Jump to content

ടോക്കിയോ കോൺഫറൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tokyo Conference എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1942 മാർച്ച് 28 മുതൽ 30 വരെ ജപ്പാനിലെ ടോക്കിയോയിൽ വച്ച് ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ്, ഇന്ത്യൻ നാഷണൽ കൗൺസിൽ, ഇന്ത്യയിലെ ചെറിയ പ്രാദേശിക സംഘടനകൾ ഉൾപ്പെടെയുള്ള സംഘടനകൾ തമ്മിൽ നടത്തിയ കൂടിക്കാഴ്ചയാണ് ടോക്കിയോ കോൺഫറൻസ് എന്നറിയപ്പെടുന്നത്. [1][2] ഒരു സംയോജിത ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് രൂപീകരിക്കാനുള്ള തീരുമാനത്തിന് ടോക്കിയോ കോൺഫറൻസ് സഹായകമായിത്തീർന്നു. റാഷ് ബിഹാരി ബോസ് ആയിരുന്നു ഈ കൂടിക്കാഴ്ചയുടെ പ്രധാന സംഘാടകൻ. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനെ സഹായിക്കുന്നതിനും ഇന്ത്യൻ ദേശീയ നേതാക്കളെ സഹായിക്കുന്നതിനുമായി ജപ്പാനിലെ രാഷ്ട്രീയ - സാമൂഹിക നേതാക്കളെ ഈ സമയം റാഷ് ബിഹാരി ബോസ് പ്രേരിപ്പിച്ചിരുന്നു. ഈ കോൺഫറൻസിൽ വച്ച് തെക്കുകിഴക്കൻ ഏഷ്യയിലെ ഇന്ത്യൻ പ്രസ്ഥാനങ്ങളുടെ നേതാവായും റാഷ് ബിഹാരി ബോസ് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. എന്നിരുന്നാലും വ്യക്തമായ തീരുമാനങ്ങൾ എടുക്കുന്ന കാര്യത്തിൽ ടോക്കിയോ കോൺഫറൻസ് പരാജയപ്പെട്ടു. പലതരത്തിലുള്ള പ്രാദേശിക പ്രശ്നങ്ങളും, റാഷ് ബിഹാരി ബോസ് വലിയ പ്രതീക്ഷ പുലർത്തിയിരുന്ന ജപ്പാൻകാർ ഈ സമയം പല വ്യത്യസ്ത മേഖലകളിൽ താൽപ്പര്യം പ്രകടിപ്പിച്ചതും ടോക്കിയോ കോൺഫറൻസിൽ വച്ച് വ്യക്തമായ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള തടസ്സങ്ങളായിരുന്നു. [1] കൂടിക്കാഴ്ചയുടെ അവസാനത്തിൽ, ബാങ്കോക്കിൽ വച്ച് വീണ്ടുമൊരു കോൺഫറൻസ് നടത്തി ഒരു സംയോജിത ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിനെ പ്രഖ്യാപിക്കാൻ തീരുമാനമെടുക്കുകയുണ്ടായി. [1] റാഷ് ബിഹാരി ബോസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ആ വർഷം ഏപ്രിൽ തിരിച്ച് സിംഗപ്പൂരിൽ തിരിച്ചെത്തുകയും ചെയ്തു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 Fay 1993, പുറം. 91
  2. Kratoska 2002, പുറം. 174

കുറിപ്പുകൾ

[തിരുത്തുക]
  • Green, L.C. (1948), The Indian National Army Trials. The Modern Law Review, Vol. 11, No. 1. (Jan., 1948), pp. 47-69., London, Blackwell..
  • Fay, Peter W. (1993), The Forgotten Army: India's Armed Struggle for Independence, 1942-1945., Ann Arbor, University of Michigan Press., ISBN 0-472-08342-2.
  • Bose, Sisir (1975), Netaji and India's Freedom: Proceedings of the International Netaji Seminar., Netaji Research Bureau.
  • Corr, Gerald H (1975), The War of the Springing Tiger, Osprey, ISBN 0-85045-069-1.
  • Ghosh, K.K (1969), The Indian National Army: Second Front of the Indian Independence Movement., Meerut, Meenakshi Prakashan.
  • Kratoska, Paul H (2002), Southeast Asian Minorities in the Wartime Japanese Empire., Routledge., ISBN 0-7007-1488-X.
"https://ml.wikipedia.org/w/index.php?title=ടോക്കിയോ_കോൺഫറൻസ്&oldid=2862075" എന്ന താളിൽനിന്ന് ശേഖരിച്ചത്