Jump to content

നർമദ

Coordinates: 21°39′3.77″N 72°48′42.8″E / 21.6510472°N 72.811889°E / 21.6510472; 72.811889
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Narmada Valley എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നർമദ (नर्मदा, નર્મદા)
Rewa (रेवा, રેવા)
River
നർമദ നദി ജബല്പൂരിൽ
രാജ്യം  India
സംസ്ഥാനങ്ങൾ മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്
പോഷക നദികൾ
 - ഇടത് Burhner River, Banjar River, Sher River, Shakkar River, Dudhi River, Tawa River, Ganjal River, Chhota Tawa River, Kundi River, Goi River, Karjan River
 - വലത് Hiran River, Tendoni River, choral river, Kolar River, Man River, Uri River, Hatni River, Orsang River
പട്ടണങ്ങൾ Hoshangabad, Jabalpur, Mandhata, Barwani, Omkareshwar, Barwaha, Maheshwar, Mandla, Bharuch, Rajpipla, Dharampuri
സ്രോതസ്സ് Narmada Kund
 - സ്ഥാനം അമർകാണ്ടക്, anuppur district, Central India, മദ്ധ്യപ്രദേശ്
 - ഉയരം 1,048 മീ (3,438 അടി)
ദ്വിതീയ സ്രോതസ്സ്
 - നിർദേശാങ്കം 22°40′0″N 81°45′0″E / 22.66667°N 81.75000°E / 22.66667; 81.75000
അഴിമുഖം ഖംഭാത് ഉൾക്കടൽ (അറബിക്കടൽ)
 - സ്ഥാനം Bharuch District, ഗുജറാത്ത്
 - ഉയരം 0 മീ (0 അടി)
 - നിർദേശാങ്കം 21°39′3.77″N 72°48′42.8″E / 21.6510472°N 72.811889°E / 21.6510472; 72.811889
നീളം 1,315 കി.മീ (817 മൈ) approx.
Discharge
 - ശരാശരി 1,447 m3/s (51,100 cu ft/s) [1]
Discharge elsewhere (average)
 - Garudeshwar 1,216 m3/s (42,943 cu ft/s) [2]
The Narmada originates from Amarkantak Plateau in Madhya Pradesh in central India, and drains Gujarat State in Western India
Map showing the course of the Narmada, selected tributaries, and the approximate extent of its drainage area
നർമദ ഓംകാരേശ്വരിൽ

മദ്ധ്യഇന്ത്യയിലെ ഒരു നദിയാണ് നർമദ. വിന്ധ്യ-സത്പുര മലനിരകൾക്കിടയിലായി മദ്ധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ നദിയൊഴുകുന്നത്. മദ്ധ്യപ്രദേശിലെ മെയ്കല മലയിൽ ഉദ്ഭവിക്കുന്ന നർമദക്ക് 1312 കിലോമീറ്റർ നീളമുണ്ട്. ശക്തമായ ഒഴുക്കും അനേകം വെള്ളച്ചാട്ടങ്ങളുമുള്ള നദിയാണിത്. ഗുജറാത്തിലെ ഭാറുച്ചിൽ വച്ച് നർമദ അറബിക്കടലിൽ പതിക്കുന്നു. ചരിത്രാതീത കാലത്ത് ദിനോസറുകളുടെ വിഹാരകേന്ദ്രമായിരുന്നു നർമ്മദയുടെ താഴ്വരകൾ. രാജാസോറസ് നർമ്മദെൻസിസ് എന്ന ദിനോസറുകൾ ഇവിടെ ജീവിച്ചിരുന്നു.

പോഷക നദികൾ

[തിരുത്തുക]

മതപ്രാധാന്യം

[തിരുത്തുക]

ഹിന്ദുപുരാണങ്ങളിൽ നർമദ പുണ്യനദിയാണെന്നു പറയുന്നു. ഉദ്ഭവസ്ഥാനത്തിനടുത്തുള്ള ഓംകാരേശ്വർ പ്രസിദ്ധമായ തീർഥാടനകേന്ദ്രമാണ്. പുണ്യനദിയായ ഗംഗപോലും വർഷത്തിലൊരിക്കൽ നർമദയിൽ കുളിച്ച് ശുദ്ധിവരുത്താറുണ്ടെന്നാണ് ഐതിഹ്യം. നർമദയെ കണ്ടാൽതന്നെ പാപമോചനം ലഭിക്കുമെന്നാണ് വിശ്വാസം. ഉദ്ഭവസ്ഥാനമായ അമർകാണ്ടകിൽ വച്ച് മരിക്കുന്നവർക്ക് മോക്ഷം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. മദ്ധ്യപ്രദേശ് (1,077 കി.മീ), മഹാരാഷ്ട്ര (74 കി.മീ - മദ്ധ്യപ്രദേശിന്റെയും മഹാരാഷ്ട്രയുടെയും അതിരിൽ 35 കി.മീ, മദ്ധ്യപ്രദേശിന്റെയും ഗുജറാത്തിന്റെയും അതിരിൽ 39 കി.മീ), ഗുജറാത്ത് (161 കി.മീ) എന്നീ സംസ്ഥാനങ്ങളിലൂടെ നർമ്മദ ഒഴുകുന്നു.[3].

നർമദ മൺസൂൺ കാലത്ത് മധ്യപ്രദേശിലെ ഭേദാഘട്ടിൽ.

ധാതുക്കൾ

[തിരുത്തുക]

നർമദയുടെ തീരങ്ങളിൽ ഇരുമ്പ്, മാംഗനീസ്, ചുണ്ണാമ്പ് എന്നിവയുടെ നിക്ഷേപങ്ങൾ കാണപ്പെടുന്നു.

നർമദാ വാട്ടർ ഡിസ്പ്യൂട്ട് ട്രിബ്യൂണൽ

[തിരുത്തുക]

മദ്ധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ കാർഷിക മേഖലയ്ക്ക് വളരെ വിലപ്പെട്ടതാണ് നർമദയിലെ ജലം. നദീജലം പ്ങ്കുവയ്ക്കുന്നതിൽ ഈ സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ രൂപവത്കരിക്കപ്പെട്ടതാണ് നർമദാ വാട്ടർ ഡിസ്പ്യൂട്ട് ട്രിബ്യൂണൽ.

സർദാർ സരോവർ അണക്കെട്ട് വിവാദം

[തിരുത്തുക]

നർമദാ വാട്ടർ ഡിസ്പ്യൂട്ട് ട്രിബ്യൂണലിന്റെ നിർദ്ദേശപ്രകാരം 1979-ൽ രൂപംകൊണ്ടതാണ് നർമദാവാലി വികസന പദ്ധതി. അതിന്റെ ഭാഗമായി നിർമ്മിക്കുന്ന വൻ അണക്കെട്ടുകളിലൊന്നാണ് ഏറെ വിവാദങ്ങളിണ്ടാക്കിയ സർദാർ സരോവർ. ഗുജറാത്തിൽ 20 ലക്ഷം ഹെക്റ്റർ പ്രദേശത്തും രാജസ്ഥാനിൽ 75000 ഹെക്റ്റർ പ്രദേശത്തും കൃഷിക്കായി ജലമെത്തിക്കാൻ കഴിയുമെന്നാണ് ഇതിന്റെ നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്. ആ പ്രദേശത്തിന്റെ വൈദ്യുതീകരണത്തിനും ഇത് സഹായകമാകുമെന്നും 50 ലക്ഷം ജനങ്ങൾക്ക് ഇതിന്റെ പ്രയോജനങ്ങൾ ലഭിക്കുമെന്നും കണക്കുകൂട്ടുന്നു. എന്നാൽ പരിസ്ഥിതി പ്രവർത്തകർ ഇതിനെതിരായി രംഗത്ത് വന്നു. നർമ്മദ ബചാവോ ആന്ദോളൻ എന്ന് അറിയപ്പെടുന്ന സമരപരിപാടിക്ക് പ്രശസ്ത പരിസ്ഥിതി പ്രവർത്തകയായ മേധ പാട്കറാണ് നേതൃത്വം നൽകുന്നത്.

അവലംബം

[തിരുത്തുക]
  1. Kumar, Rakesh; Singh, R.D.; Sharma, K.D. (2005-09-10). "Water Resources of India" (PDF). Current Science. 89 (5). Bangalore: Current Science Association: 794–811. Retrieved 2013-10-13.
  2. "Narmada Basin Station: Garudeshwar". UNH/GRDC. Retrieved 2013-10-01.
  3. http://nca.gov.in/nb_geogr.htm
ഭാരതത്തിലെ പ്രമുഖ നദികൾ Flag of India
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർ‌മതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ
"https://ml.wikipedia.org/w/index.php?title=നർമദ&oldid=3070228" എന്ന താളിൽനിന്ന് ശേഖരിച്ചത്