ക്വിൻ രാജവംശം
ക്വിൻ രാജവംശം 秦朝 | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
221 BC–206 BC | |||||||||||||||
Qin dynasty, circa 210 BC. | |||||||||||||||
പദവി | സാമ്രാജ്യം | ||||||||||||||
തലസ്ഥാനം | Xianyang | ||||||||||||||
പൊതുവായ ഭാഷകൾ | Old Chinese | ||||||||||||||
മതം | Chinese folk religion Legalism | ||||||||||||||
ഗവൺമെൻ്റ് | Absolute monarchy | ||||||||||||||
• 221 BC – 210 BC | Qin Shi Huang | ||||||||||||||
• 210 BC – 207 BC | Qin Er Shi | ||||||||||||||
Chancellor | |||||||||||||||
• 221 BC – 208 BC | Li Si | ||||||||||||||
• 208 BC – 207 BC | Zhao Gao | ||||||||||||||
ചരിത്ര യുഗം | ചക്രവർത്തി ഭരണം | ||||||||||||||
221 BC | |||||||||||||||
• Death of Qin Shi Huang | 210 BC | ||||||||||||||
• Surrender to Liu Bang | 206 BC | ||||||||||||||
Population | |||||||||||||||
• 210 BC | 20,000,000 | ||||||||||||||
നാണയവ്യവസ്ഥ | Ban liang coins | ||||||||||||||
|
ക്വിൻ രാജവംശം | |||||||||||||||||||||||||||||||||
Chinese | 秦朝 | ||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
Part of a series on |
Chinese Legalism |
---|
History of China | |||||||
---|---|---|---|---|---|---|---|
ANCIENT | |||||||
3 Sovereigns and 5 Emperors | |||||||
Xia Dynasty 2100–1600 BC | |||||||
Shang Dynasty 1600–1046 BC | |||||||
Zhou Dynasty 1045–256 BC | |||||||
Western Zhou | |||||||
Eastern Zhou | |||||||
Spring and Autumn Period | |||||||
Warring States Period | |||||||
IMPERIAL | |||||||
Qin Dynasty 221 BC–206 BC | |||||||
Han Dynasty 206 BC–220 AD | |||||||
Western Han | |||||||
Xin Dynasty | |||||||
Eastern Han | |||||||
Three Kingdoms 220–280 | |||||||
Wei, Shu & Wu | |||||||
Jin Dynasty 265–420 | |||||||
Western Jin | 16 Kingdoms 304–439 | ||||||
Eastern Jin | |||||||
Southern & Northern Dynasties 420–589 | |||||||
Sui Dynasty 581–618 | |||||||
Tang Dynasty 618–907 | |||||||
( Second Zhou 690–705 ) | |||||||
5 Dynasties & 10 Kingdoms 907–960 |
Liao Dynasty 907–1125 | ||||||
Song Dynasty 960–1279 |
|||||||
Northern Song | W. Xia | ||||||
Southern Song | Jin | ||||||
Yuan Dynasty 1271–1368 | |||||||
Ming Dynasty 1368–1644 | |||||||
Qing Dynasty 1644–1911 | |||||||
MODERN | |||||||
Republic of China 1912–1949 | |||||||
People's Republic of China 1949–present |
Republic of China (Taiwan) 1945–present | ||||||
ക്വിൻ രാജവംശം (ചൈനീസ്: 秦朝; പിൻയിൻ: Qín Cháo; Wade–Giles: Ch'in2 Ch'ao2; IPA: [tɕʰǐn tʂʰɑ̌ʊ̯]) ചൈനീസ് സാമ്രാജ്യത്തിലെ ആദ്യത്തെ രാജവംശമായിരുന്നു. ഇത് 221 മുതൽ 206 ബിസി വരെ നിലനിന്നു. മറ്റ് ആറ് രാജ്യങ്ങളെ കീഴടക്കിയാണ് ക്വിൻ രാജ്യം ചൈനയുടെ ചക്രവർത്തി പദം നേടിയത്. ആദ്യം ശക്തി ക്ഷയിച്ച ഷൗ രാജവംശത്തെ കീഴടക്കിയ ക്വിൻ മറ്റ് ആറ് രാജാക്കന്മാരെ കീഴടക്കി ചൈനയ്ക്കുമേൽ അധികാരം സ്ഥാപിച്ചു.
ബലവത്തായ സമ്പദ് വ്യവസ്ഥയും ശക്തമായ രാഷ്ട്രീയ നിയന്ത്രണവും കൊണ്ട് ഒരു സ്ഥിരതയുള്ള സാമ്രാജ്യം സൃഷ്ടിക്കുവാനായിരുന്നു ക്വിൻ ശ്രമിച്ചത്. വലിയ ഒരു സൈന്യത്തെ നിലനിർത്തുവാനുള്ള ശക്തി രാജ്യത്തിനുണ്ടാകണം എന്നതായിരുന്നു ലക്ഷ്യം.[1] കുലീനവർഗ്ഗത്തിന്റെയും ഭൂപ്രഭുക്കന്മാരുടെയും അധികാരം വെട്ടിക്കുറയ്ക്കുവാൻ ക്വിൻ ഗവണ്മെന്റ് ശ്രമിച്ചു. സമൂഹത്തിൽ ബഹുഭൂരിപക്ഷമായിരുന്ന കർഷകരുടെ മേൽ നേരിട്ട് നിയന്ത്രണം സ്ഥാപിക്കുന്നതിൽ ക്വിൻ വിജയിച്ചു. ഇതിലൂടെ ലഭിച്ച തൊഴിലാളികളെ ഉപയോഗിച്ച് വിപുലമായ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുവാൻ ക്വിൻ ഗവണ്മെന്റിന് സാധിച്ചു. വന്മതിൽ നിർമ്മാണം ഒരുദാഹരണമാണ്.
ക്വിൻ രാജവംശം പല പരിഷ്കാരങ്ങളും നടപ്പിൽ വരുത്തി. കറൻസിയും അളവുതൂക്കങ്ങളും ക്രമപ്പെടുത്തി. ഒരു ഏകീകൃത എഴുത്തുശൈലി നടപ്പിൽ വരുത്തി. മറ്റ് രാജവംശങ്ങളെപ്പറ്റിയുള്ള രേഖകളും എതിർപ്പുകൾ സംബന്ധിച്ച രേഖകളും ഇല്ലാതെയാക്കുവാൻ ശ്രമങ്ങൾ നടന്നു. സൈന്യം അക്കാലത്തെ ഏറ്റവും ആധുനിക സംവിധാനങ്ങളാണ് ഉപയോഗിച്ചിരുന്നത്.
സൈനികശക്തിയുണ്ടായിരുന്നുവെങ്കിലും ക്വിൻ ഭരണം അധികനാൾ നീണ്ടുനിന്നില്ല. ആദ്യ ചക്രവർത്തി 210 ബിസിയിൽ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മകനെ രണ്ട് ഉപദേഷ്ടാക്കൾ അധികാരത്തിലേറ്റി. ഭരണത്തെ സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. ഉപദേഷ്ടാക്കൾ തമ്മിലുള്ള മത്സരത്തിൽ ചക്രവർത്തിക്കൊപ്പം അവർ രണ്ടുപേരും മരണമടഞ്ഞു. കുറച്ച് വർഷങ്ങൾക്ക് ശേഷം കലാപമുണ്ടാവുകയും ഒരു ചു സൈനികൻ ഭരണം പിടിച്ചെടുക്കുകയും ചെയ്തു. ഇദ്ദേഹം ഹാൻ രാജവംശം ആരംഭിച്ചു. പെട്ടെന്നുതന്നെ അവസാനിച്ചുവെങ്കിലും ക്വിൻ രാജവംശം ഭാവിയിലെ പല ചൈനീസ് സാമ്രാജ്യങ്ങൾക്കും പ്രേരണയായി. ചൈന എന്ന നാമം ക്വിൻ രാജവംശത്തിൽ നിന്നാണ് ലഭിച്ചത്.
ചരിത്രം
[തിരുത്തുക]ബിസി ഒൻപതാം നൂറ്റാണ്ടിലാണ് ഗാവോ യാവോ എന്ന ഉപദേഷ്ടാവിന്റെ പിൻ തലമുറക്കാരനായ ഫൈസി എന്നയാളെ ക്വിൻ നഗരത്തിന്റെ (ആധുനിക ടിയാൻഷുയി) ഭരണാധികാരം ഏല്പിച്ചത്. ഷൗ രാജവംശത്തിലെ എട്ടാം രാജാവായ സിയാവോയുടെ ഭരണകാലത്ത് ഈ പ്രദേശം ക്വിൻ രാജ്യം എന്നറിയപ്പെടാൻ ആരംഭിച്ചു. കുതിരവളർത്തലിന്റെ കേന്ദ്രമായിരുന്നു ഇത്.[2][3]
ബിസി നാലാം നൂറ്റാണ്ടോടുകൂടി സമീപത്തുള്ള ഗോത്രവർഗ്ഗക്കാരെയെല്ലാം അമർച്ച ചെയ്യുന്നതിൽ ക്വിൻ വിജയിച്ചു. ഇതോടെ ക്വിൻ രാജ്യത്തിന്റെ വികാസത്തിന്റെ കാലമായി.[4]
ഷാങ് യാങ് എന്ന ക്വിൻ രാഷ്ട്രതന്ത്രജ്ഞൻ ലീഗലിസം എന്ന സിദ്ധാന്തം മുന്നോട്ടുവയ്ക്കുകയും സൈന്യത്തിന് ശക്തി പകരുന്ന പല പരിഷ്കാരങ്ങളും നടപ്പിലാക്കുകയും ചെയ്തു. 338 ബിസിയിലാണ് ഇദ്ദേഹം മരണമടഞ്ഞത്. ക്വിൻ തലസ്ഥാനം നിർമ്മിക്കുന്നതിലും ഇദ്ദേഹം പങ്കുവഹിച്ചു.[5] ലീഗലിസം എതിരാളികളോട് ഒരു ദയാദാഷിണ്യവും കാണിക്കാത്ത തരം യുദ്ധതന്ത്രങ്ങൾ ആസൂത്രണം ചെയ്യാനുള്ള സ്വാതന്ത്ര്യം ക്വിൻ സേനാധിപന്മാർക്ക് നൽകി.[6]
വലിയൊരു സൈന്യമുണ്ടായിരുന്നു എന്നത് ക്വിൻ രാജ്യത്തിന്റെ മറ്റൊരു മുൻതൂക്കമായിരുന്നു. ഫലഭൂയിഷ്ടമായ പ്രദേശങ്ങളായിരുന്നു ക്വിൻ രാജവംശത്തിന്റെ വിജയത്തിനുള്ള മറ്റൊരു കാരണം. മറ്റ് രാജ്യങ്ങൾക്കും ക്വിൻ രാജ്യത്തിനുമിടയിലുള്ള പർവ്വതങ്ങൾ അവർക്ക് പ്രകൃതിജന്യമായ സംരക്ഷണമൊരുക്കി.[note 1] 246 ബിസിയിൽ വേയ് നദിയിൽ നിർമിച്ച കനാൽ ക്വിൻ രാജ്യത്തിലെ ധാന്യോത്പാദനം വർദ്ധിക്കാൻ കാരണമായി. വലിയൊരു സൈന്യത്തെ നിലനിർത്താൻ ഇത് സഹായകമായിരുന്നു.[7]
യുദ്ധം ചെയ്യുന്ന രാജ്യങ്ങളെ തോൽപ്പിച്ചത്
[തിരുത്തുക]യാൻ, ഷാവോ, ക്വി, ചു, ഹാൻ, വേയ്, ക്വിൻ എന്നിവയായിരുന്നു യുദ്ധം ചെയ്യുന്ന കാലഘട്ടത്തിൽ അധികാരത്തിനുവേണ്ടി മത്സരിച്ചുകൊണ്ടിരുന്നത്. ആരും തനിക്ക് "സ്വർഗ്ഗം നൽകിയ ഭരണാധികാരം" ഉണ്ടെന്ന് കരുതിയിരുന്നില്ല. ഇവർക്കു മുൻപുള്ള ഷൗ രാജാക്കന്മാർ തങ്ങൾക്ക് ഇത്തരം അധികാരമുണ്ട് എന്നാണ് കരുതിയിരുന്നത്.[8]
ഒൻപത് വർഷം കൊണ്ട് ക്വിൻ രാജ്യത്തെ ഷെങ് രാജാവ് ചൈനയെ ഏകീകരിക്കുന്നതിൽ വിജയിച്ചു.[9] 230 ബിസിയിൽ ക്വിൻ ഹാൻ രാജ്യത്തെ കീഴടക്കി.[10] 225 ബിസിയിൽ വെയ് രാജ്യവും ബിസി 223 ഓടെ ചു രാജ്യവും കീഴടക്കപ്പെട്ടു.[11] 222 ബിസിയിൽ ക്വിൻ ഷാവോ, യാൻ എന്നീ രാജ്യങ്ങൾ കീഴടക്കി. 221 ബിസിയിൽ ക്വിൻ ക്വി രാജ്യത്തെ കീഴടക്കി. അവസാനമായി കീഴടക്കപ്പെട്ട രാജ്യമായിരുന്നു ക്വി. ഇതോടെ ക്വിൻ രാജവംശത്തിന് ആരംഭമായി. ഷെങ് രാജാവ് ഇതോടെ ക്വിൻ ഷി ഹുവാൻഡി എന്ന പേര് സ്വീകരിച്ചു. ആദ്യ പരമാധികാര ക്വിൻ ചക്രവർത്തി എന്നായിരുന്നു ഈ പേരിന്റെ അർത്ഥം. [10]
തെക്കോട്ടും വടക്കോട്ടുമുള്ള വികാസം
[തിരുത്തുക]214 ബിസിയിൽ ക്വിൻ ഷി ഹുവാങ് ഒരുലക്ഷം സൈനികരെ വടക്കുള്ള അതിർത്തി സംരക്ഷിക്കുവാൻ ഏൽപ്പിച്ച് അഞ്ച് ലക്ഷം സൈനികരെ തെക്കോട്ടയച്ചു. കാടുകളിൽ ഗോത്രവർഗ്ഗക്കാരുടെ ഗറില്ല ആക്രമണത്തിൽ ഒരു ലക്ഷത്തോളം സൈനികർ മരിക്കുകയും ഈ പദ്ധതി പരാജയപ്പെടുകയും ചെയ്തു. ഇതിനിടെ തെക്കോട്ട് ക്വിൻ ഒരു കനാൽ പണിയുകയും ഇതുപയോഗിച്ച് രണ്ടാമത്തെ ആക്രമണത്തിനുള്ള സാധന സാമഗ്രികൾ എത്തിച്ചുകൊടുക്കുകയും ചെയ്തു. ഗുവാങ്ഷോവിന് ചുറ്റുമുള്ള തീരപ്രദേശങ്ങൾ ക്വിൻ ആക്രമിച്ച് കീഴടക്കി.[note 2] ഹാനോയ് വരെ ഇവർ ആക്രമണം നടത്തിയിരുന്നു. തെക്കുള്ള വിജയങ്ങൾക്ക് ശേഷം ഒരുലക്ഷം തടവുകാരെയും നാടുകടത്തപ്പെട്ടവരെയും ഇവിടങ്ങളിൽ കോളനികൾ സ്ഥാപിക്കുവാനായി ക്വിൻ ഷി ഹുവാങ് അയച്ചു.[12]
വടക്കുള്ള പ്രദേശങ്ങളും പിടിച്ചെടുത്തുവെങ്കിലും അധികനാൾ ഈ പ്രദേശങ്ങൾ കയ്യിൽ വയ്ക്കുവാൻ ചൈനയ്ക്ക് സാധിച്ചിരുന്നില്ല. ഇവിടങ്ങളിലെ ഗോത്രവർഗ്ഗക്കാരെ ഹു എന്നായിരുന്നു വിളിച്ചിരുന്നത്.[13]
അധികാരത്തിൽ നിന്ന് പുറത്തായത്
[തിരുത്തുക]ക്വിൻ ഷി ഹുവാങ്ങിനെ വധിക്കുവാൻ മൂന്ന് തവണ ശ്രമങ്ങൾ നടന്നു.[14] ടാവോയിസ്റ്റ് മന്ത്രവാദികളിൽ നിന്ന് ചിരഞ്ജീവി ആകാനുള്ള മരുന്ന് സ്വായത്തമാക്കുവാനായി കിഴക്കോട്ടുള്ള യാത്രയിൽ 210 ബിസിയിലാണ് ഇദ്ദേഹം മരണമടഞ്ഞത്. പ്രധാന ഹിജഡയായ, ഷാവോ ഗാവോയും പ്രധാനമന്ത്രി ലി സിയും തിരികെയെത്തി ഈ വാർത്ത മറച്ചുവച്ചു. ചക്രവർത്തിയുടെ ഏറ്റവും ദുർബ്ബലനായ മകന് അധികാരം നൽകുവാനായി അദ്ദേഹത്തിന്റെ ഔസ്യത്ത് തിരുത്തിയശേഷമാണ് വാർത്ത പുറത്തുവിട്ടത്. ഹുഹായി എന്ന മകൻ ക്വിൻ എർ ഷി എന്ന പേര് സ്വീകരിച്ചു.[15] ഇദ്ദേഹത്തെ സ്വാധീനിച്ച് ഭരണം നിയന്ത്രിക്കാം എന്നായിരുന്നു ഇവരുടെ കണക്കുകൂട്ടൽ. പുതിയ ചക്രവർത്തി വലിയ നിർമ്മാണപ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും സൈന്യത്തിന്റെ വലിപ്പം വർദ്ധിപ്പിക്കുകയും നികുതി വർദ്ധിപ്പിക്കുകയും മന്ത്രിമാരെ വധിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി ചൈനയിലെങ്ങും കലാപമുണ്ടായി. പലയിടത്തും സ്വന്തം നിലയിൽ സേനകൾ രൂപീകരിക്കപ്പെട്ടു. ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടു. പലരും രാജാക്കന്മാരായി സ്വയം പ്രഖ്യാപിച്ചു.[16]
ഇക്കാലത്ത് ലി സിയും ഷാവോ ഗാവോയും തമ്മിൽ പിണങ്ങി. ലി സിയെ വധിച്ചു. ഷാവോ ഗാവോ ക്വിൻ എർ ഷിയെ ആത്മഹത്യ ചെയ്യാൻ നിർബന്ധിക്കാൻ തീരുമാനിച്ചു. ഇതെത്തുടർന്ന് സിയിങ് അധികാരത്തിലെത്തി. ഇദ്ദേഹം ക്വിൻ എർ ഷിയുടെ അനന്തരവനായിരുന്നു. ഇദ്ദേഹം ഉടൻ തന്നെ ഷാവോ ഗാവോയെ വധിച്ചു.[16] സിയിങ് ജനങ്ങൾക്കിടയിലെ എതിർപ്പ് മനസ്സിലാക്കിക്കൊണ്ട്[note 3] പുതുതായി ഉയർന്നുവന്ന രാജാക്കന്മാരിൽ ഒരാൾ മാത്രമാണ് താൻ എന്ന നിലപാടെടുത്തു.[7] 209 ബിസിയിൽ ചു വിമതർ ലിയു ബാങിന്റെ നേതൃത്വത്തിൽ ആക്രമിക്കുകയും അധികാരം പിടിച്ചെടുക്കുകയും ചെയ്തു. 207 ബിസിയിൽ വേയ് നദിയുടെ തീരത്തുവച്ചാണ് സിയിങ് തോൽപ്പിക്കപ്പെട്ടത്. ചു നേതാവ് സിയാങ് യു സിയിങിനെ വധിച്ചു. അടുത്ത വർഷത്തോടെ ക്വിൻ തലസ്ഥാനം തകർക്കപ്പെട്ടു. ഇതോടെ ക്വിൻ രാജവംശത്തിന്റെ അവസാനമായി.[17][note 4] ലിയു ബാങ് സിയാങ് യുവിനെ ചതിച്ച് പരാജയപ്പെടുത്തുകയും സ്വയം ഗാവോസു ചക്രവർത്തിയായി അവരോധിക്കുകയും ചെയ്തു.[note 5] 202 ഫെബ്രുവരി 28-ന് ഹാൻ രാജവംശം സ്ഥാപിക്കപ്പെട്ടു.[18]
മതം
[തിരുത്തുക]ഷെൻ (ആത്മാക്കൾ), യിൻ (നിഴലുകൾ) എന്നിവയെയൊക്കെ അടിസ്ഥാനപ്പെടുത്തിയ ഒരു മതമായിരുന്നു ആദ്യകാല ചൈനീസ് സാമ്രാജ്യത്തിൽ നിലനിന്നിരുന്നത്. മൃഗബലി നിലനിന്നിരുന്നു. ഭൂമിക്ക് സമാന്തരമായി മറ്റൊരു ലോകമുണ്ടെന്ന് ചൈനക്കാർ വിശ്വസിച്ചു. ചടങ്ങുകൾ രണ്ട് ഉദ്ദേശത്തോടെയാണ് നടത്തിയിരുന്നത്. മരിച്ചവർ അവരുടെ ലോകത്തേയ്ക്ക് നീങ്ങുകയും അവിടെത്തന്നെ വസിക്കുകയും ചെയ്യുന്നു എന്നുറപ്പുവരുത്തുക, അവരുടെ അനുഗ്രഹം നേടുക.[note 6][19][20]
ഇവയും കാണുക
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]- ↑ This was the heart of the Guanzhong region, as opposed to the region of the Yangtze River drainage basin, known as Guandong. The warlike nature of the Qin in Guanzhong evolved into a Han dynasty adage: "Guanzhong produces generals, while Guandong produces ministers." (Lewis 2007, p. 17)
- ↑ Formerly known as Canton.
- ↑ This was largely caused by regional differences which survived despite the Qin's attempt to impose uniformity.
- ↑ ക്വിൻ രാജ്യം സ്ഥാപിച്ചയാൾ പതിനായിരം തലമുറകൾ തന്റെ വംശം നിലനിൽക്കുമെന്ന് പ്രസ്താവിച്ചിരുന്നുവെങ്കിലും 15 വർഷം മാത്രമാണ് ഇത് നിലനിന്നത്. (Morton 1995, p. 49)
- ↑ Meaning "High Progenitor".
- ↑ Mystics from the state of Qi, however, saw sacrifices differently—as a way to become immortal.
അവലംബം
[തിരുത്തുക]- ↑ Tanner 2010, p. 85-89
- ↑ Lewis 2007, p. 17
- ↑ "Chinese surname history: Qin". People's Daily. Retrieved 28 June 2008.
- ↑ Lewis 2007, pp. 17–18
- ↑ Lewis 2007, p. 88
- ↑ Morton 1995, p. 45
- ↑ 7.0 7.1 Lewis 2007, pp. 18–19
- ↑ Morton 1995, p. 25
- ↑ Shi Ji, chapter 5
- ↑ 10.0 10.1 Cotterell (2010), pp. 90–91.
- ↑ Lewis (1999), pp. 626–629.
- ↑ Morton 1995, p. 47
- ↑ Lewis 2007, p. 129
- ↑ Borthwick, p. 10
- ↑ Bai Yang. Records of the Genealogy of Chinese Emperors, Empresses, and Their Descendants (中国帝王皇后亲王公主世系录) (in Chinese). Vol. 1. Friendship Publishing Corporation of China (中国友谊出版公司). pp. 134–135.
{{cite book}}
: CS1 maint: unrecognized language (link) - ↑ 16.0 16.1 Kinney and Hardy 2005, p. 13-15
- ↑ Bodde 1986, p. 84
- ↑ Morton 1995, pp. 49–50
- ↑ Lewis 2007, p. 178
- ↑ Lewis 2007, p. 186
ഗ്രന്ഥസൂചിക
[തിരുത്തുക]- World and Its Peoples: Eastern and Southern Asia. Marshall Cavendish. 2007. ISBN 978-0-7614-7631-3.
- Readings in Classical Chinese Philosophy. Edited by Philip J. Ivanhoe and Bryan W. Van Norden. Hackett Publishing. 2005. ISBN 0-87220-780-3.
{{cite book}}
: CS1 maint: others (link) - Breslin, Thomas A. (2001). Beyond Pain: The Role of Pleasure and Culture in the Making of Foreign Affairs. Greenwood Publishing Group. ISBN 0-275-97430-8.
- Bedini, Silvio (1994). The Trail of Time: Shih-chien Ti Tsu-chi : Time Measurement with Incense in East Asia. Cambridge University Press. ISBN 0-521-37482-0.
- Bodde, Derk. (1986). "The State and Empire of Ch'in," in The Cambridge History of China: Volume I: the Ch'in and Han Empires, 221 B.C. – A.D. 220. Edited by Denis Twitchett and Michael Loewe. Cambridge: Cambridge University Press. ISBN 0-521-24327-0.
- Borthwick, Mark (2006). Pacific Century: The Emergence of Modern Pacific Asia. Westview Press. ISBN 0-8133-4355-0.[പ്രവർത്തിക്കാത്ത കണ്ണി]
- Kinney, Anne Behnke; Hardy, Grant (2005). The Establishment of the Han Empire and Imperial China. Westport, Connecticut: Greenwood Press. ISBN 0-313-32588-X.
- Keay, John (2009). China A History. Harper Press. ISBN 9780007221783.
- Lewis, Mark Edward (2007). The Early Chinese Empires: Qin and Han. London: Belknap Press. ISBN 978-0-674-02477-9.
- Chen Guidi; Wu Chuntao (2007). Will the Boat Sink the Water?: The Life of China's Peasants. Translated by Zhu Hong. PublicAffairs. ISBN 1-58648-441-9.
- Morton, W. Scott (1995). China: Its History and Culture (3rd ed.). McGraw-Hill. ISBN 0-07-043424-7.
- Tanner (2010). China: A History=Harold. Hackett. ISBN 978-1-60384-203-7.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Bodde, Derk. (1986). "The State and Empire of Ch'in," in The Cambridge History of China: Volume I: the Ch'in and Han Empires, 221 B.C. – A.D. 220. Edited by Denis Twitchett and Michael Loewe. Cambridge: Cambridge University Press. ISBN 0-521-24327-0.
- Cotterell, Arthur. (2007). The Imperial Capitals of China – An Inside View of the Celestial Empire. London: Pimlico. pp. 304 pages. ISBN 978-1-84595-009-5.
- Fong, Wen, ed. (1980). The great bronze age of China: an exhibition from the People's Republic of China. New York: The Metropolitan Museum of Art. ISBN 978-0-87099-226-1.
- Paludan, Ann. (1998). Chronicle of the China Emperors. London: Thames & Hudson. pp. 224 pages. ISBN 0-500-05090-2.
- Yap, Joseph P. (2009). Wars with the Xiongnu, A Translation from Zizhi tongjian. AuthorHouse, Bloomington, Indiana, U.S.A. ISBN 978-1-4490-0604-4.