ഹ്വാങ്ലോങ്
ദൃശ്യരൂപം
(Huanglong, Sichuan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ചൈന [1] |
Area | 60,000 ഹെ (6.5×109 sq ft) |
മാനദണ്ഡം | vii[2] |
അവലംബം | 638 |
നിർദ്ദേശാങ്കം | 32°44′27″N 103°49′52″E / 32.740756°N 103.831077°E |
രേഖപ്പെടുത്തിയത് | 1992 (16th വിഭാഗം) |
ചൈനയിലെ സിചുവാൻ പ്രവിശ്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രദേശമണ് ഹ്വാങ്ലോങ്(ചൈനീസ്:黄龙 ; ഇംഗ്ലീഷ്: Huanglong). ചരിത്രപരമായും പാരിസ്ഥിതികപരമായും വളരെയേറെ പ്രാധാന്യമുള്ള ഒരു പ്രദേശമാണിത്. ഹുവാങ് ലോങ് എന്ന പദത്തിന് "മഞ്ഞവ്യാളി"(yellow dragon) എന്നാണ് അർഥം. മിൻഷാൻ പർവ്വതനിരയുടെ തെക്കുഭാഗത്തായി ഷെങ്ദു നഗരത്തിൽ നിന്ന് 150കി.മീ വടക്കുപടിഞ്ഞാറാണ് ഇത് സ്ഥിതിചെയ്യുന്നത്. കാൽസൈറ്റിന്റെ നിക്ഷേപമുള്ളതുകാരണം ഇവിടത്തെ ജലാശയങ്ങൾ വർണ്ണാഭമായി കാണപ്പെടുന്നു. ഇവകൂടാതെ വൈവിധ്യമാർന്ന വനങ്ങളും, ഹിമം പുതച്ച പർവ്വതങ്ങളും, ചൂടരുവികളും മറ്റും ഇവിടെ കാണപ്പെടുന്നു.
1992ലാണ് ഈ പ്രദേശത്തിന് യുനെസ്കോ ലോകപൈതൃകപദവി ലഭിച്ചത്. ഇവിടത്തെ തടാകങ്ങൾ ആരെയും അതിശയിപ്പിക്കുന്നതാണ്. ഇളംനീല, പച്ച, മഞ്ഞ, കറുപ്പ് എന്നീ നിറങ്ങളിലുള്ള തടാകങ്ങൾ ഇവിടെയുണ്ട്.
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ http://www.unesco.org/mabdb/br/brdir/directory/biores.asp?code=CPR+19&mode=all.
{{cite web}}
: Missing or empty|title=
(help) - ↑ http://whc.unesco.org/en/list/638.
{{cite web}}
: Missing or empty|title=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to ഹ്വാങ്ലോങ്.