Jump to content

വിശിഷ്ടസേവാ മെഡൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vishisht Seva Medal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിശിഷ്ട സേവാ മെഡൽ

പുരസ്കാരവിവരങ്ങൾ
തരം നോൺ-ഗ്യാലൻട്രി
വിഭാഗം വിശിഷ്ട സേവനം
നിലവിൽ വന്നത് ജനുവരി 26, 1960
നൽകിയത് ഇന്ത്യൻ രാഷ്ട്രപതി
വിവരണം സായുധസേനാംഗങ്ങൾക്ക്
പ്രധാന പേരുകൾ വിശിഷ്ട് സേവാ മെഡൽ, ക്ലാസ്സ് III. (1967, ജനുവരി 27 വരെ)
Obverse 35മി.മീ വ്യാസമുള്ള ഗോളാകൃതിയിലുള്ള, മധ്യത്തിലായി ഒരു താരകവുമുള്ള മെഡൽ
Reverse ദേശീയമുദ്രയും മുകളിലായി ഹിന്ദിയിൽ വിശിഷ്ട് സേവാ മെഡൽ എന്നും
റിബ്ബൺ 32 മി.മീ. വീതിയിലുള്ള മഞ്ഞനിറമുള്ള റിബ്ബണിന്റെ മധ്യത്തിലായി 2 മി.മീ.വീതിയിൽ 3 നീല സ്ട്രൈപ്പുകൾ
അവാർഡ് റാങ്ക്
അതിവിശിഷ്ടസേവാ മെഡൽവിശിഷ്ട സേവാ മെഡൽ → -

ഇന്ത്യയിലെ സായുധസേനാംഗങ്ങൾക്ക് അവരുടെ വിശിഷ്ടസേവനത്തിനുള്ള പാരിതോഷികമായി ഇന്ത്യൻ രാഷ്ട്രപതി നൽകുന്ന പുരസ്കാരമാണ് വിശിഷ്ട സേവാ മെഡൽ അഥവാ VSM.

മരണാനന്തരമായും ഈ മെഡൽ നൽകാറുണ്ട്. ഈ മെഡൽ ലഭിക്കുന്ന ജവാന് തങ്ങളുടെ പേരിന്റെ കൂടെ VSM എന്ന് ചേർക്കാൻ അധികാരമുണ്ട്.

രൂപീകരണം

[തിരുത്തുക]

1960 ജനുവരി 26-നാണ് ഇത് രൂപീകൃതമായത്.[1]. വിശിഷ്ടസേവാ മെഡൽ ക്ലാസ്-I, വിശിഷ്ടസേവാ മെഡൽ ക്ലാസ്-II, വിശിഷ്ടസേവാ മെഡൽ ക്ലാസ്-III എന്നിങ്ങനെ മൂന്ന് മെഡലുകളാണ് അന്ന് രൂപീകരിച്ചത്. പിന്നീട് 1967 ജനുവരി 27-ന് വിശിഷ്ടസേവാ മെഡൽ ക്ലാസ്-I നെ പരമവിശിഷ്ടസേവാ മെഡൽ എന്നും, വിശിഷ്ടസേവാ മെഡൽ ക്ലാസ്-II നെ അതിവിശിഷ്ടസേവാ മെഡൽ എന്നും, വിശിഷ്ടസേവാ മെഡൽ ക്ലാസ്-III നെ വിശിഷ്ട സേവാ മെഡൽ എന്നും പുനർനാമകരണം ചെയ്യുകയുണ്ടായി.[2]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "വിശിഷ്ട് സേവാ മെഡലും സർവോത്തം യുദ്ധ് സേവാ മെഡലും". ഭാരത് രക്ഷക്.കോം. Archived from the original on 2016-10-21. Retrieved 2013-02-17.
  2. Ed Haynes. "വിശിഷ്ട് സേവാ മെഡൽ". Archived from the original on 2007-07-27. Retrieved 2013-02-16.
"https://ml.wikipedia.org/w/index.php?title=വിശിഷ്ടസേവാ_മെഡൽ&oldid=3818650" എന്ന താളിൽനിന്ന് ശേഖരിച്ചത്