Jump to content

ഗർഭാശയാർബ്ബുദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Uterine cancer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗർഭാശയാർബ്ബുദം
സ്പെഷ്യാലിറ്റിഅർബുദ ചികിൽസ
ലക്ഷണങ്ങൾEndometrial cancer: vaginal bleeding, pelvic pain[1]
Uterine sarcoma: vaginal bleeding, mass in the vagina[2][1]
തരങ്ങൾEndometrial cancer, uterine sarcoma[3][3] In the United States they represent 3.6% of new cancer cases.[4] They most commonly occur in women between the ages of 55 and 74.[4]
അപകടസാധ്യത ഘടകങ്ങൾEndometrial cancer: obesity, metabolic syndrome, type 2 diabetes, family history of the condition[1]
Uterine sarcoma: radiation therapy to the pelvis[2]
Treatmentശസ്ത്രക്രിയ, റേഡിയേഷൻ ചികിത്സ, കീമോതെറാപ്പി, ഹോർമോൺ തെറാപ്പി[1][2]
രോഗനിദാനം81% 5 year survival (US)[4]
ആവൃത്തി3.8 million (2015)[5][5]
മരണം90,000 (2015)[6][5],[6]

ഗർഭാശയത്തിൽ ഉണ്ടാവുന്ന അർബുദമാണ് ഗർഭാശയാർബുദം.[3],[2]. ഗർഭാശയ ഭിത്തിയേയോ കലകളേയോ രോഗം ബാധിക്കുന്നു. അസ്വാഭാവികമായ രക്തസ്രാവവും കഠിനമായ വേദനയും ഇതിന്റെ ലക്ഷണങ്ങളാണ്. ആയിരക്കണക്കിന് പേരുടെ മരണത്തിന് കാരണമാകുന്ന ഒരു രോഗാവസ്ഥയാണിത്[7]

രോഗകാരണം

[തിരുത്തുക]

പൊണ്ണത്തടി, ടൈപ്പ് 2 ഡയബറ്റിസ്, കുടുംബചരിത്രം[1] എന്നിങ്ങനെ വിവിധ ഘടകങ്ങൾ പരിഗണിക്കുന്നുവെങ്കിലും ഈസ്ട്രജൻ ഉൾപ്പെടെയുള്ള ഹോർമോണുകളുടെ പ്രവർത്തനവും കാരണമായി സംശയിക്കുന്നു[8].

വർഗ്ഗീകരണം

[തിരുത്തുക]

ഗർഭാശയാർബ്ബുദം എന്നതു ഗർഭാശയത്തിൽ കാണുന്ന പലവിധത്തിലുള്ള അർബ്ബുദത്തെ സൂചിപ്പിക്കുന്നു. ഇതിൽ പ്രധാനപ്പെട്ടത് താഴെ പറയുന്നവയാണ്

  • എൻഡോമെട്രിയൽ അർബ്ബുദം ഗർഭാശയ ഭിത്തിയിലെ കോശമായ എൻഡോമെട്രിയത്തിൽ കാണപ്പെടുന്നു. സാധരണ ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന എൻഡോമെട്രിയോയ്ഡ് അഡിനോകാർസിനോമയും ആക്രമണ സ്വഭാവമുള്ള യൂട്ടറൈൻ പാപില്ലറി സീറസ് കാർസിനോമയും യൂട്ടറൈൻ ക്ലിയർ സെൽ കാർസിനോമയും ഇതിൽ പെടുന്നു.[9]
  • മലിഗ്നന്റ് മിക്സഡ് മുള്ളേറിയൻ ട്യൂമർസ്[9]
  • ലെയോമയോസാർകോമകൾ ഗർഭപാത്രത്തിന്റെ പേശീകോശങ്ങളിൽ നിന്നുത്ഭവിക്കുന്നു. ഇവർ യൂട്ടറൈൻ ഫൈബ്രോയ്‌ഡുകളേക്കാൾ വ്യത്യസ്തമാണ്.[10]
  • എൻഡോമെട്രിയൽ സ്റ്റ്രോമൽ സാർകോമകൾ. ഇവ ഗർഭപാത്രത്തിലെ എൻഡോമെട്രിയത്തിലെ കണക്റ്റീവ് കോശങ്ങളിൽ നിന്നുണ്ടാവുന്നു. വളരെ വിരളമായി കാണപ്പെടുന്ന ഒന്നാണിത്. [10]

ചികിത്സ

[തിരുത്തുക]

ഗർഭാശയാർബ്ബുദം ചികിത്സയിൽ ശസ്ത്രക്രിയ, റേഡിയേഷൻ ചികിത്സ, കീമോതെറാപ്പി, ഹോർമോൺ തെറാപ്പി തുടങ്ങിയ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നു[1][2].

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 "Endometrial Cancer Treatment". National Cancer Institute (in ഇംഗ്ലീഷ്). 26 April 2018. Retrieved 3 February 2019.
  2. 2.0 2.1 2.2 2.3 2.4 "Uterine Sarcoma Treatment". National Cancer Institute (in ഇംഗ്ലീഷ്). 3 October 2018. Retrieved 3 February 2019.
  3. 3.0 3.1 3.2 "Uterine Cancer". National Cancer Institute (in ഇംഗ്ലീഷ്). 1 January 1980. Retrieved 3 February 2019.
  4. 4.0 4.1 4.2 "Uterine Cancer - Cancer Stat Facts". SEER (in ഇംഗ്ലീഷ്). Retrieved 3 February 2019.
  5. 5.0 5.1 5.2 GBD 2015 Disease and Injury Incidence and Prevalence, Collaborators. (8 October 2016). "Global, regional, and national incidence, prevalence, and years lived with disability for 310 diseases and injuries, 1990–2015: a systematic analysis for the Global Burden of Disease Study 2015". Lancet. 388 (10053): 1545–1602. doi:10.1016/S0140-6736(16)31678-6. PMC 5055577. PMID 27733282. {{cite journal}}: |first1= has generic name (help)CS1 maint: numeric names: authors list (link)
  6. 6.0 6.1 GBD 2015 Mortality and Causes of Death, Collaborators. (8 October 2016). "Global, regional, and national life expectancy, all-cause mortality, and cause-specific mortality for 249 causes of death, 1980–2015: a systematic analysis for the Global Burden of Disease Study 2015". Lancet. 388 (10053): 1459–1544. doi:10.1016/S0140-6736(16)31012-1. PMC 5388903. PMID 27733281. {{cite journal}}: |first1= has generic name (help)CS1 maint: numeric names: authors list (link)
  7. "WHO Disease and injury country estimates". World Health Organization. 2009. Retrieved Nov 11, 2009.
  8. Causes, Risk Factors, and Prevention TOPICS Archived 2016-12-10 at the Wayback Machine. - Do we know what causes endometrial cancer? - cancer.org - American Cancer Society - Retrieved 5 January 2015.
  9. 9.0 9.1 "What Is Endometrial Cancer?". www.cancer.org (in ഇംഗ്ലീഷ്). Retrieved 2021-09-14.
  10. 10.0 10.1 "What Is Uterine Sarcoma?". www.cancer.org (in ഇംഗ്ലീഷ്). Retrieved 2021-09-14.
"https://ml.wikipedia.org/w/index.php?title=ഗർഭാശയാർബ്ബുദം&oldid=3924585" എന്ന താളിൽനിന്ന് ശേഖരിച്ചത്