വാസുർ ദേശീയോദ്യാനം
വാസുർ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | പപ്പുവ, ഇന്തോനേഷ്യ |
Nearest city | Merauke |
Coordinates | 8°36′S 140°50′E / 8.600°S 140.833°E |
Area | 4,138 km² |
Established | 1990 |
Visitors | 2,265 (in 2004[1]) |
Governing body | Ministry of Forestry |
Invalid designation | |
Designated | March 16, 2006 [2] |
വാസുർ ദേശീയോദ്യാനം ഇന്തോനേഷ്യയുടെ കിഴക്ക് ഭാഗത്തെ വലിയ പ്രവിശ്യയായ പപുവയിൽ സ്ഥിതിചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്ന് 0-90 മീറ്റർ ഉയരത്തിൽ വലിയ തണ്ണീർത്തടങ്ങളാൽ രൂപംകൊണ്ട ഈ ദേശീയോദ്യാനം കുറഞ്ഞ അളവിൽ മാനുഷികപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന വിധത്തിലുള്ളതാണ്. 1978-ൽ വാസുർ പ്രദേശത്തെ 2,100 ചതുരശ്രകിലോമീറ്റർ വന്യമൃഗ സംരക്ഷണമേഖലയാക്കി മാറ്റി. പിന്നീട് ആ പ്രദേശത്തെ 4,138 ചതുരശ്രകിലോമീറ്റർ ആയി വിസ്തീർണ്ണം കൂട്ടുകയും 1990-ൽ ദേശീയോദ്യാനമായി പ്രഖ്യാപിക്കുകയും ചെയ്തു.
ടാൻസാനിയയിലെ സെരെൻഗറ്റി ദേശീയോദ്യാനവുമായി വാസുർ ദേശീയോദ്യാനത്തിനുള്ള സാദൃശ്യം, ജൈവ വൈവിധ്യത്തിന്റെ ശ്രേഷ്ഠമൂല്യങ്ങൾ നിറഞ്ഞ ഈ ഉദ്യാനത്തിന് പപുവയിൽ സെരെൻഗറ്റി ("Serengeti of Papua") എന്ന പേർ ചാർത്തുന്നതിലേക്ക് നയിച്ചു. ഉദ്യാനത്തിലെ ഫലപുഷ്ടിയുള്ള തണ്ണീർത്തടങ്ങൾ ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും, വിവിധതരത്തിലുള്ള മത്സ്യവർഗ്ഗങ്ങൾക്ക് സംരക്ഷണവും ജീവന് താങ്ങായും, വിപണിയിൽ മൂല്യമുള്ള ഞണ്ടുകളുടെയും ലോബ്സ്റ്ററുകളുടെ വാസസ്ഥലമായും നിലകൊള്ളുന്നു. റവ ബിരു തടാകത്തിലെ അതി വിസ്തൃതിയിലുള്ള തണ്ണീർത്തടങ്ങൾ, വിവിധവർഗ്ഗത്തിൽപ്പെട്ട കുളക്കോഴികൾ, ദേശാടനപക്ഷികൾ, വാലാബികൾ, കാസവരികൾ തുടങ്ങിയവയെല്ലാം വാസുർ ദേശീയോദ്യാനത്തിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്നു[3]. തടാകത്തിനുചുറ്റും വിവിധതരത്തിലുള്ള മൃഗങ്ങളെ കൂട്ടമായി കാണപ്പെടുന്നതുകൊണ്ട് ചിലപ്പോൾ ഈ തടാകത്തിനെ മദർലാൻഡ് ("tanah air") എന്നും വിളിക്കാറുണ്ട്. മൃഗങ്ങളെ നിരീക്ഷിക്കാൻ ഉത്തമമായ സ്ഥലമാണിവിടം[4]. 1928-ൽ പപുവിൽ രുസ ഡീയർ എന്ന ഇനം മാനുകളെ മെറൗക്കിലെ ഡച്ചുകാർ ഔദ്യോഗികമായി പരിചയപ്പെടുത്തുകയും, ആ വർഗ്ഗത്തിലുള്ള മാനുകളെ ദ്വീപിന്റെ തെക്കൻ തീരപ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുകയും ചെയ്തു. ഇത് അവിടത്തെ ആവാസവ്യവസ്ഥയ്ക്ക് വലിയ വ്യത്യാസം വരുത്താൻ സഹായിച്ചു.
വൈവിധ്യമാർന്ന ആവാസവ്യവസ്ഥയാണ് വാസുർ ദേശീയോദ്യാനത്തിലുള്ളത്. ഈ ആവാസവ്യവസ്ഥയെ ആറ് കാറ്റഗറിയായി തരം തിരിച്ചിരിക്കുന്നു. ഈ ഉദ്യാനത്തിലെ മിക്ക പ്രദേശങ്ങളും ഈർപ്പംനിറഞ്ഞ് (ലവണജലം നിറഞ്ഞ ചതുപ്പുകൾ) കാണപ്പെടുന്നതിനാൽ ഇവിടെ ദേശാടനപക്ഷികളെ ആകർഷിക്കുകയും ഉദ്യാനത്തെ അതിന്റെ വാസസ്ഥലമാക്കി മാറ്റുകയും ചെയ്യുന്നു.
2006-ൽ റാംസർ ഉടമ്പടി മുഖേന ദേശീയോദ്യാനത്തിലെ തണ്ണീർത്തടങ്ങളുടെ അന്താരാഷ്ട്ര പ്രാധാന്യം തിരിച്ചറിയാൻ സഹായിച്ചു. പ്രകൃതിയുടെ സംരക്ഷണം, ഗവേഷണം, പുനരുദ്ധാരണം എന്നിവക്കുവേണ്ടി തുടങ്ങിയ ഒരു അന്താരാഷ്ട്രസംഘടനയായ വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (WWF), 1991- ൽ വാസുർ ദേശീയോദ്യാനത്തിന്റെ സംരക്ഷണത്തിനും വികസനത്തിനും വേണ്ടി ഒരു പ്രോജക്ട് വികസിപ്പിക്കുകയും ചെയ്തു. 1995-ൽ WWF വാസുർ ദേശീയോദ്യാനം, പപു ന്യൂ ഗ്വനിയയിലെ സംരക്ഷിതപ്രദേശമായ റ്റോൻഡ വൈൽഡ് ലൈഫ് മാനേജ്മെന്റ് ഏരിയ, ആസ്ട്രേലിയയിലെ കക്കാഡു ദേശീയോദ്യാനം ഈ മൂന്നു പ്രദേശങ്ങളെ യോജിപ്പിച്ച് ''ട്രൈ-നേഷൻസ് വെറ്റ് ലാൻഡ് പ്രോഗ്രാം'' എന്ന പരിപാടി ആരംഭിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. ഈ പരിപാടിയെ ചുരുക്കി ഒരു മെമ്മോറാണ്ടമുണ്ടാക്കി അതുപയോഗിച്ച് മൂന്ന് രാജ്യങ്ങളുടെ ഭരണകുടങ്ങൾ തമ്മിൽ ഒരു പരസ്പര ധാരണ ഉണ്ടാക്കി[5].
കാലാവസ്ഥ
[തിരുത്തുക]ഈ ദേശീയോദ്യാനത്തിൽ വർഷപാതം 2,400മില്ലീമീറ്ററും താപനില 22°മുതൽ 30° C വരെയാണ്. ജൂലായ് മുതൽ നവംബർ വരെയാണ് ഉദ്യാനം സന്ദർശിക്കാൻ പറ്റിയ കാലാവസ്ഥയുള്ളത്.
സസ്യജന്തുജാലങ്ങൾ
[തിരുത്തുക]ഉദ്യാനത്തിന്റെ 70% പ്രദേശങ്ങൾ സാവന്ന സസ്യങ്ങളും, ബാക്കി പ്രദേശങ്ങൾ ചതുപ്പുവനങ്ങൾ, മൺസൂൺ വനങ്ങൾ, തീരദേശവനങ്ങൾ, മുളങ്കാടുകൾ, പുൽപ്രദേശങ്ങൾ, സാഗോ ചതുപ്പുവനങ്ങൾ എന്നിവയും നിറഞ്ഞ് കാണപ്പെടുന്നു. അപി-അപി (Avicennia germinans), പേനക്കണ്ടൽ (Bruguiera gymnorrhiza), തല്ലിമരം (Terminalia catappa), മെലാലൂക ലൂകഡെൻട്ര (Melaleuca leucadendra) എന്നിവ ഉദ്യാനത്തിലെ പ്രധാനപ്പെട്ട സസ്യവർഗ്ഗങ്ങളാണ്. കണ്ടൽക്കാടുകളും ഇവിടത്തെ ജൈവവൈവിധ്യത്തിൽപ്പെടുന്നു.
മൃഗങ്ങളിൽ അജൈൽ വലാബി (Macropus agilis) സർവ്വസാധാരണയായി കാണപ്പെടുന്നു[6]. പെസ്ക്വറ്റ്സ് പാരറ്റ് (Psittrichas fulgidus), സതേൺ കാസോവറി (Casuarius casuarius sclaterii), റെഡ് ലിസ്റ്റിൽപ്പെട്ട വർഗ്ഗങ്ങളായ വെസ്റ്റേൺ ക്രൗൺ പീജിയൻ (Harpyopsis novaeguineae), കപുൾ ഈഗിൾ (Goura cristata), എന്നിവയും റെഡ് ബേർഡ് ഓഫ് പാരഡൈസ് (Paradisea rubra), സ്പാൻഗ്ലെഡ് കൂക്കാബുറ (അരു ജെയിന്റ് കിങ്ഫിഷർ) (Dacelo tyro) തുടങ്ങിയ പക്ഷികളും, ന്യൂഗ്വനിയ ക്രൊക്കൊഡൈൽ (Crocodylus novaeguineae), ശുദ്ധജല മുതല (Crocodylus novaeguineae), കായൽമുതല (Crocodylus porosus), തുടങ്ങിയ ഉരഗങ്ങളെയും കണ്ടുവരുന്നു[7][8].
വിനോദസഞ്ചാരം
[തിരുത്തുക]നാഷണൽ മാനേജ്മെന്റും, വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ യോജിച്ച് പപു വിലെ ദേശീയോദ്യാനത്തിന് പൂർണ്ണ സംരക്ഷണം നൽകിയിരിക്കുന്നതിനാൽ ഉദ്യാനത്തിനകത്ത് പ്രവേശിക്കുന്നതിനുമുമ്പ് തന്നെ അനുവാദം അത്യാവശ്യമാണ്. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽനിന്നും, പപു പ്രവിശ്യയുടെ തലസ്ഥാനനഗരമായ ജയപുരയിൽ നിന്നും മോപാഹ് വിമാനത്താവളത്തിൽ നിന്ന് വായുമാർഗ്ഗം മെറൗക്കിൽ എത്തിച്ചേരാം. മെറൗക്ക് നഗരത്തിൽ നിന്ന് 27കി.മീ. സഞ്ചരിച്ചാൽ വാസുർ ദേശീയോദ്യാനത്തിലെത്താം.
ചിത്രശാല
[തിരുത്തുക]-
മെറൗക്കിനും ഫ്ലൈ നദികൾക്കും ഇടയിൽ സ്ഥിതിചെയ്യുന്ന സതേൺ ന്യൂ ഗ്വിനിയ, വാസൂർ എൻപി, ടോണ്ട ഡബ്ല്യുഎംഎ എന്നിവയുടെ ഉപഗ്രഹ ചിത്രം. 2002-ലെ കാട്ടുതീ ചുവപ്പിൽ അടയാളപ്പെടുത്തിയിരിക്കുന്നു.
-
റെഡ് ബേർഡ് ഓഫ് പാരഡൈസ് (Paradisaea rubra)
-
വെസ്റ്റേൺ ക്രൗൺ പീജിയൻ
-
ന്യൂഗ്വനിയ ക്രൊക്കൊഡൈൽ
അവലംബം
[തിരുത്തുക]- ↑ Forestry statistics of Indonesia 2007 Archived 2013-04-05 at the Wayback Machine., retrieved 20 May 2010
- ↑ "Ramsar List". Ramsar.org. Retrieved 12 April 2013.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-06-25. Retrieved 2017-11-23.
- ↑ http://www.indonesia-tourism.com/forum/showthread.php?600-Wasur-National-Park-Papua-Indonesia
- ↑ Ramsar Sites Database, retrieved 2009-10-30
- ↑ Cochrane, Janet: The National Parks and other Wild Places of Indonesia, New Holland Publishers, 2000, ISBN 1-85974-193-2
- ↑ http://www.indonesia-tourism.com/forum/showthread.php?600-Wasur-National-Park-Papua-Indonesia
- ↑ Indonesian Ministry of Forestry, retrieved 2009-10-30
പുറം കണ്ണി
[തിരുത്തുക]- "Trans Fly savanna and grasslands". Terrestrial Ecoregions. World Wildlife Fund.