മട്ടാഞ്ചേരി
ദൃശ്യരൂപം
(Mattancherry എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ എറണാകുളം ജില്ലയിലുള്ള കൊച്ചി കോർപ്പറേഷന്റെ വടക്കുഭാഗത്തായാണ് മട്ടാഞ്ചേരി സ്ഥിതിചെയ്യുന്നത്. കൊച്ചി നഗരമധ്യത്തിൽ നിന്നും ഏകദേശം 10 കിലോമീറ്റർ അകലെയാണ് മട്ടാഞ്ചേരി. കൊച്ചി നഗരത്തിൽ നിന്നും മട്ടാഞ്ചേരിയിലേക്ക് എപ്പോഴും ബസ്സും ബോട്ടും ലഭിക്കും. ബോട്ടുകൾ എറണാകുളത്തെ സുഭാഷ് പാർക്കിനടുത്തുള്ള പ്രധാന ബോട്ട് ജട്ടിയിൽ നിന്നും പുറപ്പെടുന്നു.
ആകർഷണങ്ങൾ
[തിരുത്തുക]- മട്ടാഞ്ചേരി കൊട്ടാരം (ഡച്ച് കൊട്ടാരം) - കൊച്ചി രാജാക്കന്മാരുടെ വാസസ്ഥലമായിരുന്നു മട്ടാഞ്ചേരി കൊട്ടാരം. പോർച്ചുഗീസുകാർ നിർമ്മിച്ച് കൊച്ചി രാജാവായിരുന്ന വീര കേരള വർമ്മയ്ക്ക് (1537-1565) 1555-ൽ സമ്മാനിച്ച ഈ കൊട്ടാരം 1663-ൽ ഡച്ചുകാർ പുതുക്കിപ്പണിതതോടെ 'ഡച്ച് പാലസ്' എന്ന് അറിയപ്പെട്ടു തുടങ്ങി. ഇന്ന് കൊച്ചിയിലെ രാജാക്കന്മാരുടെ ഛായാചിത്രങ്ങളും ഇന്ത്യയിലെ തന്നെ സവിശേഷമായ പല ചുവർ ചിത്രങ്ങളും ഇവിടെ ഉണ്ട്.
- പരദേശി സിനഗോഗ് - കോമൺവെൽത്ത് രാജ്യങ്ങളിൽവെച്ച് ഏറ്റവും പഴയ സിനഗോഗാണ് മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗ്. 1568-ൽ കൊച്ചിയിലെ മലബാർ യഹൂദൻ ജനങ്ങളാണ് ഈ സിനഗോഗ് നിർമ്മിച്ചത്. കൊച്ചി ജൂത സിനഗോഗ് എന്നും മട്ടാഞ്ചേരി സിനഗോഗ് എന്നും ഇത് അറിയപ്പെടുന്നു. പഴയ കൊച്ചിയിലെ ജൂത തെരുവ് എന്ന് അറിയപ്പെടുന്ന സ്ഥലത്താണ് ഈ സിനഗോഗ്. മട്ടാഞ്ചേരി കൊട്ടാര അമ്പലത്തിന് അടുത്ത് കൊച്ചിയിലെ രാജാവായ രാമ വർമ്മ ജൂത സമുദായത്തിനു ദാനം നൽകിയ സ്ഥലത്താണ് ഈ സിനഗോഗ് പണിഞ്ഞിരിക്കുന്നത്. കൊട്ടാരത്തിലെ അമ്പലത്തിനും ഈ സിനഗോഗിനും ഇടയിൽ ഒരു മതിൽ മാത്രമേ ഉള്ളൂ.
എത്താനുള്ള വഴി
[തിരുത്തുക]- ഏറ്റവും അടുത്തുള്ള വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം - മട്ടാഞ്ചേരിയിൽ നിന്നും 35 കിലോമീറ്റർ അകലെ.
- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: എറണാകുളം ജംക്ഷൻ - മട്ടാഞ്ചേരിയിൽ നിന്ന് 10 കിലോമീറ്റർ അകലെ.
- ഏറ്റവും അടുത്തുള്ള ബസ് സ്റ്റാന്റ്: എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റ്.
കൂടാതെ മട്ടാഞ്ചേരിയിൽ നിന്ന് ആലുവ, തൃപ്പൂണിത്തുറ, കാക്കനാട്, ഇടക്കൊച്ചി, എന്നിവിടങ്ങളിലേക്കും തിരിച്ചും സിറ്റി സർവ്വീസ് ബസുകൾ സർവ്വീസ് നടത്തുന്നു.
ചിത്രശാല
[തിരുത്തുക]-
മട്ടാഞ്ചേരിയിലെ ജൂതപള്ളി
-
പഴയന്നൂർ ഭഗവതി ക്ഷേത്രം
-
ഡച്ച് കൊട്ടാരം
-
ജൂത തെരുവ്
-
ജൂത തെരുവിലെ ഒരു കട
-
കടപ്പുറം
-
ബോയിലറുകൾ
-
ഡച്ച് സെമിത്തേരി
-
ജൂതത്തെരുവ്, മട്ടാഞ്ചേരി
-
കേരള പോലിസ് മ്യൂസിയം
Mattancherry എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.