ഉള്ളടക്കത്തിലേക്ക് പോവുക

വിൽഹെം കോൺറാഡ് റോൺട്ജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Wilhelm Conrad Röntgen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിൽഹെം റോണ്ട്ജൻ
ജനനം
വിൽഹെം കോൺറാഡ് റോൺട്ജൻ

(1845-03-27)27 മാർച്ച് 1845
മരണം10 ഫെബ്രുവരി 1923(1923-02-10) (പ്രായം 77)
ദേശീയതജർമ്മനി
കലാലയംETH Zurich
University of Zürich
അറിയപ്പെടുന്നത്X-rays
അവാർഡുകൾനോബൽ സമ്മാനം (1901)
Scientific career
Fieldsഭൗതികശാസ്ത്രം
InstitutionsUniversity of Strassburg
Hohenheim
University of Giessen
University of Würzburg
University of Munich
Doctoral advisorAugust Kundt
ഗവേഷണ വിദ്യാർത്ഥികൾHerman March
Abram Ioffe

എക്സ് റേ കണ്ടെത്തിയ ജർമ്മൻ ഭൗതികശാസ്ത്രജ്ഞനാണ്‌ വിൽഹെം റോണ്ട്ജൻ.

കുടുംബം

[തിരുത്തുക]

വിൽഹെം കോൺറാഡ് റോൺട്ജന്റെ പിതാവ് ഒരു വസ്ത്രനിർമ്മാതാവും വ്യാപാരിയുമായിരുന്നു. അമ്മ ഷാർലറ്റ് കോൺസ്റ്റൻസ് ഫ്രോവിൻ. റോൺട്ജന് മൂന്ന് വയസ്സായപ്പോൾ കുടുബം നെതർലൻഡ്സിലെ ആപ്പിൾഡൂണിലേക്കു താമസം മാറി.

കവി ഓട്ടോലുഡ് വിഗിന്റെ അനന്തരവൾ അന്ന ബർത്തലുഡ് വിഗാണ് റോൺട്ജന്റെ ഭാര്യ. ദമ്പതികൾക്ക് കുട്ടികൾ ഇല്ലായിരുന്നു.

വിദ്യാഭ്യാസം

[തിരുത്തുക]

ആപ്പിൾഡൂണിലായിരുന്നു റോൺട്ജന്റെ പ്രാധമിക വിദ്യാഭ്യാസം. 1862-ൽ അദ്ദേഹം ഉട്രെച്ചിലെ ഒരു ടെക്നിക്കൽ സ്കൂളിൽ തുടർന്നു പഠിച്ചു. അവിടെ വെച്ച് തന്റെ അദ്ധ്യാപകന്റെ ഒരു ഹാസ്യചിത്രം വരച്ചു എന്ന കുറ്റത്തിനു ഈ സ്കൂളിൽ നിന്നും പുറത്താക്കി. പിന്നെ സൂറിച്ചിലെ പോളിടെക്നിക്കൽ എഞിനിയറിങ് വിദ്യാർത്ഥിയായെങ്കിലും ഇഷ്ടവിഷയമായ ഭൗതികശാസ്ത്രപഠനത്തിലേക്കു മാറി. 1869-ൽ സൂറിച്ച് സർ വകലാശാലയിൽനിന്ന് പി.എച്ച്.ഡി യും കരസ്ഥമാക്കി.

ഉദ്യോഗങ്ങൾ

[തിരുത്തുക]

വിവിധ സർവകലാശാലകളിൽ അദ്ധ്യാപകനായി ജോലിനോക്കിയ റോൺട്ജൻ 1888-ൽ വൂസ്ബർഗ് സർവകലാശാലയിൽ ഭൗതികശാസ്ത്രമേധാവിയായി അധികാരമേറ്റു. സർക്കാരിന്റെ പ്ര്ത്യേക ക്ഷണം സ്വീകരിച്ച് 1900-ൽ മ്യൂണിച്ച് സർവകലാശാലയിൽ ഇതേ പദവി അലങ്കരിച്ചു. അദ്ദേഹം തന്റെ ജീവിതകാലം മുഴുവൻ അവിടെ തുടർന്നു.

കണ്ടുപിടിത്തങ്ങൾ

[തിരുത്തുക]

വാതകങ്ങളുടെ വിശിഷ്ടതാപം (Specific Heat), പരലുകളുടെ (Crystal) താപചാലകശേഷി, തുടങ്ങി ഒട്ടേറ വിഷയങ്ങളിൽ ഗവേഷണങ്ങൾ നടത്തിയെങ്കിലും ഏറെ ശ്രദ്ധേയമായത് എക്സ്-റേയുടെ കണ്ടുപിടിത്തമാണ്.

ബഹുമതികൾ

[തിരുത്തുക]

എക്സ്-റേ കണ്ടുപിടിച്ചതിനെ തുടർന്നു 1901ൽ ഭൗതികശാസ്ത്രത്തിനുള്ള ആദ്യ നോബൽ സമ്മാനം അദ്ദേഹത്തിനു ലഭിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വിൽഹെം_കോൺറാഡ്_റോൺട്ജൻ&oldid=3645385" എന്ന താളിൽനിന്ന് ശേഖരിച്ചത്