Jump to content

സാൻഡി ഹുക്ക് എലിമെന്ററി സ്കൂൾ വെടിവെപ്പ്

Coordinates: 41°25′12″N 73°16′43″W / 41.42000°N 73.27861°W / 41.42000; -73.27861
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sandy Hook Elementary School shooting എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാൻഡി ഹുക്ക് എലിമെന്ററി സ്കൂൾ വെടിവയ്പ്പ്
വെടിവയ്പ്പിനുശേഷം പോലീസ് സ്കൂളിനുമുമ്പിലെത്തുന്നു
സ്ഥലംന്യൂടൗൺ (കണക്റ്റിക്കട്ട്), യു.എസ്.
നിർദ്ദേശാങ്കം41°25′12″N 73°16′43″W / 41.42000°N 73.27861°W / 41.42000; -73.27861[1]
തീയതിഡിസംബർ 14, 2012 (2012-12-14)
c. [2] (UTC-5)
ആക്രമണലക്ഷ്യംസാൻഡി ഹുക്ക് എലിമെന്ററി സ്കൂളിലെ വിദ്യാർത്ഥികളും സ്റ്റാഫും
ആക്രമണത്തിന്റെ തരം
സ്കൂൾ വെടിവയ്പ്പ്, കൊലപാതകം-ആത്മഹത്യ, മാതൃഹത്യ, spree shooting,
ആയുധങ്ങൾസ്കൂളിൽനിന്നു കണ്ടെടുത്തത്:[3][4][5]
  • ബുഷ്മാസ്റ്റർ എക്സ്.എം.-15 റൈഫിൾ
  • 10എം.എം. ഗ്ലോക്ക് 20 എസ്.എഫ്. കൈത്തോക്ക്
  • 9എം.എം. സിഗ് സൗർ കൈത്തോക്ക്
  • ഷോട്ട്ഗൺ ഘാതകൻ സ്കൂളിലേയ്ക്ക് ഓടിച്ചുവന്ന കാറിൽ
  • മരിച്ചവർ27 പേർ സ്കൂളിലും (ഘാതകൻ ഉൾപ്പെടെ), ഘാതകന്റെ അമ്മ വീട്ടിലും; മൊത്തം 28 പേർ[6][7]
    മുറിവേറ്റവർ
    2[8]
    ആക്രമണം നടത്തിയത്ആഡം പീറ്റർ ലൻസ[9][10]
    പ്രതിരോധിച്ചയാൾവിക്ടോറിയ ലെയ് സോട്ടൊ, ഡോൺ ഹോഷ്സ്പ്രങ്, മേരി ഷെർലാക്ക്, ലോറൻ റൂസ്സോ, റേച്ചൽ ദ്'അവീനോ, ആൻ മേരി മർഫി (എല്ലാവർക്കും മരണാനന്തരം പ്രസിഡൻഷ്യൽ സിറ്റിസൻസ് മെഡൽ നൽകി)[11]

    കണക്റ്റിക്കട്ടിലെ ന്യൂടൗണിലുള്ള സാൻഡി ഹുക്ക് ഗ്രാമത്തിലെ സാൻഡി ഹുക്ക് എലിമെന്ററി സ്കൂളിൽ 2012 ഡിസംബർ 14നു തോക്കിധാരിയായ ഒരു യുവാവ് 20 കുട്ടികളെയും 6 മുതിർന്ന സ്റ്റാഫ് അംഗങ്ങളെയും കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തു. കൊല നടത്തിയ ആഡം ലൻസ എന്ന 20കാരൻ സ്കൂളിൽ കൃത്യം നടത്താൻ എത്തുന്നതിനുമുമ്പ് അടുത്തുള്ള തന്റെ വീട്ടിൽവച്ച് തന്റെ അമ്മയെയും കൊലപ്പെടുത്തിയിരുന്നു. ഇയാളുൾപ്പെടെ മൊത്തം 28 പേർക്കാണ് സംഭവത്തെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്[9][12][13]. ഇവരെക്കൂടാതെ വെടിവയ്പ്പിൽ മുറിവേറ്റ രണ്ടുപേർ ചികിത്സയിലുമാണ്[8].

    2007ലെ വെർജീനിയ ടെക് കൂട്ടക്കൊലയ്ക്കുശേഷം ഏറ്റവുമധികം പേർ മരിച്ച സ്കൂൾ വെടിവയ്പ്പാണ് ഇത്[14][15][16]. അതുപോലെ 1927ലെ ബാത്ത് സ്കൂൾ ബോംബിംഗുകൾക്കുശേഷം ഏറ്റവുമധികം പേർ ഒരു അമേരിക്കൻ എലിമെന്ററി സ്കൂളിൽ മരിച്ച കൂട്ടക്കൊലയുമായിരുന്നു ഇത് [16].

    പശ്ചാത്തലം

    [തിരുത്തുക]

    2012 നവംബർ 30ലെ കണക്കുപ്രകാരം നഴ്സറി മുതൽ 4ആം ഗ്രേഡ് വരെയുള്ള ക്ലാസുകളിലായി സ്കൂളിൽ 456 വിദ്യാർത്ഥികളുണ്ടായിരുന്നു[17]. സ്കൂൾവർഷത്തിന്റെ തുടക്കത്തിൽ രക്ഷാകർത്താക്കൾക്ക് അയച്ച കത്തുപ്രകാരം സ്കൂളിന്റെ സുരക്ഷാ പ്രോട്ടോക്കോൾ കൂടുതൽ കർശനമാക്കിയിരുന്നു. രാവിലെ കുട്ടികൾ കയറിയശേഷം സ്കൂളിലേയ്ക്കുള്ള വാതിൽ പൂട്ടുകയും പിന്നീട് വീഡിയോ മോണിറ്റർ വഴി ആളെ സുനിശ്ചിതപ്പെടുത്തിയശേഷം മാത്രമേ അകത്തേയ്ക്ക് വിടുകയുമുള്ളൂ[18].

    നിവാസികളുടെ അഭിപ്രായം പ്രകാരം പൊതുവേ ന്യൂടൗൺ അതിന്റെ ഗ്രാമീണ മനോഹാരിതയ്ക്കും കുടുംബപരിതഃസ്ഥിതിയ്ക്കും പേരുകേട്ടതാണ്. 28,000 പേർ വസിക്കുന്ന നഗരത്തിൽ സ്കൂൾ ഷൂട്ടിങിനു പത്തു വർഷം മുമ്പ് ഒരു കൊലപാതകം മാത്രമേ നടന്നിരുന്നുള്ളൂ[19].

    വെടിവയ്പ്പുകൾ

    [തിരുത്തുക]
    കറുപ്പ്: തോക്കുധാരിയുടെ വീടിന്റെ സ്ഥാനം
    ചുവപ്പ്: വെടിവയ്പ്പുകൾ നടന്ന സ്ഥലം

    2012 ഡിസംബർ 14നു രാവിലെ 9:30യ്ക്കു മുമ്പ് എപ്പോഴോ ആദം പീറ്റർ ലൻസ തന്റെ 52 വയസ്സുള്ള അമ്മയെ മുഖത്തു വെടിവച്ച് കൊന്നു എന്നു വിശ്വസിക്കപ്പെടുന്നു[13]. കുറ്റാന്വേഷകർ പിന്നീട് അമ്മയുടെ ശവശരീരം പൈജാമ ധരിച്ച് തലയ്ക്ക് നാലു വെടിയേറ്റ നിലയിൽ കട്ടിലിൽ കണ്ടെത്തിയിരുന്നു[20]. ലൻസ പിന്നീട് അമ്മയുടെ കറുത്ത ഹോണ്ട സിവിക്ക് ഓടിച്ച് സാൻഡി ഹുക്ക് എലിമെന്ററി സ്കൂളിലെത്തി[12][13].

    ലൻസ രാവിലെ 9:35നു മുതൽ സ്കൂളിൽ വെടിവയ്പ്പ് തുടങ്ങി[21], സ്കൂളിനു മുമ്പിലെ ഗ്ലാസ് വാതിൽ വെടിവയ്ച്ചു തുറന്ന് അകത്തേയ്ക്കു കടന്നു[22]. ചട്ടയും മുഖംമൂടിയും ഉൾപ്പെടെ കറുത്ത മിലിറ്ററി സ്റ്റൈൽ വേഷവിധാനങ്ങൾ ആയിരുന്നു ലൻസ അണിഞ്ഞിരുന്നത്[23][24]. രാവിലെയുള്ള അറിയിപ്പുകൾക്കുള്ള ഇന്റർകോം സിസ്റ്റത്തിലൂടെ വെടിവയ്പ്പു ശബ്ദങ്ങൾ ചില ദൃക്ഷാക്ഷികൾ കേട്ടിരുന്നു[25].

    പുറത്തു വെടിവയ്പ്പു ശബ്ദം കേട്ടപ്പോൾ പ്രിൻസിപ്പാൾ ഡോൺ ഹോഷ്സ്പ്രങും സ്കൂൾ മനഃശാസ്ത്രജ്ഞ മേരി ഷെർലാക്കും മറ്റു അദ്ധ്യാപകരുമായി സ്റ്റാഫ് മീറ്റിങ്ങിലായിരുന്നു[26]. ഹോഷ്സ്പ്രങും ഷെർലാക്കും പെട്ടെന്നു റൂമിൽനിന്നു പുറത്തുകടന്ന് ലൻസയെ നേരിടാൻ കുതിച്ചു. ലൻസ രണ്ടുപേരെയും ഹാൾവേയിൽ വെടിവച്ചുകൊന്നു[26][27]. സ്റ്റാഫ് മീറ്റിങിലുണ്ടായിരുന്നു ഡയാൻ ഡെ എന്ന സ്കൂൾ തെറാപ്പിസ്റ്റും വെടിവയ്പ്പും നിലവിളിയും തുടർന്ന് കൂടുതൽ വെടിവയ്പ്പു കേൾക്കുന്നതും സാക്ഷ്യപ്പെടുത്തിയിരുന്നു[27]. മീറ്റിങ് റൂമിലുണ്ടായിരുന്ന നടാലി ഹാമ്മണ്ട് എന്ന വൈസ് പ്രിൻസിപ്പാൾ ഡോറിൽ തടഞ്ഞുനിന്ന് അത് അടച്ച് നിർത്താൻ ശ്രമിച്ചു[27][28]. കാലിനും കൈയ്ക്കും വെടിയേറ്റ അവർ ഡാൻബറി ഹോസ്പിറ്റലിൽ ചികിത്സയിലാണ്[27][28].

    വിക്ടോറിയ സോട്ടൊ എന്ന അദ്ധ്യാപിക കുറെ കുട്ടികളെ ക്ലോസെറ്റിലും അലമാരയിലും ഒളിപ്പിച്ചു[26][29][30]. ക്ലാസിൽ ലൻസ കയറിയപ്പോൾ കുട്ടികൾക്കും ലൻസ്യ്ക്കും ഇടയ്ക്കു തടസ്സം നിന്ന അവരെ ലൻസ വെടിവച്ചു കൊന്നു[26][30]. ഒക്ടോബർ മുതൽ സബ്സ്റ്റിറ്റ്യൂട്ട് അദ്ധ്യാപികയായിരുന്ന ലോറെൻ റൂസോയും മുഖത്ത് വെടിയേറ്റ് കൊല്ലപ്പെട്ടു[31]. ആൻ മേരി മർഫി എന്ന അദ്ധ്യാപികയും ക്ലാസിൽ കുട്ടികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റു മരിച്ചു[31].

    9:46നും 9:53നും ഇടയ്ക്ക് 50നും 100നും ഇടയ്ക്ക് ഷോട്ടുകൾക്കു ശേഷം വെടിവയ്പ്പു നിന്നു[32]. ലൻസ തന്റെ വെടിവയ്പ്പിനിരയായവരെ പലതവണ വെടിവച്ചിരുന്നു, ഒരാളെയെങ്കിലും 11 പ്രാവശ്യവും[33]. മിക്കവാറും വെടിവയ്പ്പും രണ്ടു ഒന്നാം ക്ലാസ് റൂമുകളിലായിരുന്നു. 14 മരണങ്ങൾ ഒന്നിലും 6 മറ്റൊന്നിലും. ആറിനും ഏഴിനും വയസ്സ് പ്രായമുള്ള എട്ട് ആൺകുട്ടികളും പന്ത്രണ്ട് പെൺകുട്ടികളുമായിർന്നു മരിച്ചത്[34]. മരിച്ച മുതിർന്നവരെല്ലാം സ്കൂളിൽ ജോലി ചെയ്തിരുന്ന സ്ത്രീകളായിരുന്നു. പോലീസ് വന്നപ്പോഴേയ്ക്കും ലൻസ തന്റെ തലയ്ക്കു വെടിവച്ച് ആത്മഹത്യ ചെയ്തു[35][36][37][38].

    അവലംബം

    [തിരുത്തുക]
    1. "GNIS for Sandy Hook School". USGS. October 24, 2001. Retrieved December 17, 2012.
    2. Scinto, Rich (December 15, 2012). "Sandy Hook Elementary: Newtown, Connecticut shooting timeline". The Oakland Press. Archived from the original on 2012-12-21. Retrieved December 17, 2012.
    3. "Conn. school shooter had 4 weapons". CBS News. Retrieved December 15, 2012.
    4. John Christofferson; Matt Apuzzo; Jim Fitzgerald; Bridget Murphy; Pat Eaton-Robb (December 16, 2012). "Evidence hints at deadlier plan in Conn. massacre". The Washington Times. Associated Press. Retrieved December 30, 2012.
    5. Almasy, Steve (December 19, 2012). "Newtown shooter's guns: What we know". CNN. Retrieved December 30, 2012.
    6. Barron, James (December 15, 2012). "Children Were All Shot Multiple Times With a Semiautomatic, Officials Say". The New York Times. Retrieved December 17, 2012.
    7. "20 children among dead at school shooting in Connecticut". CBC News. December 14, 2012. Retrieved December 14, 2012.
    8. 8.0 8.1 "Police: Second person injured in Connecticut school shooting survived". NBC News. Retrieved 17 December 2012.
    9. 9.0 9.1 Miguel Llanos (December 14, 2012). "Authorities ID gunman who killed 27 in elementary school massacre". NBC News. Associated Press. Retrieved December 14, 2012.
    10. "Mark Kelly: Action on guns 'can no longer wait'". Washingtonpost.com. 1970-01-01. Retrieved 2012-12-17.
    11. Compton, Matt (February 15, 2013). "President Obama Presents the 2012 Presidential Citizens Medal". White House. Retrieved March 13, 2013.
    12. 12.0 12.1 "Gunman dead after killing 20 children, 6 adults at Connecticut elementary school". Fox News. December 14, 2012. Retrieved December 14, 2012.
    13. 13.0 13.1 13.2 "20 Children Died in Newtown, Conn., School Massacre". ABC News. Associated Press. December 14, 2012. Retrieved December 14, 2012. {{cite news}}: Unknown parameter |authors= ignored (help)
    14. Effron, Lauren (December 14, 2012). "Mass School Shootings: A History". ABC News. Retrieved April 11, 2014.
    15. "Connecticut school victims were shot multiple times". CNN. Retrieved December 16, 2012.
    16. 16.0 16.1 Bratu, Becky (December 14, 2012). "Connecticut school shooting is second worst in US history". nbc.com. Retrieved December 16, 2012.
    17. "Enrollment Report as of November 30, 2012". Archived from the original on 2014-06-04. Retrieved 2012-12-17. {{cite web}}: Unknown parameter |accessdateLive= ignored (help)
    18. Nation Reels After Gunman Massacres 20 Children at School in Connecticut nytimes.com. Retrieved December 15, 2012.
    19. Susan Candiotti; Chelsea J. Carter (December 15, 2012). "'Why? Why?': 26 dead in elementary school massacre". CNN. Retrieved December 15, 2012.
    20. "Evidence hints at deadlier plan in Conn. massacre". NPR. The Associated Press. December 16, 2012. Archived from the original on 2012-12-16. Retrieved 2012-12-17.
    21. Alix Bryan (December 14, 2012). "TIMELINE: Connecticut elementary school shooting updates". WTVR. Retrieved December 15, 2012.
    22. Griffin, Alaine; Owens, David (December 17, 2012). "Classes resume across state with more police, anxiety: stunned Newtown residents struggle to deal with killings". Hartford Courant. Archived from the original on 2012-12-18. Retrieved 2012-12-17.
    23. "Tragedgy at an Elementary School". News12 Long Island. Cablevision. December 15, 2012.
    24. Richard Esposito (December 15, 2012). "Authorities Search for Motives Behind Elementary School Shooting Massacre". ABC News. {{cite news}}: Unknown parameter |coauthors= ignored (|author= suggested) (help)
    25. Nation Reels After Gunman Massacres 20 Children at School in Connecticut nytimes.com. Retrieved December 15, 2012.
    26. 26.0 26.1 26.2 26.3 Martin Delgado (December 16, 2012). "The heroic teacher who gave her life to save terrified children from school massacre gunman Adam Lanza". Daily Mail. Retrieved December 16, 2012.
    27. 27.0 27.1 27.2 27.3 "Sandy Hook Locals Face New Reality" The Wall Street Journal
    28. 28.0 28.1 "Conn. school shooting: What we know". CBS News. December 16, 2012.
    29. Williams, Matt. "Victoria Soto: Sandy Hook teacher who wanted to mould young minds". United Kingdom: The Guardian. Retrieved December 16, 2012.
    30. 30.0 30.1 Rayment, Sean (December 15, 2012). "Teachers sacrificed themselves to save their pupils". The Daily Telegraph. Retrieved December 15, 2012.
    31. 31.0 31.1 "TSandy Hook educators died trying to save the children". Newsday. Archived from the original on 2012-12-31. Retrieved 2012-12-17.
    32. "Newtown school shooting: Transcript of police, fire radio dispatch". New Haven, Connecticut: The New Haven Register. October 24, 2011. Retrieved December 17, 2012.
    33. "Conn. school massacre victims all shot multiple times, chief medical officer says". NBC News. October 24, 2012. Retrieved December 17, 2012.
    34. "Children in Connecticut rampage were six, seven; shot multiple times". Reuters. December 15, 2012. Archived from the original on 2012-12-15. Retrieved December 15, 2012.
    35. "Coroner: Conn. gunman shot mom repeatedly in head". Huffington Post. Retrieved December 16, 2012.
    36. "27 Killed in Connecticut Shooting, Including 20 Children". The New York Times. December 14, 2012. Retrieved December 14, 2012. {{cite news}}: Unknown parameter |authors= ignored (help)
    37. "Police Respond to Shooting at Connecticut Elementary School". Fox News Channel. December 14, 2012. Retrieved December 14, 2012.
    38. Corbin, Cristina; Winter, Jana; Chiaramonte, Perry; Levine, Mike; AP (December 16, 2012). "As nation mourns, investigators try to figure out what led to tragedy in Newtown, Conn". Fox News Channel. Retrieved December 17, 2012.

    പുറത്തേയ്ക്കുള്ള കണ്ണികൾ

    [തിരുത്തുക]