക്). 2024-12-13. Retrieved 2024-12-13. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ":2" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  6. Raju M P R (2024-12-13). "Gukesh Dommaraju: వరల్డ్ చెస్ ఛాంపియన్‌ మనోడే.. గుకేశ్ దొమ్మరాజుది ఎక్కడో తెలుసా?". TV9 (in തെലുങ്ക്). Retrieved 2024-12-13.
  7. "జగజ్జేత మన గుకేశ్‌ | Dommaraju Gukesh becomes world chess champion". Sakshi (in തെലുങ്ക്). 13 December 2004. Retrieved 2024-12-13.
  8. Prasad RS (16 January 2019). "My achievement hasn't yet sunk in: Gukesh". The Times of India. Retrieved 18 March 2019.
  9. Lokpria Vasudevan (17 January 2019). "D Gukesh: Grit and determination personify India's youngest Grandmaster". India Today. Retrieved 18 March 2019.
  10. "Velammal students win gold at World Cadet Chess championship 2018". Chennai Plus. 9 December 2018. Archived from the original on 27 March 2019. Retrieved 18 March 2019.
  11. "How Gukesh Became A Chess Prodigy". Rediff. 22 April 2024.
  12. "Gukesh stopped regular school at class IV, no sponsor, father quit job, mother had to…: Story of youngest world champ". Hindustan Times. 13 December 2024.
  13. Hartmann, John (30 June 2021). "GM Abhimanyu Mishra is the Youngest GM in History!". US Chess.org (in ഇംഗ്ലീഷ്). Retrieved 23 April 2024.
  14. "Biel: Gukesh becomes third-youngest player to cross the 2700 mark". en.chessbase.com. 17 July 2022.
  15. "Gukesh D vs. Carlsen, Magnus". chess24.com (in ഇംഗ്ലീഷ്). Retrieved 16 October 2022.
  16. "2023 Chess WC Q/Fs: Pragg takes Erigaisi to tie-breaks; Gukesh, Vidit out". ESPN.com (in ഇംഗ്ലീഷ്). 16 August 2023. Retrieved 16 August 2023.
  17. Menon, Anirudh (1 September 2023). "37 years – How the world changed as Anand stayed constant on top of Indian chess". ESPN.
  18. Watson, Leon (1 September 2023). "Gukesh Ends Anand's 37-Year Reign As India's Official Number 1". Chess.com.
  19. "Gukesh confirms his Candidates spot". Hindustan Times (in ഇംഗ്ലീഷ്). 30 December 2023. Retrieved 15 January 2024.
  20. "FIDE World Championship Cycle". International Chess Federation (FIDE) (in ഇംഗ്ലീഷ്). Retrieved 15 January 2024.
  21. Dylan Loeb McClain. "The Next Winner of the World Chess Championship Could Be the Youngest Ever". The New York Times. Archived from the original on 25 April 2024. Retrieved 22 April 2024.
  22. "Indian teenager Gukesh to challenge China's Ding for world chess title". Al Jazeera English. 22 April 2024.
  23. "India wins historic double team gold at FIDE Chess Olympiad 2024". Al Jazeera English. 23 September 2024.
  24. "October 2024 FIDE Ratings: Gukesh Joins Arjun In World Top-5". chess.com. October 2024. Retrieved 1 October 2024.
  25. "Arjun Erigaisi, Gukesh in top 5 rankings after historic Chess Olympiad; Ding Liren out of top 20". Indian Express. October 2024. Retrieved 1 October 2024.
  26. The Hindu Bureau (8 December 2024). "World Chess championship 2024 Game 11 LIVE updates: Gukesh wins after Ding blunder, takes lead for first time". The Hindu. Retrieved 12 December 2024.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  • ഗുകേഷ് ഡി rating card at FIDE വിക്കിഡാറ്റയിൽ തിരുത്തുക
  • Gukesh Dommarajuകളിക്കാരുടെ പ്രൊഫൈൽChess.com
  • ഗുകേഷ് ഡി player profile at ChessGames.com
  • Gukesh Dommarajuഅംഗങ്ങളുടെ പ്രൊഫൈൽലിച്ചസ്
  • Gukesh Dചെസ്സ് ഗെയിമുകൾ 365Chess.com
  • ഓൾ ഇന്ത്യ ചെസ് ഫെഡറേഷനിൽ ഡി ഗുകേഷ് ഐഡി കാർഡ്അഖിലേന്ത്യാ ചെസ് ഫെഡറേഷൻ
നേട്ടങ്ങൾ
മുൻഗാമി
{{{before}}}
World Chess Champion
2024–present
Incumbent
മുൻഗാമി
{{{before}}}
Youngest ever Indian Grandmaster
2019–present
Incumbent
"https://ml.wikipedia.org/w/index.php?title=ഗുകേഷ്_ഡി&oldid=4145510" എന്ന താളിൽനിന്ന് ശേഖരിച്ചത്