ജൂലൈ 25
ദൃശ്യരൂപം
(July 25 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വർഷത്തിലെ 206 (അധിവർഷത്തിൽ 207)-ാം ദിനമാണ് ജൂലൈ 25.
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1894 - ചൈനയുടെ ഒരു യുദ്ധക്കപ്പൽ ജപ്പാൻ ആക്രമിച്ചതിനു പുറകേ ആദ്യ ചൈന-ജപ്പാൻ യുദ്ധം ആരംഭിച്ചു.
- 1907 - കൊറിയ ജപ്പാന്റെ സാമന്തരാജ്യമായി.
- 1908 - അജിനൊമോട്ടൊ (കമ്പനി) കമ്പനി ജപ്പാനിൽ സ്ഥാപിതമായി.
- 1920 - അറ്റ്ലാന്റികിനു കുറുകേയുള്ള ആദ്യ ഉഭയദിശാ റേഡിയോ പ്രക്ഷേപണം നടന്നു.
- 1973 - സോവിയറ്റ് യൂണിയന്റെ മാർസ് 5 ശൂന്യാകാശപേടകം വിക്ഷേപിച്ചു.
- 1997 - കെ.ആർ. നാരായണൻ ഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയായി സ്ഥാനമേറ്റു.
- 2007 - പ്രതിഭാ പാട്ടീൽ ഇന്ത്യയുടെ രാഷ്ട്രപതിയാകുന്ന ആദ്യ വനിതയായി.